കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെ‍ഡ് ബിവറേജില്‍ നിന്നും മദ്യം ഹോം ‍‍ഡെലിവെറിയായി നല്‍കി തുടങ്ങിയോ?

സാമൂഹികം

വിവരണം

Consumerfed Foreign Liquor Shop Kochi home delivery available all brand available online payment accept 24 hours open contact number..7231852934.. എന്ന തലക്കെട്ട് നല്‍കി കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്‍സ്യൂമെര്‍ഫെഡ് ഫോറിന്‍ ലിക്വര്‍ ഷോപ്പ് കൊച്ചി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക് തന്നെയാണ് വാട്‌സാപ്പിലും പ്രചരിക്കുന്നത്.

Facebook PostArchived Link

എന്നാല്‍ കോവിഡ് 19 ലോക്‌ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഹോം ഡെലിവറി നടത്താന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ടലെറ്റുകള്‍ക്ക് അനുമനതി നല്‍കിയിട്ടുണ്ടോ? 24 മണിക്കൂര്‍ ഡെലിവെറി സൗകര്യം ഒരുക്കി ഒരു ഫോണ്‍ നമ്പര്‍ സഹിതം സജ്ജമാക്കിയതായി എന്തെങ്കിലും ഉത്തരവുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് 

പരിശോധിക്കാം.

വസ്‌തുത വിശകലനം

ലോക്‌ഡൗണിന്‍റെ പശ്ചാലത്തില്‍ ഫെയ്‌സ്ബുക്കിലൂടെ നടക്കുന്ന പ്രചരണം സത്യമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ വി.പി.പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മദ്യം ഓണ്‍ലൈന്‍ വാങ്ങാന്‍ കഴിയുമെന്ന പേരില്‍ ഒരു വ്യാജ വെബ്‌സൈറ്റ് അഡ്രസ് ഉള്‍പ്പെട്ട ഒരു സന്ദേശം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെപോലെ തന്നെയാവാം ഈ വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റും. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ബിവറേജുകള്‍ വഴിയോ അല്ലാതെയോ മദ്യം ഹോം ഡെലിവെറി നടത്തുന്നതിന് ഉത്തരവിറക്കിയിട്ടില്ല. ഈ പ്രചരണം നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അന്വേഷിക്കും. (വി.പി.പ്രമോദ് കുമാര്‍, സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍)

നിഗമനം

സര്‍ക്കാര്‍ മദ്യം ഹോം ഡെലിവെറിയായി നല്‍കാന്‍ യാതൊരു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ തന്നെ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെ‍ഡ് ബിവറേജില്‍ നിന്നും മദ്യം ഹോം ‍‍ഡെലിവെറിയായി നല്‍കി തുടങ്ങിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •