ബിജെപി സംസ്ഥാന ഓഫീസിലെ റൂമിൽ നിന്നും കുമ്മനത്തെ പുറത്താക്കിയെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം

വിവരണം 

രാഷ്ട്രീയ പ്രവർത്തകരിൽ ഏറെപ്പേരും പലപ്പോഴും അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് വിധേയരാകാറുണ്ട്. അതിന്  രാഷ്ട്രീയ ഭേദമില്ല. മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും മുൻ മിസോറാം ഗവർണ്ണരുമായിരുന്ന കുമ്മനം രാജശേഖരൻ പറ്റി  ഇപ്പോൾ അത്തരത്തിൽ ഒരു വാർത്ത ചില മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. വാർത്ത ഇതാണ് “ബിജെപി സംസ്ഥാന ഓഫീസിലെ റൂമിൽ നിന്നും കുമ്മനത്തെ പുറത്താക്കി പകരം താമസിക്കുന്നത് വി രാജേഷിനെ ഡ്രൈവർ”

archived linkFB post

ഈ വാർത്തയുടെ സത്യാവസ്ഥ അറിയാനായി വായനക്കാരിൽ ഒരാൾ ഞങ്ങൾക്ക് സന്ദേശം അയച്ചിരുന്നു

ഞങ്ങൾ ഈ വാർത്ത യെക്കുറിച്ച് അന്വേഷിച്ചു, അങ്ങനെ  ഇത് സത്യമല്ലെന്ന് കണ്ടെത്തി.  എന്താണ് യാഥാർത്ഥ്യം എന്നറിയേണ്ടേ 

വസ്തുത വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാനായി കുമ്മനം രാജശേഖരൻ പേഴ്സണൽ സ്റ്റാഫ് അംഗമായ ആനന്ദിനോട് സംസാരിച്ചിരുന്നു അദ്ദേഹം പറഞ്ഞത് ഇത് പൂർണ്ണമായും വ്യാജ പ്രചരണം ആണ് എന്നാണ്. ഇതിനെതിരെ കുമ്മനം രാജശേഖരൻ തന്നെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ മറുപടി നൽകിയിട്ടുണ്ട് എന്നും ആനന്ദ് അറിയിച്ചു. ഞങ്ങൾ കുമ്മനം രാജശേഖരന്‍റെ  ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ അദ്ദേഹം നൽകിയിരിക്കുന്ന വിശദീകരണം കണ്ടെത്തി, അത് താഴെ കൊടുക്കുന്നു

archived link
kummanam.rajasekharan FB

വാർത്തയിലെ പരാമർശം കുമ്മനം രാജശേഖരന് എതിരെയുള്ള വെറും വ്യാജ പ്രചരണം ആണ്. ഈ വാർത്ത വ്യാജമാണെന്ന് ആരോപണ വിധേയനായ കുമ്മനം രാജശേഖരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ റൂമിൽ നിന്നും കുമ്മനം രാജശേഖരനെ പുറത്താക്കി എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വസ്തുതാവിരുദ്ധമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി നടത്തുന്ന വെറും വ്യാജ പ്രചരണങ്ങൾ മാത്രമാണിതെന്ന് കുമ്മനം തന്നെ വ്യക്തമാക്കിയിട്ടുണ്ട്

Avatar

Title:ബിജെപി സംസ്ഥാന ഓഫീസിലെ റൂമിൽ നിന്നും കുമ്മനത്തെ പുറത്താക്കിയെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •