കേരള വര്‍മ കോളേജില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രം വരച്ചത്‌ എ.ബി.വി.പി ആണെന്ന് യുണിറ്റ് വൈസ് പ്രസിഡന്‍റ സമ്മതിച്ചോ…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“സംഘികളിലും അന്തസുളളവരുണ്ട്…” എന്ന അടിക്കുറിപ്പോടെ 25 ജൂണ്‍ 2019 മുതല്‍ പോരാളി ഷാജി (official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Sreeharshan Vasu എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ Pranav G Krishnan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന്‍റെ സ്ക്രീന്‌ഷോട്ടിന്‍റെ ഒപ്പം ചേര്‍ത്ത വാചകം ഇപ്രകാരമാണ്: “കേരള വര്‍മ കോളേജില്‍ എസ്എഫ്ഐയുടെ പേരില്‍ അയ്യപ്പനെ ആക്ഷേപിച്ച് പോസ്റ്റ്‌ പതിച്ചത് എബിവിപി..ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് എബിവിപി നേതാവിന്‍റെ എഫ് ബി പോസ്റ്റ്‌…” സ്ക്രീന്‌ഷോട്ടില്‍ കാണുന്ന പോസ്റ്റില്‍ എഴുതിയത് ഇപ്രകാരം:

“ഒരു എബിവിപി പ്രവർത്തകൻ എന്ന നിലയിൽ‍ നിസഹായതോടെയാണ് ഞാന്‍ ഈ വിഷയം നോക്കിക്കാണുന്നത്. ഞാന്‍ അടക്കമുള്ള കേരള വര്‍മ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ പല ഘട്ടത്തിലും SFIയോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് ആശയപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനും അതിനെ ചെറുത്ത് നിര്‍ത്താനും ക്യാമ്പസിനകത്ത് എല്ലാ സംഘടനകള്‍ക്കും അവകാശം ഉണ്ട് പക്ഷെ, നമ്മള്‍ ഉയര്‍ത്തിപിടിച്ചത് വിശ്വാസവും ആശയവും ഇല്ലതാക്കികൊന്ദ് എന്‍റെ സഹ പ്രവര്‍ത്തക്കര്‍ ഇന്നലെ കാട്ടിയ തെമാടിതരം അങ്ങികരിക്കാന്‍ കഴിയില്ല…യുണിറ്റ് വൈ. പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ഇതിനോടെ യോജിക്കാന്‍ കഴിയില്ല…അവര്‍ക്ക് വേണ്ടി…കോളേജിലെ വിദ്യാര്‍ഥികളോട് മാപ്പ് ചോദിക്കുന്നു…”

അയ്യപ്പനെ മോശമായി കാണിക്കുന്ന ചിത്രം ഈയിടെ എസ്‌എഫ് ഐയുടെ പേരില്‍ തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ പ്രത്യക്ഷപെട്ട ബോര്‍ഡ്‌ ഏറെ വിവാദങ്ങള്‍ സ്രിഷ്ടിച്ചിട്ടുണ്ടായിരുന്നു. ഈ സംഭവം ദേശിയ തരത്തില്‍ പ്രവര്‍ത്തിക്കുന്ന പല മാധ്യമങ്ങളുടെയും ശ്രദ്ധ നേടിട്ടുണ്ടായിരുന്നു. എന്നാല്‍  എബിവിപി യുണിറ്റ് വൈ. പ്രസിഡന്റ്‌ എന്ന അവകാ ശപ്പെട്ട്‌ ഫെസ്ബോക്ക് പോസ്റ്റിലൂടെ മാപ്പ് അഭ്യർത്തിക്കുന്ന ഈ വ്യക്തി യഥാര്‍ത്ഥത്തില്‍ എബിവിപി വൈസ് പ്രസിഡന്റ് ആണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ എബിവിപിയുടെ വെബ്‌സൈറ്റില്‍ അന്വേഷിച്ചപ്പോള്‍ അവരുടെ ഭാരവാഹികളുടെ പട്ടികയില്‍ ഇങ്ങനെ ഒരാളെ കുറിച്ച് ഒരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ ഫെസ്ബൂക്കില്‍ എബിവിപിയുടെ ഔദ്യോഗിക പേജില്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എബിവിപി ജൂണ്‍ 25ന് പ്രസിദ്ധികരിച്ച ഒരു പോസ്റ്റ്‌ ലഭിച്ചു. ഈ വിഷയത്തിനെ കുറിച്ച് പോസ്റ്റില്‍ പറയു ന്നത് ഇപ്രകാരമാണ്:

“എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ വി വരുൺപ്രസാദ്‌ എഴുതുന്നു…

പിണറായി വിജയൻ ഭരണം തുടങ്ങിയതിനുശേഷം എസ്എഫ്ഐ എന്ന പേര് കേൾക്കുന്നത് അധ്യയനവർഷത്തിന്റെ ആരംഭത്തിലും പകുതിക്കു ശേഷവും മാത്രമാണ്.അധ്യയന വർഷാരംഭത്തിൽ പ്രവേശനോത്സവത്തിനായി നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ, തുടങ്ങിയവ കോളേജുകളിൽ സ്ഥാപിക്കുക എന്നത് സർവസാധാരണമാണല്ലൊ..

പക്ഷേ കേരളവർമ്മ കോളേജിൽ ഉൾപ്പടെ എസ്എഫ്ഐ ഏമാൻമാർ എല്ലാ വർഷവും നവാഗതരെ സ്വാഗതം ചെയ്യുന്നത് അശ്ലീലച്ചുവയോടുകൂടിയതും സംസ്കാരവിരുദ്ധമായി പലരും കരുതുന്നതുമായ ചിത്രങ്ങളോടു കൂടിയ വലിയ ബോർഡുകളിലൂടെയാണ്. കേരളവർമ്മയിൽ ആദ്യം വിഷയം ബീഫ് ആയിരുന്നു കഴിഞ്ഞ തവണ അത് സരസ്വതി ദേവിയെ നഗ്നയാക്കി വരച്ചു വെച്ചു കൊണ്ടായി. ഇത്തവണ ഒരു പടി കൂടി കടന്ന് ആർത്തവ രക്തത്തിലെ അയ്യപ്പസ്വാമിയായി. 

പിന്നെ അധ്യയന വർഷത്തിന്റെ മധ്യത്തോടു കൂടിയാണ് ക്യാമ്പസുകളിൽ ക്യാമ്പസ് മാഗസിൻ പുറത്തിറങ്ങുക. കുറച്ചുനാളുകളായി എസ്എഫ്ഐ ഇറക്കുന്ന മാഗസിന്റെ ഉള്ളടക്കം എന്താണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഇപ്പോൾ വിവാദം കേരളവർമ്മയാണ്.

ഒരു നുണ ആയിരം തവണ പറഞ്ഞാൽ അത് സത്യമാവുമെന്നത് ഗീബൽസിയൻ തന്ത്രമാണ് , നുണ മാത്രം വിറ്റ് ജീവിക്കുന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് 

ആ തന്ത്രം പലപ്പോഴും ഉപയോഗിക്കേണ്ടതായി വരാറുണ്ട്. അവസാനമായി അവർ ഈ തന്ത്രം ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് തൃശ്ശൂരിലെ കേരളവർമ്മ കോളേജിലുണ്ടായ ചില വിവാദങ്ങളുമായി ബന്ധപ്പെട്ടാണ്.  കേരളവർമ്മ കോളേജിൽ അയ്യപ്പസ്വാമിയെ വികലമായി ചിത്രീകരിച്ച് വിവാദ ബോർഡ് വെച്ചത് എസ്എഫ്ഐയുടെ പ്രവർത്തകരാണെന്ന് അവരുടെ തന്നെ കോളേജ് യൂണിറ്റ് സെക്രട്ടറി ഇന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ഇരുന്ന സർവകക്ഷി യോഗത്തിൽ തുറന്നു പറയുകയുണ്ടായി. ബോർഡ് എടുത്തു മാറ്റിയതും അവിടത്തെ കുട്ടിസഖാക്കൾ തന്നെ. ഇതിനെല്ലാം ശേഷം അവർ പറയുകയാണ് ആ വിവാദ ബോർഡിനു പിന്നിൽ എബിവിപികാർ ആണെന്ന്. ആരും വിശ്വസിക്കാത്ത ഈ പെരുംനുണ വിദ്യാർത്ഥി സമൂഹം പുച്ഛിച്ചുതള്ളിയപ്പോൾ അവർ അടുത്ത അടവുമായിവന്നു, എബിവിപി പോലും അറിയാത്ത ഒരു യൂണിറ്റ് വൈസ് പ്രസിഡന്റിനെ ഫെയ്സ് ബുക്ക് വഴി സൃഷ്ടിച്ച് അതിലൂടെ തന്നെ ഒരു മാപ്പപേക്ഷ ഉണ്ടാക്കി അത് പ്രചരിപ്പിക്കുക. അവസാനം ABVP യൂണിറ്റ് വൈസ് പ്രസിഡന്റ് അനഘ ഫേസ്ബുക്ക് ലൈവിൽ വന്ന് വിവരങ്ങൾ വിശദീകരിച്ചപ്പോൾ ആ അടവും പാളിപ്പോയി.

നമ്മൾ എല്ലാവരും കരുതും ഇത് യാദൃശ്ചികമായി സംഭവിക്കുന്ന ഒറ്റപ്പെട്ട സംഭവമാണെന്ന് , പക്ഷേ കഴിഞ്ഞ കാലങ്ങളിലായി ഈ പ്രസ്തുത കലാലയത്തിൽ മാത്രം SFI നടത്തിയ ചില പ്രവർത്തനങ്ങൾ എടുത്തു പരിശോധിച്ചു നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇത് കൃത്യമായ ആസൂത്രണത്തോടുകൂടിയും വലിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതുമായ കൃത്യമായ പ്രവർത്തനങ്ങൾ ആണെന്ന്. സത്യത്തിൽ എന്താണ് SFl ഇത്തരം പ്രവർത്തനത്തിലൂടെ ആഗ്രഹിക്കുന്നത്? ആവിഷ്കാര സ്വാതന്ത്ര്യം എന്നും പുരോഗമനചിന്തകൾ എന്നും ഒക്കെ പറഞ്ഞു വിദ്യാർത്ഥി മനസ്സുകളിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുകൾ പാകാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനയിലെ പ്രവർത്തകർ എസ്എഫ്ഐ യിൽ ഇരുന്നുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണിവിടെ. എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി മുതൽ മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ ചുമതലയിലിരിക്കുന്നവർ ഇതിനു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തും കൊടുക്കുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടത് താൽക്കാലികമായ വൈകാരിക പ്രകടനങ്ങളിലൂടെ അല്ല വേണ്ടത് എന്ന് നമ്മൾ ആദ്യം തിരിച്ചറിയണം. മറിച്ച് കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം എസ്എഫ്ഐ എന്ന ഫാസിസ്റ്റ് ഭീകര പ്രസ്ഥാനത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയുന്ന അവസ്ഥാവിശേഷം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഇനി നാളെയും അവർ പുതിയ തന്ത്രവുമായി വന്നേക്കാം. അവർക്ക് പല ഉദ്ദേശങ്ങളും ഉണ്ട്. ബിനോയ് കോടിയേരിയെ രക്ഷിക്കണം , പ്രളയ പുനരധിവാസ ചർച്ചകൾ വഴിമാറി പോവണം , ഖാദർ കമ്മീഷൻ റിപ്പോർട്ട് ആരും അറിയാതെ ബഹളങ്ങളില്ലാതെ നടപ്പിലാക്കണം. പക്ഷേ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ പറ്റി നിങ്ങൾ എന്തു കരുതി. പാർട്ടി പറഞ്ഞാൽ അത് കണ്ണടച്ച് വിശ്വസിക്കുന്ന പാർട്ടി ക്ലാസുകളിൽ അടവച്ച് വിരിയിച്ചെടുക്കുന്ന കമ്മികോഴികുട്ടികളാണന്നോ? അല്ല സഖാക്കളെ ഈ കേരളം എല്ലാം കാണുന്നുണ്ട് ഓരോ ദിവസവും നിങ്ങൾ നടത്തുന്ന ഈ പൊറാട്ട് നാടകങ്ങൾ എല്ലാം ഇവിടുത്തെ പൊതുസമൂഹവും വിദ്യാർത്ഥി സമൂഹവുംകൃത്യമായി മനസിലാക്കുന്നുണ്ട്. അവരെല്ലാം അത് കാലത്തിന്റെ കണക്കു പുസ്തകത്തിൽ കുറിച്ചു വയ്ക്കുന്നുണ്ട്.നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന 

ഈ വിധ്വംസക പ്രവർത്തനങ്ങൾക്ക്, ഈ വർഗ്ഗീയ പ്രവർത്തനങ്ങൾക്ക്, ഈ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്, 

ഈ ജനത നിങ്ങൾക്ക് മറുപടി തരുന്ന കാലം വിദൂരമല്ല…

© വരുൺ പ്രസാദ്”

Archived Link

എബിവിപി സെക്രട്ടറി വരുൺ പ്രസാദ് പോസ്റ്റില്‍ പറയുന്ന ലൈവ് വീഡിയോ ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി. ഈ വീഡിയോയില്‍ തൃശ്ശൂര്‍ കേരള വര്‍മ കോളേജിന്‍റെ യഥാര്‍ത്ഥ യുണിറ്റ് വൈസ് പ്രസിഡന്റ് ആയ അനഘ സന്തോ ഷ് കുമാര്‍ പോസ്റ്റ്‌  വ്യാജമാണെന്നും, ഇത് പോലെ ഒരാൾ കേരള വര്‍മ കോളേജില്‍ തന്നെയില്ല എ ന്നും വ്യക്തമാക്കുന്നു. 

Archived Link

ഈ പോസ്റ്റ്‌ പ്രസിദ്ധികരിച്ചവര്‍ക്കെതിരെ നിയമനടപടി ജില്ല എബിവിപി നേതൃത്വം സ്വീകരിക്കും എന്നും വീഡിയോയില്‍ എബിവിപി പ്രവര്‍ത്തകര്‍ അറിയിക്കുന്നു. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂർണ്ണമായി തെറ്റാണ്. എബിവിപിയുടെ യഥാര്‍ത്ഥ യുണിറ്റ് വൈസ് പ്രസിഡന്റ് അനഘാ സന്തോഷ് കുമാര്‍ ഈ കാര്യം ഫെസ്ബൂക്ക് ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കിട്ടുണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട്  അഭ്യർത്തിക്കുന്നു.

Avatar

Title:കേരള വര്‍മ കോളേജില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രം വരച്ചത്‌ എ.ബി.വി.പി ആണെന്ന് യുണിറ്റ് വൈസ് പ്രസിഡന്‍റ സമ്മതിച്ചോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •