കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാഗ്ഗജ് മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യാജം…

സാമുഹികം

കരിപ്പൂരില്‍ വിമാനാപകടത്തിനു ശേഷം രക്ഷപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിക്കേറ്റ യാത്രകാരുടെ ബാഗ്ഗജ് മോഷണ സംഭവമുണ്ടായി എന്ന കിംവദന്തി സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരത്തില്‍ ഒരു വ്യജപ്രചരണം ഞങ്ങള്‍ ശനിയാഴ്ച പ്രസിദ്ധികരിച്ച ലേഖനത്തില്‍ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ഇന്ന് അതേ പോലെയുള്ള മറ്റൊരു വ്യാജ പോസ്റ്റ്‌ ആണ് ഞങ്ങള്‍ വസ്തുത തുറന്നു കാട്ടുന്നത്. സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വ്യാജപ്രചാരണത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെയാണ്,

പ്രചരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “കരിപ്പൂർ എയർപോർട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ‘വിമാന യാത്രക്കാരുടെ ബാഗേജ്

മോഷ്ടിക്കാൻ ശ്രമിച്ച ചേലേമ്പ്ര സ്വദേശി

സലാമിനെ എയർപോർട്ട് പോലീസ് അറസ്റ്റ്

ചെയ്തു ‘വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.”

വസ്തുത അന്വേഷണം

പോസ്റ്ററില്‍ നല്‍കിയ വ്യക്തിയുടെ ഫോട്ടോ ഞങ്ങള്‍ അന്വേഷിച്ചു പക്ഷെ അതിനെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിവരവും ലഭ്യമായില്ല. ഫോട്ടോയെ കുറിച്ച് വിവരം ലഭ്യമായാല്‍ ഈ ലേഖനത്തില്‍ ആ വിവരങ്ങള്‍ ചേര്‍ക്കുന്നതാണ്. ഞങ്ങള്‍ കേരള പോലീസ് സൈബര്‍ സെല്‍ ഡയറക്ടര്‍ ശ്രി. പ്രമോദ് കുമാറിനോട് ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഈ പോസ്റ്റ്‌ വ്യാജമാണ്. ചെലമ്പ്ര സലാം എന്നൊരു വ്യക്തിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ രക്ഷപ്രവര്‍ത്തനത്തിന്‍റെ ഇടയില്‍ മോഷണം നടന്നതായി യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.”

കുടാതെ കേരള സര്‍ക്കാരിന്‍റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഫാക്റ്റ് ചെക്ക് ഇതിനെ കുറിച്ച് അവരുടെ ഫെസ്ബൂക്ക് പേജില്‍ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. ആ കുറിപ്പ് താഴെ കാണാം.

IPRD Fact CheckArchived Link

വാട്സാപ്പില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ് എന്ന് കരിപ്പൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ. സ്ഥിരികരിച്ചിട്ടുണ്ട് എന്നാണ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

നിഗമനം

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഇടയില്‍ മോഷണം നടത്താന്‍ ശ്രമിച്ച ചെലമ്പ്ര സ്വദേശി സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത‍ പൂര്‍ണ്ണമായി തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാവുന്നു.

Avatar

Title:കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാഗ്ഗജ് മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യാജം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •