
വിവരണം
ഷാഫി പറമ്പിലിന്‍റെ തല ഇത്ര കൃത്യമായി എറിഞ്ഞു തകര്‍ത്ത കെഎസ്‌യുകാര്‍ക്ക് ഇരിക്കട്ടെ ഒരു കുതരപ്പവന്‍ എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം കെഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭ മാര്‍ച്ചിന്‍റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 19നായിരുന്നു കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വളയാര്‍ കേസില്‍ നീതി ആവശ്യപ്പെട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്തിന്‍റെ നേതൃത്വത്തില്‍ നിയമസഭ മാര്‍ച്ച് നടന്നത്. ആദ്യം സമാധാനപരമായി നടന്ന മാര്‍ച്ച് പിന്നീട് അക്രമാസക്തമാകുകയും പോലീസിന് നേരെ കല്ലേറും കയ്യേറ്റശ്രമവുമുണ്ടായതോടെ പോലീസ് ജലപീരങ്കിയിലും, കണ്ണീര്‍വാതകവും ഒടുവില്‍ ലാത്തിച്ചാര്‍ജ്ജും നടത്തുകയായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടിയില്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ എത്തിയ ഷാഫി പറമ്പിലിനും പോലീസ് ലാത്തിയടി കിട്ടിയെന്ന വാര്‍ത്തകളും വന്നു. എന്നാല്‍ വിഷ്‌ണു ചന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ തന്നെ കല്ലേറില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ തലപൊട്ടിയെന്ന അവകാശവാദമാണ് ഉന്നയിക്കുന്നത്.

എന്നാല്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് യഥാര്‍ഥത്തില്‍ പോലീസ് ലാത്തിയടി ഏറ്റിട്ടില്ലേ? കല്ലേറില്‍ പരുക്കേറ്റ ദൃശ്യങ്ങളാണോ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്? പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന മനോരമ ന്യൂസിന്‍റെ വീഡിയോയിലെ സ്ക്രീന്‍ഷോട്ടുകളില്‍ ഷാഫി പറമ്പിലിന് കല്ലേറ് കൊള്ളുന്ന ദൃശ്യങ്ങളുണ്ടോ? വസ്‌തുത പരിശോധിക്കാം.
Facebook Post | Archived Link |
വസ്‌തുത വിശകലനം
നവംബര്‍ 19ന് നടന്ന കെഎസ്‌യു മാര്‍ച്ചിനിടയിലെ സംഘര്‍ഷം ഇതിനോടകം തന്നെ ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. നിയമസഭാംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ യുവ നേതാവുമായ ഷാഫി പറമ്പലിനെ പോലീസ് ലാത്തികൊണ്ട് അടിച്ച് തലപൊട്ടിച്ചു എന്ന പേരില്‍ 20ന് സംസ്ഥാനത്ത് കെഎസ്‌യു പഠിപ്പ് മുടക്കുകയും ചെയിതിട്ടുണ്ട്. കൂടാതെ വിഷയത്തെ ചൊല്ലി നിയസഭയില്‍ പ്രതിപക്ഷ ബഹളമുയരുകയും സ്പീകറുടെ ഡയസില്‍ കയറി വരെ അംഗങ്ങള്‍ പ്രതിഷേധം മുഴക്കി. ഷാഫി പറമ്പിലിനെ ഒരു എംഎല്‍എയാണെന്ന് അറിഞ്ഞിട്ടും ഇടത് സര്‍ക്കാരിന്‍റെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.
ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് വട്ടംകൂടി ലാത്തി കൊണ്ട് അടിക്കന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്‍റെ യൂ ട്യൂബ് ചാനലില്‍ ലഭ്യമാണ്-
പ്രതിപക്ഷം 20ന് നിയമസഭയില്‍ നടത്തിയ പ്രതിഷേധവും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്-

Archived Link |
അതെ സമയം മനോരമ ന്യൂസിലോ മറ്റു മാധ്യമങ്ങളിലോ സ്വന്തം പാര്‍ട്ടി അണികളുടെ കല്ലേറിലാണ് ഷാഫി പറമ്പിലിന് പരുക്കേറ്റതെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് ഈ കല്ലുകളാണ് ഷാഫി പറമ്പിലിന് പരുക്കേല്‍ക്കാന്‍ കാരണമായതെന്ന് തെറ്റ്ദ്ധരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
നിഗമനം
ലാത്തിച്ചാര്‍ജില്‍ പരുക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ കല്ലേറിലാണ് പരുക്കേറ്റതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മനസിലാക്കാം. പോസ്റ്റില്‍ പ്രചരണം പൂര്‍ണമായി വ്യാജമാണെന്നും അനുമിനാക്കാം.

Title:ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരുക്കേറ്റത് കെഎസ്‌യു പ്രവര്‍ത്തകരുടെ കല്ലേറിലോ?
Fact Check By: Dewin CarlosResult: False
