
വിവരണം
സിപിഎം മുഖുത്രം ദേശാഭിമാനിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്തു എന്നും പിന്നീട് പത്രം ഇത് തിരുത്തി ഖേദംപ്രകടിപ്പിച്ച് പ്രസിദ്ധീകരിച്ച കോളം എന്ന പേരില്‍ ഒരു പത്രകട്ടിങ്ങിന്‍റെ ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിരുത്ത് – സ്വപ്നയ്ക്ക് വലിയ സാധനം എന്ന് ബുധനാഴ്ച്ച പത്രത്തില്‍ കൊടുത്ത തലക്കെട്ട്, സ്വപന്യ്ക്ക് വലിയ സ്വാധീനം എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇത്തരമൊരു തെറ്റ് വന്നതില്‍ നിര്‍വ്യാജം വേദിക്കുന്നു (ഖേദിക്കുന്നു എന്നതും തെറ്റായി നല്‍കി) എന്നതാണ് താഴെ ദേശാഭിമാനി പത്രാധിപര്‍ എന്ന പേരില്‍ പ്രചരിക്കുന്ന പത്ര കട്ടിങിന്‍റെ ഉള്ളടക്കം. രാജ് ഗോപാല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 111ല്‍ അധികം റിയാക്ഷനുകളും 102ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ ദേശാഭിമാനി ദിനപത്രം സ്വപ്ന സുരേഷിനെ കുറിച്ച് അശ്ലീല ചുവയോടെ വാര്‍ത്ത നല്‍കുകയും പിന്നീട് അത് തിരുത്തി ഇത്തരമൊരു പ്രതികരണം നല്‍കുകയും ചെയ്തിട്ടുണ്ടോ? വസ്‌തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ദേശാഭിമാനി എറണാകുളം ബ്യൂറോയുമായി ഫോണില്‍ ബന്ധപ്പെട്ട് വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. ദേശാഭിമാനി പ്രതിനിധി നല്‍കിയ മറുപടി ഇപ്രകാരമാണ്-
സ്വപ്ന സുരേഷ് വിവാദം തുടങ്ങിയ കാലം മുതല്‍ ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയാണിത്. ദേശാഭിമാനി ഈ വിഷയത്തില്‍ ഇത്തരത്തില്‍ ഒരു അക്ഷരപ്പിശകോടെ വാര്‍ത്ത നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു തിരുത്തും നല്‍കിയിട്ടില്ല. ആരോ വ്യാജമായി ദേശാഭിമാനിയുടെ ലോഗോ ദുരുപയോഗം ചെയ്ത് എഡിറ്റ് ചെയ്ത സന്ദേശം മാത്രമാണിതെന്നും. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
നിഗമനം
ദേശാഭിമാനി തന്നെ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും എഡിറ്റ് ചെയ്ത് ലോഗോ ദുരുപയോഗം ചെയ്തിട്ടുള്ളതാണെന്നും സ്ഥരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ദേശാഭിമാനി പത്രം സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയില്‍ അഭിസംബോധന ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന പത്ര കട്ടിങ് വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
