FACT CHECK: കോൺഗ്രസ് പ്രവർത്തനാണ് വീട് ആക്രമിച്ചതെന്നും ചെന്നിത്തല നന്നാക്കി തരണമെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത പറഞ്ഞുവെന്ന് വ്യാജ പ്രചരണം

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 


കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്‍റെ പ്രചരണത്തിനായി കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം കായംകുളത്ത് എത്തിയിരുന്നു. പ്രചരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ പ്രിയങ്ക അരിതയുടെ വീട് എവിടെയാണ് എന്ന് അന്വേഷിക്കുകയും അവിടേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അരിതാ ബാബുവിനെ വീട്ടിൽ പ്രിയങ്കാഗാന്ധി എത്തിയപ്പോൾ അരിതയുടെ വീടും സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറി. തുടര്‍ന്ന് ഏതോ സാമൂഹ്യവിരുദ്ധർ അരിതയുടെ വീട് ആക്രമിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമിച്ചയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  

അരിതയുടെ വീട് ആക്രമിച്ചയാൾ സിപിഎം പ്രവർത്തകൻ ആണെന്നും അല്ല കോൺഗ്രസ് പ്രവർത്തകൻ ആണെന്നും രണ്ടുതരം പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിനിടെ ഈ വിഷയത്തിൽ അരിതയുടെ പ്രതികരണം എന്ന നിലയിൽ ഒരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അത് ഇങ്ങനെയാണ് 

കോൺഗ്രസ് പ്രവർത്തകൻ അക്രമിച്ച എന്‍റെ വീട് ചെന്നിത്തല തന്നെ നന്നാക്കി തരണം കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത

archived linkFB post

ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച തന്‍റെ വീട് 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നന്നാക്കി കൊടുക്കണമെന്ന് അരിത പറഞ്ഞു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.

Facebook | archived link

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു ഇത് വെറും തെറ്റായ പ്രചരണം ആണെന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇങ്ങനെ 

ഇത്തരത്തിൽ ഹരിത ഒരു പ്രതികരണം എവിടെയെങ്കിലും  നടത്തിയതായി വാര്‍ത്തകള്‍ ഒന്നും വന്നിട്ടില്ല. 

അരിതയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഞങ്ങൾ പരിശോധിച്ച് നോക്കി അതില്‍ പോസ്റ്റിലെ അനുകൂലിക്കുന്ന തരത്തില്‍ യാതൊന്നും നൽകിയിട്ടില്ല. തുടർന്ന് ഞങ്ങളുടെ പ്രതിനിധി അരിത ബാബുവുമായി സംസാരിച്ചു. “ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്. എന്‍റെ വീട് ആക്രമിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. അക്രമി ഇടതു പക്ഷക്കാരന്‍ തന്നെയാണ്. അങ്ങനെ തന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഞാനിവിടെ യുഡിഎഫിന് സ്ഥാനാർഥിയാണ്. ആ നിലയ്ക്ക് ഇത്തരത്തിലൊരു പ്രതികരണം നടത്തും എന്ന് കരുതുന്നുണ്ടോ…എന്‍റെ വീട് അക്രമിച്ചത് പോരാഞ്ഞിട്ട് പല തരത്തിൽ ദുഷ്പ്രചരണം നടത്തുകയാണ് രാഷ്ട്രീയ  എതിരാളികള്‍. ഒരിടത്തും ഞാൻ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയിട്ടില്ല.” 

തന്‍റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അരിത ബാബു ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ് തന്‍റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് അരിത ബാബു, പോസ്റ്റിൽ നൽകിയത് പോലെ ഒരു പ്രതികരണം നടത്തിയിട്ടില്ല. ഇക്കാര്യം അരിത തന്നെ ഞങ്ങളോട്  വ്യക്തമാക്കിയിട്ടുണ്ട് 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കോൺഗ്രസ് പ്രവർത്തനാണ് വീട് ആക്രമിച്ചതെന്നും ചെന്നിത്തല നന്നാക്കി തരണമെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത പറഞ്ഞുവെന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •