കാര്‍ഷിക നയങ്ങള്‍ പുനപരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ നടന്‍ ജയസൂര്യ ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന ഏഷ്യാനെറ്റ് സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

പ്രാദേശികം രാഷ്ട്രീയം

കൃഷിമന്ത്രിയെയും വ്യവസായ മന്ത്രിയെയും വേദിയിൽ ഇരുത്തിക്കൊണ്ട് മലയാളം സിനിമാതാരം ജയസൂര്യ സർക്കാരിൻറെ കാർഷിക വിരുദ്ധ നയങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. വേറെ സാമ്പത്തിക പരാധീനതകൾ അഭിമുഖീകരിച്ച് കൃഷിയിറക്കുന്ന നിലക്കർഷകർക്ക് നിൽ കർഷകർക്ക് സർക്കാരിൽ നിന്നും അവഗണനയാണ് ലഭിക്കുന്നത് എന്നാണ് ജയസൂര്യ പരസ്യമായി പരാമർശിച്ചത്.  നടൻറെ പരാമർശത്തെ അനുകൂലിച്ചും ബധികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.

തൻറെ പരാമർശത്തിൽ ജയസൂര്യ മാപ്പ് പറഞ്ഞു എന്ന വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചതായി ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു 

പ്രചരണം

മന്ത്രിമാരെ വേദിയിരുത്തിയാണ് ജയസൂര്യ സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പുനര്‍ വിചിന്തനം ആവശ്യമാണെന്ന നിലയില്‍ ജയസൂര്യ പരാമര്‍ശം നടത്തിയത്. പിന്നീട് ഈ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും ഖേദപ്രകടനം വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇതെന്നും അവകാശപ്പെട്ട പോസ്റ്റര്‍ ആണ് പ്രചരിപ്പിക്കുന്നത്. കൃഷ്ണ പ്രസാദിന് പണം കിട്ടിയില്ലെന്ന തന്‍റെ അവകാശവാദം തെറ്റ്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു: ജയസൂര്യ എന്ന വാചകമാണ് സ്ക്രീന്‍ഷോട്ടില്‍ ഉള്ളത്. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു എന്നവകാശപ്പെടുന്ന ലേഖനത്തിന്‍റെ തലക്കെട്ടും കാണാം. 

FB postarchived link

എന്നാല്‍ ജയസൂര്യ ഖേദം പ്രകടിപ്പിച്ചതായി അറിയിച്ചുകൊണ്ട് ഒരു വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി 

വസ്തുത ഇതാണ് 

ഞങ്ങള്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഏഷ്യാനെറ്റിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ തിരഞ്ഞപ്പോള്‍, ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്  കണ്ടു. 

തുടര്‍ന്ന് ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു. ഏഷ്യാനെറ്റിന്‍റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് വെബ്സൈറ്റില്‍ വിശദീകരണം നല്‍കിയതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. 

അതേസമയം താന്‍ പറഞ്ഞതില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ് എന്നാണ് നടന്‍ ജയസൂര്യയുടെ നിലപാട്. ഇക്കാര്യം പല മാധ്യമങ്ങളും വാര്‍ത്തയാക്കിയിട്ടുണ്ട്

വ്യാജ പ്രചരണമാണ് ഏഷ്യാനെറ്റിന്‍റെ പേരില്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ ഏഷ്യാനെറ്റ് സ്ക്രീന്‍ഷോട്ട് വ്യാജമാണ്. മന്ത്രിമാര്‍ വേദിയിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ കാര്‍ഷിക നയങ്ങള്‍ പുനപരിശോധിക്കണമെന്ന രീതിയില്‍ നടന്‍ ജയസൂര്യ പരാമര്‍ശം നടത്തിയത്തിന് പിന്നീട് നടന്‍ മാപ്പ് പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട് ആണ്. ഏഷ്യാനെറ്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാര്‍ഷിക നയങ്ങള്‍ പുനപരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ നടന്‍ ജയസൂര്യ ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന ഏഷ്യാനെറ്റ് സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *