ചിത്രത്തില്‍ കാണുന്നത് ബിജെപിയിലേക്ക് പോയ തമിഴ്‌നാട് കോണ്‍ഗ്രസ് എംഎല്‍എയാണോ?

രാഷ്ട്രീയം

വിവരണം

തമിഴ്‌നാട് കോണ്‍ഗ്രസ് എംഎല്‍എ കാര്‍ത്തിക് ദിനേശ് ബിജെപിയിലേക്ക്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസിന്‍റെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇനിയും നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ വരും.. -കാര്‍ത്തിക് ദിനേശ് എന്ന ഉള്ളടക്കമുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ചു നാളുകളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷ്‌ണു പുന്നാട് എന്ന വ്യക്തി മാര്‍ച്ച് മാര്‍ച്ച് 18ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 148ഷെയറുകളം 134ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ കാര്‍ത്തിക് ദിനേശ് എന്ന പേരില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടോ? ചിത്രത്തില്‍ കാണുന്നത് ദിനേശ് കാര്‍ത്തിക് എംഎല്‍എ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ബിജെപിയില്‍ ചേരാന്‍ പോകുന്ന കോണ്‍ഗ്രസ് എംഎല്‍എ എന്ന പേരില്‍ നല്‍കിയിരിക്കുന്ന വ്യക്തിയുടെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോഴാണ് ഇത് ശ്രീലങ്കന്‍ ക്രിക്കറ്റ് താരമാണെന്ന വാസ്‌തവം കണ്ടെത്താന്‍ കഴിഞ്ഞത്. ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായ ദിനേശ് ചണ്ഡമലിന്‍റെ ചിത്രമാണ് ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസ് എംഎല്‍എ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല കോണ്‍ഗ്രസിന് കാര്‍ത്തിക് ദിനേശ് എന്ന പേരില്‍ ഒരു എംഎല്‍എ തമിഴ്‌നാട്ടില്‍ എന്നല്ല ഒരു സംസ്ഥാനത്തുമില്ലെന്നതും അന്വേഷണത്തില്‍ മനിസിലാക്കാന്‍ സാധിച്ചു.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം newsfirst.lk എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ കാണാം-

Archived Link

തമിഴ്നാട്ടിലെ മുഴുവൻ എംഎൽഎമാരുടെ ലിസ്റ്റാണിത്. ഇതിൽ എവിടെയും കാർത്തിക് ദിനേശ് എന്ന പേരില്ല.

News18Archived Link

നിഗമനം

ഇല്ലാത്ത എംല്‍എയുടെ പേരില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന്‍റെ ചിത്രം ഉപയോഗിച്ചാണ് പോസ്റ്റ് തെറ്റ്ദ്ധരിപ്പിക്കും വിധം പങ്കുവെച്ചിരിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്നത് ബിജെപിയിലേക്ക് പോയ തമിഴ്‌നാട് കോണ്‍ഗ്രസ് എംഎല്‍എയാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •