സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ 24 ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിക്കുന്നു

രാഷ്ട്രീയം

വിവരണം 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ഇക്കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തത്തിന് പേരിൽ വിവാദങ്ങൾ ഇപ്പോഴും കത്തി പടരുകയാണ്. കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ 

ഇതിൻറെ പേരിൽ അങ്ങോട്ടുമിങ്ങോട്ടും പഴിചാരി കൊണ്ടുള്ള 

ആരോപണങ്ങൾ നടത്തികൊണ്ടേയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളും 

തീപിടുത്ത വാർത്തകളുടെ ഒരു വലിയ വേദിയാണ്. വാർത്താ മാധ്യമങ്ങളിൽ വന്ന പല വാർത്തകളും ഇതിലൂടെ പലരും വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. 

ഇങ്ങനെ ഈ കഴിഞ്ഞ ദിവസം മുതൽ 24 ന്യൂസ് ചാനലിന്‍റെ 

ഒരു സ്ക്രീൻഷോട്ട് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

സ്ക്രീൻഷോട്ടില്‍ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. “പൊതു വിഭാഗത്തോട് എന്‍‌ഐ‌എ രേഖകൾ ആവശ്യപ്പെട്ടിരുന്നു”

archived linkFB post

കൂടാതെ ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ലിഖിതങ്ങളും സ്ക്രീന്‍ഷോട്ടില്‍ കാണാം. 

എന്നാൽ സ്ക്രീൻഷോട്ട് വ്യാജമാണ്.  

യാഥാർത്ഥ്യമിതാണ് 

ഇതരത്തില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകളുടെ മുകളില്‍ മറുപടി പറയാന്‍ ചാനല്‍ അധികൃതര്‍ക്ക് മാത്രമേ കഴിയൂ. ഇതിന് മുമ്പും ഇതരത്തില്‍ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുമ്പോള്‍ ഞങ്ങള്‍ അന്വേഷിച്ചത് ബന്ധപ്പെട്ട ചാനല്‍ അധികൃതരെ തന്നെയായിരുന്നു.  അതിനാല്‍ ഞങ്ങൾ വാർത്തയെക്കുറിച്ച്  അന്വേഷിക്കാൻ 24 ന്യൂസ് ചാനൽ അധികൃതരുമായി ബന്ധപ്പെട്ടു. ന്യൂസ് വിഭാഗം മേധാവിയായ 

ഉണ്ണികൃഷ്ണൻ ഞങ്ങള്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയാണ്:  ഇത് ഒരു വ്യാജ സ്ക്രീൻഷോട്ട് ആണ് ഇത്തരത്തിൽ  ഒരു വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല.  ഈ ഫോണ്ടും ഞങ്ങളുടേതല്ല. വ്യാകരണ തെറ്റ് വരുത്തിയാണ് ഈ സ്ക്രീന്‍ഷോട്ടില്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. ഞങ്ങള്‍ വാര്‍ത്ത ചെയ്യുമ്പോള്‍ ഹെഡ് ലൈനില്‍ പരമാവധി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കും. ഇത് ഞങ്ങളുടെ സ്ക്രീൻഷോട്ട് എടുത്ത്  

എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ ഒരു വ്യാജ സ്ക്രീൻഷോട്ട് ആണ്.”

സെക്രട്ടേറിയേറ്റിൽ  ഉണ്ടായ തീപിടുത്തത്തെ പറ്റി എല്ലാ മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു.  അതിനാല്‍ ഇത്തരത്തിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ഒരു കള്ള വാർത്ത പ്രചരിപ്പിക്കുകയാണ്. ഇതിനായി 24 ന്യൂസ് ചാനലിലെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ചതാണ്.

നിഗമനം 

പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. 

പോസ്റ്റിൽ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്ത് മറ്റൊന്ന് ആക്കി പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്.  

വസ്തുത അറിയാതെ പലരും ഇത് പ്രചരിപ്പിക്കുകയാണ്.  

Avatar

Title:സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ 24 ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •