പുനരുത്ഥാനം പ്രാപിച്ച മനുഷ്യന്റെ കഥ!

അന്തര്‍ദേശീയ സാമൂഹികം
ചിത്രം കടപാട്: ഗൂഗള്‍

വിവരണം

സാമുഹിക മാധ്യമങ്ങ ളില്‍ ഏറെ  വേഗതയോടെ വൈറല്‍ ആയി മാറിയ പുനരുദ്ധാനത്തിന്റെ  കഥ ഏറെപ്പേരുടെ  ശ്രദ്ധ നേടിട്ടുണ്ട് . യേശുവിന്റെ  കാലത്ത് നടന്ന പോലെ ഇന്നത്തെ ആധുനിക കാലത്ത് പുറത്തു വന്ന  പുനരുദ്ധാനത്തിന്റെ ഈ കഥ പല സാമുഹിക മാധ്യമങ്ങളിലും  പ്രച്ചരിപ്പിക്കുനുണ്ട്. Jesus Today എന്ന ഫേസ്‌ബുക്ക്  പേജില്‍ പ്രസിദ്ധീക രിച്ച പോസ്റ്റ്‌ ഇപ്രകാരം:

Archived Link

ഇതില്‍ കാണിക്കുനത്  മരിച്ച പോയ ഒരു വ്യക്തിയെ  ഒരു പാസ്റ്റര്‍ പുനരുത്ഥാനം ചെയ്ത്  തിരിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ട് വരുന്നു. ഈ വീഡിയോയിൽ  കാണിക്കുന്ന സംഭവം ദക്ഷിണാഫ്രിക്കയിൽ നടന്ന താണ്. വീഡിയോയിൽ കാണിക്കുന പാസ്റ്ററുടെ  പേര് ഫാദര്‍ ആല്‍ഫ് ലുകാവോ  എന്നാണ്. ഇദ്ദേഹം ഇതുപോലു ള്ള പല അത്ഭുത വേലകളുടെ കാര്യത്തിൽ  പ്രശസ്തനാണ്. ഈ ഫേസ്‌ബുക്ക്  പോസ്റ്റിന് ലഭിച്ചത് ആയിരത്തിനടുത്തു  ഷെയരുകളാണ്.

യുട്യുബിലും  ഇതേ സംഭവത്തിന്റേതായി  ഒരു വീഡിയോ ലഭിച്ചു:

Archived Link

ഈ വീഡിയോ ഇതിനോടകം  ഒരു ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്.

ധാരാളം പേർ  ഇതിന്റെ മുകളില്‍ സംശയം പ്രകടിപ്പിച്ചു. പരിഹാസം നിറഞ്ഞ കമന്റുകളും ധാരാളമുണ്ട്. ഇതേ സന്ദര്‍ഭത്തില്‍ ട്വിറ്ററിൽ  പ്രചരിപ്പിച്ച ചില ട്വീറ്റുകള്‍ ഇപ്രകാരം:

ഈ വൈറല്‍ വാര്‍ത്തയുടെ വാസ്തവം എന്താണെന്നറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങളുടെ അന്വേഷണത്തിന്റെ  വിശദാംശങ്ങൾ  ഇപ്രകാരം.

വസ്തുത വിശകലനം

വീഡിയോയുടെ  തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചു നോക്കിയാൽ  മരിച്ച എല്ലിയറ്റ് എന്ന വ്യക്തി ശ്വാസം എടുക്കുന്നത് കാണാം. പുനരുത്ഥാന ചടങ്ങ് ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ജീവനോടെയുണ്ടായിരുന്നു. ഇത് വ്യാജമായി  സൃഷ്ടിച്ച ഒരു സംഭവമാണ് എന്ന് ഞങ്ങൾക്ക് കൂടുതൽ പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞു .

പാസ്റ്ററുടെ അവകാശവാദങ്ങളിൽ  ഫ്യുണരല്‍ ഹൌസുകൾ  പ്രതിഷേധം അറിയിച്ചിട്ടുണ്ട് . അവര്‍ പാസ്റ്റർക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് . ഈ വാര്‍ത്ത‍ താഴെ കൊടുത്തിട്ടുള്ള  മധ്യമങ്ങളിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്:

Heraldlive.co.za | Archived Link

Guardian.ng   | Archived Link

ദക്ഷിണാഫ്രിക്കയിലെ മാധ്യമങ്ങളും ഈ വാർത്ത  കവര്‍ ചെയ്തിട്ടുണ്ട്. ഈ മാധ്യമങ്ങളിലെ  റിപ്പോര്‍ട്ടുകള്‍ പ്രകാരം പുനരുത്ഥാനം പ്രാപിച്ച എല്ലിയറ്റ് എന്ന ആള്‍ ഒരു സിംബാബ്വെകാരന്‍ ആണ്.  ദക്ഷിണാ ഫ്രിക്കയില്‍ പ്രിട്ടോറിയയിലെ ഒരു തടി മില്ലിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച  ജോലിക്കു  ഹാജരായിട്ടില്ല . പിന്നീട്  ചൊവ്വാഴ്ച വൈകിട്ട്  വന്നതിനാല്‍ സസ്പെന്‍ഷന്‍ നേരിടുകയാണ് എലിയറ്റ് എന്നറിയപ്പെടുന്ന   ബ്രയ്ട്ടന്‍ എന്ന ചെറുപ്പക്കാരന്‍. അവസാനം കണ്ടപ്പോള്‍ ബ്രയ്ട്ടന്‍ പൂർണ ആരോഗ്യവാനായിരുന്നെന്ന്  അദ്ദേഹത്തിന്റെ  തൊഴിലുടമ ആയ വിൻസൻറ്  എന്ന ആള്‍ eNCA നെ അറിയിച്ചിട്ടുണ്ട് . ഈ അഭിമുഖം താഴെ നല്‍കിയ വീഡിയോയില്‍ സംരക്ഷിച്ചിട്ടുണ്ട്.

പുനരുത്ഥാനം പ്രാപിച്ച മനുഷ്യന്റെ കഥ!

പാസ്റ്റർ ലൂകൗ ആണ് അലൂലിയ മനിസ്ട്രിസ് ഇൻറർനാഷണലിൽ മുഖ്യ പാസ്റ്റർ. അദ്ദേഹം മുൻപും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

എച്ച് ഐ വി / എയ്ഡ്സ്, റ്റിബി, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക്  രോഗശാന്തി സംബന്ധിച്ച അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ വളരെയധികം വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി.

AfricanNews.com | Archived Link

അവസാനം പാസ്റ്റര്‍ ലുകൗ സ്വയം സമ്മതി ച്ചു ഈ കഥ വ്യാജമാണ്  എന്ന്. Power 98.7 ഈ റേഡിയോ ചാനലിലെ   Power Drive എന്നാ പ്രോഗ്രാമില്‍ ഹോസ്റ്റ് ആയ ഥാബിസോ തെമയിനോദ് അദ്ദേഹം ഇതു  വെളിപ്പെടുത്തി , “ അയാൾ  ജിവനോടുണ്ടായിരുന്നോ  അതോ ഉണ്ടായിരുന്നില്ലയോ  അതോടെ  പ്രാര്‍ത്ഥന നിറുത്താന്‍ പറ്റില്ല. “ഞാന്‍ അയാളെ പുനരുത്ഥാനം ചെയ്യാന്‍ അല്ല  പ്രാര്‍ത്ഥിച്ചത്‌ എന്ന് എനിക്ക്  സുരക്ഷിതമായി പറയാം. എനിക്ക്  അതിന്റെ ക്രെഡിറ്റ്‌ വേണ്ട.”

ഈ സംഭാഷണം മുഴുവന്‍ കേൾക്കാനായി താഴെകൊടുത്ത  ലിങ്കില്‍ ക്ലിക്ക് ചെയ്യൂക.

Power Drive അഭിമുഖം | Archived Link

നിഗമനം  

ഈ വാര്‍ത്ത‍ വ്യാജം ആണ്. പുനരുദ്ധാനം ചെയ്തിട്ടില്ല എന്ന പാസ്റ്റ്ര്‍ സ്വയം  സമ്മതിക്കുന്നുണ്ട്. ഇത് പോലെ ഉള്ള  വീഡിയോകൾ  വസ്തുത അറിയാതെ ഷെയര്‍ ചെയല്ലേ എന്ന്  ഞങ്ങള്‍ വായനക്കാരോട്  അഭ്യർത്ഥിക്കുന്നു

Avatar

Title:പുനരുത്ഥാനം പ്രാപിച്ച മനുഷ്യന്റെ കഥ!

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •