
സ്കൂളിന്‍റെ പടി കാണാത്ത ആളാണ് വിദ്യാഭ്യാസ മന്ത്രി വി.സിവന്‍കുട്ടി… എന്ന പേരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ നേരെ വിവരങ്ങള്‍ ലഭ്യമല്ല എന്ന് എഴുതിയ ഒരു പട്ടികയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സന്ദീപ് വാര്യര്‍ ഫാന്‍സ് ക്ലബ്ബ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അനീഷ് കണ്ണന്‍ നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 567ല്‍ അധികം റിയാക്ഷനുകളും 126ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല? വിദ്യാഭ്യാസ യോഗ്യതിയില്ലാത്ത വ്യക്തിയെയാണോ പിണറായി വിജയന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കി മന്ത്രിയായി ചുമതലപ്പെടുത്തയിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വി.ശിവന്‍കുട്ടി എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ niyamasabha.org എന്ന നിയമസഭ രേഖകള്‍ ലഭ്യമാകുന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ വി.ശിവന്‍കുട്ടിയുടെ കൃത്യമായ പ്രൊഫൈലും അതില്‍ അദ്ദേഹത്തിന്‍റെ യോഗ്യതയും മറ്റ് വിവരങ്ങളും കൃത്യമായി ലഭിക്കുന്നതാണ്. നിയമസഭയുടെ ഔദ്യോഗിക രേഖകള്‍ പ്രകാരം വി.ശിവന്‍കുട്ടി തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും എല്‍എല്‍ബി ബിരുദവും നേടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിഎ എല്‍എല്‍ബി ബിരുദം പൂര്‍ത്തീകരിച്ചു എന്നതാണ് നിയമസഭ രേഖകളില്‍ നിന്നും ലഭ്യമാകുന്ന വിവരം.


മൈനേറ്റ ഇലക്ഷന്‍ വാച്ച് വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം അദ്ദേഹം 1976ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയെന്നും അതിന് ശേഷം 1983ല്‍ കേരള ലോ അക്കാദമിയില്‍ നിന്നും എല്‍എല്‍ബി ബിരുദം പഠിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്-

നിഗമനം
ഔഗ്യോഗിക രേഖകള്‍ പ്രകാരം വിദ്യാഭ്യാസ മന്ത്രിയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ശിവന്‍കുട്ടി ഇരട്ട ബിരുദങ്ങള്‍ നേടിയിട്ടുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 1976ലെ ബിരുദ പഠനത്തിന് ശേഷം 1983ല്‍ നിയമ ബിരുദം പൂര്‍ത്തിയാക്കിയതായും രേഖകളിലുണ്ട്. അതിനാല്‍ വിദ്യാഭ്യാസപരമായി യോഗ്യതകളില്ലാത്ത വ്യക്തിയെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലപ്പെടുത്തയിതെന്ന വിവരം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മന്ത്രി വി.ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
