ദിവസവേതന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും 10,000 രൂപ വരെ ലഭിക്കുന്ന ഇങ്ങനെയൊരു സ്കോളര്‍ഷിപ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടോ?

സാമൂഹികം

വിവരണം

Covid 19 support programme for daily wage workers and migrant labourers 

കോവഡ് 19 പകര്‍ച്ചവ്യാധി മൂലം കടുത്ത പ്രയാസങ്ങള്‍ നേരിടുന്ന ദൈനംദിന വേതന തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും സാമ്പത്തികമായി സഹായിക്കാനുള്ള സംരഭവമാണ് കോവഡി 19 സപ്പോര്‍ട്ട് പ്രൊഗ്രാം. കോവിഡ് 19 അപ്രതീക്ഷിതമായി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. ഇന്ത്യയില്‍, അസംഘടിത മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിഭാഗം തൊഴിലാളികളും വരുമാനമില്ലാതെ കുടിങ്ങിക്കിടക്കുന്നു.

കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനിശ്ചിതത്വത്തിലാണ്. പ്രതിസന്ധിയുടെ ഈ നിമിഷത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഈ കുടുംബങ്ങള്‍ക്ക് അവരുടെ നിലനില്‍പ്പിന് അടിയന്തര പിന്തുണ ആവശ്യമാണ്. പ്രതിദിന വേതന തൊഴിലാളികള്‍ക്ക് കുടിയേറ്റ തൊഴിലാളികള്‍ക്കുമായി ഈ കോവഡ് 19 സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു. ഈ പ്രതിസന്ധിയെ അതീജീവിക്കാന്‍ കുറഞ്ഞത് ഭക്ഷണവും മറ്റ് ആവശ്യവസ്‌തുക്കള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയും.

സ്കോളര്‍ഷിപ്പ്-

കോവിഡ് 19 പ്രതിദിനവേതന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമായുള്ള പിന്തുണ

യോഗ്യത

അപേക്ഷകന് വാര്‍ഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കുറവായിരിക്കണം.

ഒന്നുകില്‍ ദിവസേന പന്തയമോ തൊഴിലാളിയോ ആയിരിക്കണം.

ഒരു ഇന്ത്യന്‍ പൗരനായിരിക്കണം.

സ്കോളര്‍ഷിപ്പ് തുക 10,000 രൂപ വരെ (മൂന്ന് മാസത്തെ പിന്തുണ) എന്ന പേരിലൊരു സന്ദേശം ഇതിനോടകം നിങ്ങളില്‍ പലര്‍ക്കും വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും എല്ലാം ലഭിച്ചിട്ടുണ്ടാവും. 

എന്നാല്‍ ദിവസ വേതന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും 10,000 രൂപ വരെ സ്കോളര്‍ഷിപ്പ് ലഭിക്കുമെന്നും ഇതിന് അക്ഷയയുമായി ബന്ധപ്പെടണമെന്നും പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്താണ്? പരിശോധിക്കാം.

വസ്‌തുത വിശകലനം

ദിവസ വേതന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും 10,000 രൂപ വരെ സ്കോളര്‍ഷിപ് തുക അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ അക്ഷയയില്‍ സമീപിക്കണമെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അക്ഷയ തിരുവനന്തപുരം ജില്ലാ അക്ഷയ പ്രൊജെക്ട് മാനേജര്‍ ജിതിന്‍ രാജുവമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

അക്ഷയ മുഖാന്തരം ഇത്തരമൊരു അപേക്ഷ സ്വീകരിക്കുന്നില്ല. ഇത്തരമൊരു പദ്ധതിയെ കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനവും നടത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വ്യാജ സന്ദേശം വിശ്വസിച്ച് ആരും വഞ്ചിതരാകരുതെന്നും അക്ഷയ പ്രൊജെക്‌ട് മാനേജര്‍ വ്യക്തമാക്കി.

നിഗമനം

അക്ഷയ മുഖാന്തരം ഇങ്ങനെയൊരു സ്കോളര്‍ഷിപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടില്ലെന്ന് അക്ഷയ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ദിവസവേതന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും 10,000 രൂപ വരെ ലഭിക്കുന്ന ഇങ്ങനെയൊരു സ്കോളര്‍ഷിപ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •