കോൺഗ്രസിനെപ്പറ്റി ലത മങ്കേഷ്‌ക്കർ ഇങ്ങനെ പറഞ്ഞിരുന്നോ…?

ദേശിയ രാഷ്ട്രീയം സാമൂഹികം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

Archived Link

“ഓർക്കുക.. വോട്ട് ചെയ്യുന്നതിന് മുൻപ്..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രില്‍ 13 ന് The Nationalist എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത്  1000 ക്കാളധികം ഷെയറുകളാണ്. ഈ ചിത്രത്തിൽ ഭരത് രത്ന നൽകി രാജ്യം ആദരിച്ച സുപ്രസിദ്ധ ഗായിക ലത മങ്കേഷ്‌ക്കറുടെ ഒരു പ്രസ്താവനയുണ്ട്. ലത മങ്കേഷ്‌ക്കറുടെ  പേരിൽ പ്രചരിപ്പിക്കുന്ന പ്രസ്താവന ഇപ്രകാരം: “കോൺഗ്രസ്‌ പ്രകടന പത്രികയിലെ ദാരിദ്യം ഇല്ലാതാക്കും എന്നത്, എന്റെ കുട്ടികാലം മുതൽ ഞാൻ കേൾക്കുന്നതാണ്. ഇത് വരെ അവരെ കൊണ്ട് അത് സാധിച്ചില്ല, ഇനി  അവരെകൊണ്ട് സാധിക്കാനും പോകുന്നില്ല. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് നരേന്ദ്രമോദിക്കെ കഴിയൂ.” ലതമങ്കേഷ്‌ക്കർ പരസ്യമായി നരേന്ദ്ര മോദിയെ പല തവണ പ്രശംസിച്ചിട്ടുണ്ട്. പക്ഷെ ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുടെ എതിരെ ഇങ്ങനെയൊരു പരാമർശം യഥാർത്ഥത്തിൽ  നടത്തിയിട്ടുണ്ടാകുമോ ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

പ്രസ്താവന നടത്തിയ വ്യക്തിയോട് നേരിട്ട സംസാരിക്കാൻ  പറ്റാത്ത സാഹചര്യത്തിൽ ഞങ്ങൾ ഓൺലൈൻ വാർത്ത പരിശോധിച്ചു സത്യം അറിയാൻ  ശ്രമിക്കും. ലത മങ്കേഷ്‌കർ കോൺഗ്രസിനെ കുറിച്ച്‌ ഇങ്ങനെയൊരു പരാമർശം എപ്പോഴെങ്കിലും നടത്തിയോ എന്ന് അറിയാനായി ഞങ്ങൾ കോൺഗ്രസ്സും ലത മങ്കേഷ്‌കറുമായി ബന്ധമുള്ള  വാർത്തകൾ ഗൂഗിളിൽ പരിശോധിച്ചു. അതിൽ ഇങ്ങനെയൊരു പരാമർശം നടത്തിയതായി ഞങ്ങൾ കണ്ടെത്തിയില്ല. ഞങ്ങൾക്ക് ലഭിച്ചത് 2013 ൽ പ്രസിദ്ധികരിച്ച വാർത്തകളാണ്. എൻ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി  പ്രഖ്യാപിച്ച ശേഷം 2013 നവംബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പൂനെയിൽ ലത മങ്കേഷ്കറുടെ പിതാവായ ദീനാനാഥ് മങ്കേഷ്‌ക്കറുടെ പേരിലുള്ള ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. “നരേന്ദ്ര മോദി എന്റെ സഹോദരനെ പോലെയാണ്. അദേഹം പ്രധാനമന്ത്രി ആകണമെന്നത്   എല്ലാവരുടെയും ആഗ്രഹമാണ്. ദീപാവലിയുടെ പവിത്രമായ അവസരത്തിൽ നമ്മൾ എല്ലാവരുടെയും ഈ ആഗ്രഹംയാഥാർഥ്യമായി മാറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..” എന്ന് ലത മങ്കേഷ്‌കർ മോദിയെ പ്രശംസിച്ചു പറയുകയുണ്ടായി.തുടർന്ന് മുബൈ കോൺഗ്രസ് അധ്യക്ഷനായ ജനാർദ്ദൻ ചന്ദുർക്കാർ ഇങ്ങനെയൊരു പരാമർശം നടത്തിയതുകൊണ്ട്  ലത മങ്കേഷ്‌ക്കറുടെ ഭരത് രത്ന സമ്മാനം തിരിച്ച വാങ്ങണം എന്ന് പറയുകയുണ്ടായി. പക്ഷെ ദിഗ്വിജയ് സിംഗ് പോലെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ ലത മങ്കേഷ്‌കർക്ക് അവരുടെ ആഗ്രഹം പറയാൻ അവകാശമുണ്ടെന്ന് പറഞ്ഞു രംഗത്തെത്തി.

1963 ൽ  അന്നത്തെ  പ്രധാനമന്ത്രി പണ്ഡിത് ജവഹർലാൽ  നെഹ്റുവിന്റെ കണ്ണിൽ നിന്നും കണ്ണീർ  വീഴ്ത്തിയ ഗായികയാണ് ലത മങ്കേഷ്‌കർ. ഹിന്ദി കവി പ്രദീപ് എഴുതിയ “എ മേരെ വതൻ  കെ ലോഗോ…” എന്ന വരികൾ രാംലീല മൈതാനത്തിൽ പ്രധാനമന്ത്രി നെഹ്രുവിന്റെ മുന്നിൽ  അവതരിപ്പിച്ചിരുന്നു.. ഇന്ത്യ ചൈന തമ്മിൽ നടന്ന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ബലിദാനത്തെ  ഓർമിപ്പിക്കുന്ന ഈ പാട്ട് കേട്ടപ്പോൾ പണ്ഡിത് നെഹ്റുവിന്റെ മനസ്സ് നിറഞ്ഞു.. നിറകണ്ണുകളോടെയാണ് അദേഹം ലത മങ്കേഷ്‌കറിനെ കാണാൻ  ചെന്നത്.

പണ്ഡിറ്റ്  നെഹ്രുവിനെപ്പോലെ തന്നെ  മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി ലത മങ്കേഷ്‌ക്കറിന്  നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു. അവരെ ഓർക്കുമ്പോൾ ശക്തയായ പ്രധാനമന്ത്രി മാത്രമല്ല  ഇന്ദിര ഗാന്ധി നല്ല ഒരു പാട്ടുകാരി കൂടിയായിരുന്നു എന്ന് ലതമങ്കേഷ്‌കർ പറയാറുണ്ട്.

നരേന്ദ്ര മോദിയുടെ കൂടെയും വളരെ നല്ല ബന്ധമാണ് ലത മങ്കേഷ്‌ക്കറിനുള്ളത്. ലത മങ്കേഷ്‌ക്കർ  പ്രധാനമന്ത്രി മോദിയെ എല്ലാ വിശേഷങ്ങളിലും ആശംസകൾ അറിയിക്കാറുണ്ട്. നരേന്ദ്ര മോദിയെ ശക്തമായി പിന്തുണയ്ക്കുന്ന  വ്യക്തികളിൽ ഒരാളാണ് ലതാ മങ്കേഷ്‌ക്കർ..

സാമുഹിക മാധ്യമങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന  ലത മങ്കേഷ്‌ക്കറുടെ ട്വിറ്ററും ഫെസ്ബൂക്ക് അക്കൗണ്ടും  ഞങ്ങൾ പരിശോധിച്ചു നോക്കി. പക്ഷെ ഇങ്ങനെയൊരു പരാമർശം നടത്തിയതായി കണ്ടെത്തിയിട്ടില്ല..

India TodayArchived Link
NDTVArchived Link
NDTVArchived Link
IndiaTVArchived Link
FirstpostArchived Link

നിഗമനം

ലത മങ്കേഷ്‌ക്കർ  കോൺഗ്രസിനെ കുറിച്ച്  ഇങ്ങനെയൊരു പരാമർശം നടത്തിയതായി എവിടെയും കണ്ടെത്തി യിട്ടില്ല. അതിനാൽ  ഈ പോസ്റ്റ് വിശ്വസിക്കാൻ കഴിയില്ല. ലത മങ്കേഷ്‌ക്കർ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന  ഒരു വ്യക്തിയാണ്. അവർ പരസ്യമായി പല തവണ മോദിയെ പ്രശംസിച്ചിട്ടുണ്ട്.. പക്ഷെ കോൺഗ്രസിനെതിരെ ഒരു പരാമർശം  നടത്തിയതായി ഒരു വാർത്ത റിപ്പോർട്ട് ഇല്ല അത് പോലെ സാമുഹിക മാധ്യമങ്ങളിലും ഇങ്ങനത്തെ ഒരു പരാമർശം ഈ ഒരു പേജ് ഒഴിവാക്കിയാൽ  എവിടെയും കാണാനില്ല. അതിനാൽ ഈ പോസ്റ്റ് പ്രിയ വായനക്കാർ ദയവായി ഷെയർ ചെയ്യരുതെന്നു ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Avatar

Title:കോണ്‍ഗ്രസിന്‍റെ പട്ടി ലത മങ്ങേഷ്കര്‍ ഇങ്ങനെ പരന്നുവോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •