
വിവരണം
മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി പുതുപ്പള്ളിയില്‍ വലത് മാധ്യമ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ പരിഗണിക്കുന്നു എന്ന് ജനം ടിവി വാര്‍ത്ത നല്‍കിയെന്ന ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രീജിത്ത് പണിക്കര്‍.. ഇടത്-വലത് മുന്നണികള്‍ അങ്കലാപ്പില്‍.. എന്ന തലക്കെട്ട് നല്‍കിയാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്ന അവകാശവാദം ഉന്നയിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ ഷാജി ജോസഫ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 999ല്‍ അധികം റിയാക്ഷനുകളും 142ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുതുപ്പള്ളിയില്‍ ശ്രീജിത്ത് പണിക്കാരാണോ ബിജെപി സ്ഥാനാര്‍ത്ഥി? ജനം ടിവി ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ജനം ടിവിയുടെ സമൂഹമാധ്യമങ്ങളിലെ പേജുകള്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അവരുടെ വെബ്സൈറ്റിലും ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാ. അതുകൊണ്ട് തന്നെ ജനം ടിവി വെബ് ഡെസ്കുമായി ഞങ്ങളുടെ പ്രതനിധി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-
ജനം ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലാ. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വിവരമാണ്. ബിജെപിയുടെ ഔദ്യോഗികമായ യാതൊരു അറിയിപ്പുകളും ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടില്ലാ. ഇതാരൊ വ്യാജമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
നിഗമനം
പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് ജനം ടിവി തന്നെ അറിയിച്ചിട്ടുണ്ട്. ബിജെപി ഇതുവരെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പുതുപ്പള്ളിയില്‍ ശ്രീജിത്ത് പണിക്കര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം..
Written By: Dewin CarlosResult: False
