പ്രചരിക്കുന്ന ചിത്രത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ യഥാര്‍ഥത്തില്‍ മംഗലാപുരം ബോംബ് കേസില്‍ പിടിയിലായ പ്രതി?

രാഷ്ട്രീയം

വിവരണം

കർണാടകയിലെ ആർ എസ് എസ് നേതാവും ഭീകരവാധിയുമായ കല്ലട്ക്ക പ്രഭാകര ഭട്ടിനൊപ്പം മംഗലാപുരം എയർപോർട്ടിൽ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദി സോറി മാനസിക രോഗി!! എന്ന തലക്കെട്ട് നല്‍കി ആര്‍എസ്എസ് നേതാവ് കല്ലടയ്ക്ക പ്രഭാകരഭട്ടിനൊപ്പം ഒരു മദ്ധ്യവയസ്കനായ വ്യക്തി ആര്‍എസ്എസിന്‍റെ ഗണവേഷത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായിട്ടുണ്ട്. മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദിയായ ആര്‍എസ്എസുകാരന്‍റെ ചിത്രമെന്ന പേരിലാണ് പ്രചരണം. അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 2,100ല്‍ അധികം ഷെയറുകളും 1,300ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ചിത്രത്തില്‍ ആര്‍എസ്എസ് നേതാവിനൊപ്പം നില്‍ക്കുന്ന വ്യക്തിയെയാണോ മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ചതിന് പോലീസ് പിടികൂടിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത

മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോബ് വെച്ചതിന് പിടികൂടിയ ആര്‍എസ്എസ് തീവ്രവാദിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വൈറലായതോടെയാണ് അത് താനല്ലെന്നും തന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ചിത്രത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രംഗത്ത് വന്നത്. ദക്ഷിണ കന്നഡിയിലെ പുത്തൂര്‍ സ്വദേശി സന്ദീപ് ലോബോയാണ് പ്രചരണത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ആര്‍എസ്സ്എസ് പരിശീലന ക്യാംപില്‍ ആര്‍എസ്എസ് മദ്ധ്യക്ഷേത്രീയ കാര്യകാരിണീ സദസ്യന്‍ കല്ലട്ക്ക പ്രഭാകരഭട്ടിനൊപ്പം നില്‍ക്കുന്ന തന്‍റെ ചിത്രം ചിലര്‍ മനഃപൂര്‍വ്വം മംഗലാപുരം എയര്‍പോര്‍ട്ട് ബോംബ് കേസിലെ പ്രതിയെന്ന പേരില്‍ പ്രചരിപ്പിച്ചതാണെന്നും തനിക്കും കുടുംബത്തിനും ഇതിന്‍റെ പേരിലുണ്ടായ നാണക്കേടുകള്‍ക്ക് നിയമപരമായ നടപടി സ്വീകരിക്കുമെന്നും സന്ദീപ് ലോബോ തന്‍റെ ഫെയ്‌സ്ബുക്ക് പ്രഫൈലില്‍ കുറിച്ചു. ഇതിനോടകം സന്ദീപിന്‍റെ പ്രതികരണ പോസ്റ്റും വൈറലായിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയ ശേഷമുള്ള ചിത്രങ്ങളും സന്ദീപ് ലോബോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ജനം ടിവി ഇതെ കുറിച്ച് ജനുവരി 20ന് തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കന്നഡ വിങ് ബിജെപി ഐടി സെല്‍ അംഗം കൂടിയാണ് സന്ദീപ് ലോബോ. 

യഥാര്‍ഥത്തില്‍ മംഗലാപുരം ബോംബ് കേസിലെ പ്രതിയുടെ പേര് ആദിത്യ റാവു എന്നാണ്. ഇയാള്‍ മണിപ്പാല്‍ സ്വദേശിയാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ പോലീസിലാണ് ആദിത്യ റാവു കീഴടിങ്ങയതെന്നും വാര്‍ത്ത റിപ്പോര്‍ട്ടുകളില്‍ വിവരിക്കുന്നുമുണ്ട്.

എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച യഥാര്‍ഥ പ്രതി ആദിത്യ റാവുവും ആര്‍എസ്എസ് നേതാവായ സന്ദീപ് ലോബോയും (ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം കാണാം)

ബോംബ് വെച്ച കേസിലെ യഥാര്‍ത്ഥ പ്രതി-

സന്ദീപ് ലോബോയുടെ വ്യാജ പ്രചരണത്തെ കുറിച്ച് പ്രതികരിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-

പോലീസ് സ്റ്റേഷനില്‍ എത്തി വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ജനം ടിവി റിപ്പോര്‍ട്ട്-

Facebook PostFacebook PostTweet Janam TV
Archived LinkArchived LinkArchived LinkArchived Link

നിഗമനം

മംഗലാപുരം ബോംബ് കേസുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ ചിത്രം ദുരുപയോഗം ചെയ്താണ് ഫെയ്‌സ്ബുക്ക് പ്രചരണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് തെളിഞ്ഞ് കഴിഞ്ഞു. മംഗലാപുരം സ്ഫോടന കേസ് പ്രതി മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവും എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പ്രതിയെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകനും ബിജെപി ഐടി സെല്‍ അംഗവുമായ ദക്ഷിണ കന്നട പുത്തൂര്‍ സ്വദേശി സന്ദീപ് ലോബോയുടെ ചിത്രവുമാണ്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:പ്രചരിക്കുന്ന ചിത്രത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ യഥാര്‍ഥത്തില്‍ മംഗലാപുരം ബോംബ് കേസില്‍ പിടിയിലായ പ്രതി?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •