
വിവരണം
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കരിങ്കൊടി പ്രയോഗവും പ്രതിഷേധവും ശക്തമാക്കിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും മാധ്യമങ്ങളില്‍ ഇതിനോടകം നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് ഈ പ്രചരണം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് അമ്പൈയ്ത്തില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പട്ടി പിടുത്തക്കാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സക്കറിയ പി.എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചതിന് 22ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
റിപ്പോര്‍ട്ടര്‍ ചാനല്‍ അവരുടെ വെബ്‌സൈറ്റിലോ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലോ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്നാണ് ആദ്യം തന്നെ ഞങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഇത്തരത്തിലൊരു ഒരു വാര്‍ത്തയും നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. മാത്രമല്ല റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് വിശദീകരിച്ച് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഒരു പ്രതികരണ പോസ്റ്റും പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച അവാസ്തവമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ശകലം വ്യാജമാണെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.
റിപ്പോര്‍ട്ടര്‍ ലൈവ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
