
ഗുജറാത്തില്‍ ഒരു ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് ഗോ മാംസം കണ്ടെത്തി എന്ന തരത്തില്‍ പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നു. ഗോവധം നിരോധിക്കാന്‍ വക്കാലത്ത് ചെയ്യുന്ന ബിജെപിയുടെ ഒരു നേതാവ് തന്നെ കാറില്‍ ഗോ മാംസം കടത്തി കൊണ്ടുപോക്കുമ്പോള്‍ പിടിക്കെപെട്ടു അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യം ഗുജറാത്തില്‍ എന്ന് ഒരു വലിയ സംഭവം തന്നെ. പക്ഷെ ഈ പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത സത്യമാണോ? ഇല്ല! ഞങ്ങള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ ആരോപ്പിക്കുന്നത് തെറ്റാന്നെന്ന്‍ ഞങ്ങള്‍ കണ്ടെത്തി. ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം.
വിവരണം
Archived Link |
പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരം: “അഹമ്മദാബാദിൽ ബിജെപി നേതാവിന്റെ കാറിൽ നിന്നും പിടികൂടിയ ഗോമാതാവിന്റെ മാംസം, അമ്മയെ കറി വച്ച് തിന്നാൻ ആണോ വല്ലവനേം ഇതിന്റെ പേരിൽ കൊല്ലാനാണോ…..എന്തായാലും നല്ല കാര്യത്തിന് തന്നാകും എന്ന് സങ്കികൾ,,,,,,,😵😵😵”
ഇതേ വാചകം ഉപയോഗിച്ച് ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന അന്യ ചില പോസ്റ്റുകൾ.
വസ്തുത അന്വേഷണം
ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഫെസ്ബൂക്കില്‍ ഇത്തരത്തിലുള്ള പോസ്റ്റുകൾ 2017 മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.

Archived Link |
ഫാക്റ്റ് ക്രെസണ്ടോയുടെ ഗുജറാത്തി ടീം കഴിഞ്ഞ ഏപ്രിലില്‍ ഇത് പോലെയുള്ള ഒരു പോസ്റ്റിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഗുജറാത്തിയില്‍ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
શું ખરેખર ગુજરાત ભાજપના કાર્યકર્તા ગૌમાંસ સાથે ઝડપાયા…? જાણો શું છે સત્ય…
ചിത്രത്തില്‍ കാണുന്ന വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ വെച്ച് കേന്ദ്ര സർക്കാരിന്‍റെ vahan.parivaahan.gov എന്ന വെബ്സൈറ്റ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാഹനം ഗുജറാത്തിലെ ഖേടയിലെ ലളിത് ജെയിനിന്‍റെ പേരില്‍ ആണ് എന്ന് മനസിലായി. ഞങ്ങളുടെ പ്രതിനിധി ലളിത് ജയിനുമായി സംസാരിച്ചപ്പോള്‍ ഈ വണ്ടി ഇത്തരത്തില്‍ യാതൊരു സംഭവത്തിലും പെട്ടിരുന്നില്ല എന്ന് അറിയിച്ചു. അദേഹതിനു മുന്നേ വണ്ടിയുടെ ഉടമസ്ഥനായ ആളോടും ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴും ഇങ്ങനെ യാതൊരു സംഭവം നടന്നിട്ടില്ല എന്ന വണ്ടിയുടെ പഴയ ഉടമസ്ഥനും വ്യക്തമാക്കി.
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ട് ഞങ്ങള്‍ക്ക് vahan.parivaahan.gov വെബ്സൈറ്റില്‍ നിന്ന് വണ്ടിയെ കുറിച്ച് ലഭിച്ച വിവരങ്ങളുടെതാണ്. വെബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം വണ്ടിയുടെ മോഡലിന്‍റെ പേര് മാരുതി സുസുകി എസ്ടീം എ.എക്സ്. (AX) എന്നാണ്. പക്ഷെ നമ്മള്‍ ചിത്രത്തില്‍ കാണുന്ന വണ്ടിയുടെ മോഡല്‍ മാരുതി സുസുകി എസ്ടീം വി.എക്സ്.ഐ. (VXi) എന്നാണ്.
മുകളില്‍ നല്‍കിയ ചിത്രങ്ങളോട് രണ്ട് വാഹനങ്ങളുടെ മോഡല്‍ വേറെയാണെന്ന് മനസിലാക്കുന്നു. ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഇതേ പോലെയുള്ള ചിത്രം ഗൂഗിളില്‍ ലഭിച്ചു.
അതിനാല്‍ മുകളില്‍ നല്‍കിയ ചിത്രം എഡിറ്റ് ചെയ്തതായിരിക്കാൻ സാധ്യതയുണ്ട്. മറ്റേ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ നിന്ന് യാതൊരു വിവരവും ലഭിച്ചില്ല.
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂർണമായി തെറ്റാണ്. ബിജെപി നേതാവിന്‍റെ കാര്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വണ്ടിയുടെ മോഡലും നമ്പര്‍ പ്ലേറ്റില്‍ നല്‍കിയ നമ്പര്‍ വെച്ച് അന്വേഷിച്ച വണ്ടിയുടെ മോഡലും വ്യത്യസ്തമാണ്.

Title:FACT CHECK: അഹമ്മദാബാദിലെ ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് ഗോമാംസം കിട്ടിയോ…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
