ആവണി ചതുർവേദി ബലാകോട്ട്‌ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ല

ദേശിയ സാമൂഹികം
ചിത്രം കടപാട്: ഗൂഗല്‍

വിവരണം

Archived Link

‘Tripunithura’ എന്ന ഫേസ്ബുക്ക് പേജിൽ നിന്നും “ ഇന്ന് രാവിലെ പാകിസ്ഥാനെ കരയിച്ച മിരാഷ് 2000 യുദ്ധവിമാനത്തിന്റെ പൈലറ്റ്…. ജയ് ഹിന്ദ്….. എന്ന വിവരണത്തോടെ വനിതാ പൈലറ്റിന്റെ ചിത്രവുമായി പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ വനിതാ പൈലറ്റ് ഉണ്ടായിരുന്നതായി വ്യാജ വാർത്തകൾ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേ വിഭാഗത്തിൽ പെടുന്ന മറ്റൊരു പോസ്റ്റിന്റെ വസ്തുതാ പരിശോധന ഞങ്ങൾ തന്നെ നടത്തിയിരുന്നു. ഇന്ത്യൻ വ്യോമസനയുടെ ഫ്ലൈറ്റ് ലെഫ്റ്റണൻറ് സ്നേഹ ശേഖാവത്തിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു പോസ്റ്റിന്റെ പ്രചരണം. പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. അതിൽ വിശദ വിവരങ്ങൾ ലഭ്യമാണ്.

വാര്‍ത്ത‍ വയ്ക്കാനായി ലിങ്ക് ക്ലിക്ക്.

വസ്തുതാ വിശകലനം

ഗൂഗിൾ റിവേഴ്സ് ഇമേജ് ഉപയോഗിച്ച് ഞങ്ങൾ ചിത്രം പരിശോധിച്ചു. ആവണി ചതുർ വേദി എന്ന വ നിത പൈലറ്റിന്റെ താണ് പ്രസ്തുത ചിത്രം. ആവണി ചതുർ വേദി ചരിത്രം സൃഷ്ടിച്ചത് ബലകോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്തിട്ടില്ല മറിച്ച് പോർവിമാനം തനിയെ പറത്താൻ യോഗ്യത നേടി യാണ്. .  മധ്യപ്രദേശിൽ നി ന്നും ഇന്ത്യൻ വ്യമസേനയുടെ പൈലറ്റ് പദവിയിൽ എത്തിയിട്ടുള്ള ആദ്യ വനിതയാണ് ആവണി. മാത്രമല്ല യുദ്ധ വിമാനം പറത്താൻ പ്രാവീണ്യം നേടിയ ആദ്യ 3 വനിതാ പൈലറ്റുകളിൽ ഒരാളാണ് ആവണി. മോഹന സിങ്, ഭാവനാ കാന്ത് എന്നിവരാണ് മറ്റ് രണ്ടുപേർ.

താഴെ കാണുന്ന ലിങ്കുകളിൽ നിന്നും കൂടുതൽ വാർത്തകൾ വായിക്കാവുന്ന താണ്.

Avani Chaturvedi wikipedia |DailyO.com

നിഗമനം

ബലാകോട്ട്‌ വ്യോമാക്രമണത്തിൽ വനിതാ പൈലറ്റുമാർ ആ രും പങ്കെടുത്തിരുന്നില്ല. വ്യോമസേനാ ഔദ്യോഗിക വൃന്ദം ഇക്കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. മുകളിൽ പ്രതിപാദിച്ച വനിതാ പൈലറ്റ് വ്യോമാക്രമണത്തിൽ പങ്കെടുത്തു എന്ന വിവരണത്തൊടെ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:ആവണി ചതുർവേദി ബലാകോട്ട്‌ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ല

Fact Check By: Deepa M 

Result: False

 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share