FACT CHECK – ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം

വിവരണം

നടന്‍ ജോജു ജോജര്‍ജ്ജ് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചൂടോടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നടനും മുന്‍ ഇടത് എംപിയുമായ ഇന്നസെന്‍റ് നടന്‍ ജോജുവിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജോജുവിന് തെറ്റ്പറ്റി.. ഒരു ജനകീയ സമരത്തിനെതിരെ ജോജു നടത്തിയ കോപ്രായം ശരിയായില്ല.. എന്ന് ഇന്നസെന്‍റ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഷാജു ടികെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 80ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ നടന്‍ ഇന്നസെന്‍റ് ജോജുവിനെതിരെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മുന്‍ എംപിയും നടനുമായ ഇന്നസെന്‍റുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

ഈ പ്രചരണം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തിലൊരു പ്രസ്താവനയും ജോജുവിനെതിരെയോ വിഷയത്തെ കുറിച്ചു നടത്തിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ ഒരു കൗണ്‍സിലറാണ് ഈ പോസ്റ്റിന് പിന്നില്‍ എന്ന് അറിയാന്‍ സാധിച്ചു. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് അങ്ങനെയൊരു ആള്‍ക്കെതിരെ കേസ് കൊടുക്കണ്ടായെന്ന് കരുതിയാണ് നിയമനടപടി സ്വീകരിക്കാഞ്ഞതെന്നും ഇന്നസെന്‍റ് പറഞ്ഞു.

നിഗമനം

നടന്‍ ഇന്നസെന്‍റ് തന്നെ ഈ പ്രചരണം നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *