മുന്‍ കേന്ദ്ര മന്ത്രി ഇ. അഹ്മദിന്‍റെ മകന്‍ ഒരു ജൂതസ്ത്രീയെ വിവാഹം കഴിച്ചു എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

രാഷ്ട്രീയം

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ രാഷ്ട്രീയമായ വ്യാജ പ്രചരണം സാധാരണമാണ്. ചിലത് ആക്ഷേപഹാസ്യ പരമായി രാഷ്ട്രിയ വിമര്ശാനങ്ങള്‍ ഉന്നയിക്കുമ്പോള്‍ പലരും വ്യാജ പ്രചരണം നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. മുഖ്യമായും ഇതില്‍ മരിച്ചു പോയ രാഷ്ട്രിയ നേതാക്കളെ കുറിച്ചും പലരും വ്യാജ പ്രചരണം നടത്തും. ഉദാഹരണത്തിന് വിവാഹം കഴിക്കാതെ ആജീവനാന്തം ബ്രഹ്മചാരിയായിരുന്ന മുന്‍. വിശ്വ ഹിന്ദു പരിഷദ് അധ്യക്ഷന്‍ അശോക്‌ സിംഘളുടെ മകള്‍ ബിജെപിയുടെ നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ്‌ നഖ്‌വിയെ വിവാഹം കഴിച്ചു എന്ന വ്യാജ പ്രചാരണവും ഞങ്ങള്‍ ഇതിനെ മുന്നേ അന്വേഷിച്ചിട്ടുണ്ട്.

വായിക്കൂ: 

FACT CHECK: മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കള്‍ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന് ആരോപിക്കുന്ന പോസ്റ്റ്‌ എത്രത്തോളം സത്യമാണ്…?

ഇതേ പോലെ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ. അഹമദിന്‍റെ കുടുംബത്തിനെ കുറിച്ചാണ് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. 

പ്രചരണം ഇങ്ങനെ…

ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഇത് മുസ്ലീംലീഗിന്‍റെ മുതിര്‍ന്ന നേതാവായിരുന്ന ഇ. അഹ്മദ് സാഹിബിന്‍റെ മകന്‍ ഫായീസ് അഹ്മദ്…കുടെയുള്ളത് ഫായീസിന്‍റെ ഭാര്യയാണ് പേര് ആയിഷയോ ഫാത്തിമകുട്ടിയോ ഒന്നുമല്ലട്ടോ നല്ല ഒന്നാംതരം ജുതസ്ത്രിയാണ് പേര് റേച്ചല്‍ ബെയിന്‍…ഇനി കുരു പൊട്ടുന്ന ലീഗേര് നേതാവിന്‍റെ പുത്രനെതിരെ പെട്ടിക്കുന്നത് നന്നാകും. ”

പക്ഷെ വസ്തുത ഇങ്ങനെയാണ്…

മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രി ഇ. അഹ്മദിന് ഫയീസ് അഹ്മദ് എന്ന പേരുള്ള മകന്‍ ഇല്ല. ഇ. അഹ്മദിനല്ലത് മുന്‍ മക്കളാണ്. രണ്ട് ആണും ഒരു പെണും. ഫൌസിയ ശേര്‍ശാദ്, റയീസ് അഹമദ്, നസീര്‍ അഹ്മദ് എന്നിവരാണ് ശ്രി. ഇ. അഹമദിന്‍റെ മുന്ന്‍ മക്കളും.

റയീസ് അഹ്മദ് ഒമാനില്‍ ഒരു വ്യവസായിയാണ് കുടാതെ ഒമാന്‍ കേരള മുസ്ലിം കമ്മ്യൂണിറ്റി സെന്റര്‍ (KMCC)യുടെ അധ്യക്ഷന്‍ കുടിയാണ്. അദേഹം വിവാഹം കഴിച്ചത് മുന്‍ കേരള മുഖ്യമന്ത്രി സി. ഹാജി മൊഹമ്മദ് കോയയുടെ മകളുടെ മകളെയാണ്. അദേഹത്തിന്‍റെ ഭാര്യയുടെ പേര് നിഷാം രയീസാണ്.

അഹ്മദ് റയീസ് ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

ഈ അഹ്മദിന്‍റെ രണ്ടാമത്തെ മകന്‍ വിവാഹം കഴിച്ചത് അമേരിക്കയില്‍ തന്‍റെയൊപ്പം പഠിച്ച് സ്നേഹിച്ച നൌഷീന്‍ നാസിരിനെയാണ്.

ചിത്രം കടപ്പാട്

പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ കുറിപ്പ് ലഭിച്ചു.

Archived Link

അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ ഒരു റെച്ചല്‍ ബെയിനും ഫയീസ് അഹമദും വിവാഹിതരായതിനെ കുറിച്ചാണ് ഈ കുറിപ്പ്. ഈ കുറിപ്പിലുള്ള ഫയീസ് ആഹ്മാദ് ഡോ. ഇ. അഹ്മദിന്‍റെ മകനല്ല. 

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ മുതിര്‍ന്ന ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഡോ. ഇ. അഹ്മദിന്‍റെ മകന്‍ ഒരു ജുതസ്ത്രിയെ വിവാഹം കഴിച്ചു എന്ന പ്രചരണം പൂര്‍ണ്ണമായി വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് തെളിഞ്ഞിരിക്കുന്നു.

Avatar

Title:മുന്‍ കേന്ദ്ര മന്ത്രി ഇ. അഹ്മദിന്‍റെ മകന്‍ ഒരു ജൂതസ്ത്രീയെ വിവാഹം കഴിച്ചു എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •