ബിനീഷ് കോടിയേരിയുടെ പേരില്‍ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

വിവരണം 

സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് വാര്‍ത്ത പ്രചരിക്കുന്ന സമ്പ്രദായം സാമൂഹ്യ മാധ്യമ ങ്ങളില്‍ ഏറെ നാള്‍ മുമ്പ് മുതല്‍ തന്നെയുണ്ട്. പത്രക്കട്ടിങ്ങുകളുടെയും ചാനല്‍ വാര്‍ത്തകളുടെയും പലരുടെ ഫേസ്ബുക്ക് പേജുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ ഇത്തരത്തില്‍ പ്രചരിക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച നിരവധി പോസ്റ്റുകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വെബ് സൈറ്റില്‍  തിരഞ്ഞാല്‍ ഇവ ലഭിക്കും.  

ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സ്ക്രീന്‍ ഷോട്ട് വീണ്ടും  പ്രചരിക്കുന്നുണ്ട്. “മാപ്പിള സഖാക്കള്‍ എന്ത് പറയുന്നു..? പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍റെ പോസ്റ്റ്‌ സൂപ്പര്‍ അല്ലേ മാപ്പിള സഖാക്കളെ” എന്ന വിവരണത്തോടെ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പേജിലെ രണ്ടു സ്ക്രീന്‍ഷോട്ടുകള്‍   പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. 

archived linkFB post

എന്നാല്‍  ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്. 

യാഥാര്‍ത്ഥ്യം ഇതാണ് 

ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഈ പോസ്റ്റ് പലരും പ്രചരിപ്പിക്കുന്നതായി കണ്ടു. ഇതോടൊപ്പം പോസ്റ്റ് ഫേക്ക് ആണെന്ന പ്രചാരണവും കണ്ടു. 

തുടര്‍ന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ബിനീഷ് കോടിയേരി തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിന്‍റെ വിശദീകരണമായി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. 

archived linkBineesh Kodiyeri

രാജ്മോഹൻ ഉണ്ണിത്താൻ്റെ മകൻ പറഞ്ഞ കമൻ്റും മകൻ്റെ അഭിപ്രായവും എൻ്റെ തലവെട്ടി ഒട്ടിച്ച് മുസ്ലിംലീഗുകാർ പാർലമെന്റ് ഇലക്ഷൻ സമയത്തുതന്നെ ഇറക്കിയ ഒരു പോസ്റ്ററാണിത്.

എത്രത്തോളം നീചമാണവരുടെ ചിന്തയെന്നു മുസ്ലീം ലിഗിലുള്ള നല്ലവരായ ആളുകളും മുസ്ലീം സമുദായത്തിലുള്ള ജനങ്ങളും ചിന്തിക്കണം. സ്വന്തം മുന്നണിയിലെ എംപിയുടെ മകൻ പറഞ്ഞ ഒരുകാര്യം അവരുടെ തന്നെ പാർട്ടിയുടെയും സമുദായത്തിനും എതിരായിട്ട് പറഞ്ഞിരിക്കുന്നൊരുകാര്യം അതവർക്കു പ്രശ്നമല്ല. അതിനെപ്പോലും വക്രീകരിച്ചുകൊണ്ട് മറ്റൊരാളുടെ തലവെട്ടി ഒട്ടിച്ചിട്ടാണെങ്കിലും അതു പ്രചരിപ്പിക്കുക .സ്വന്തം സമുദായത്തെക്കുറിച്ചു ഇത്രയും നീചമായ വാക്കുകളുപയോഗിച്ചയാളെ മറക്കുക അതേയാളുടെ മുന്നണിയിൽനിന്നും അയാൾക്കു വോട്ടുചെയ്തു വിജയിപ്പിക്കുവാൻ വേണ്ടി സ്വന്തം സമുദായത്തെക്കുറിച്ചു മോശം പറഞ്ഞതാണെങ്കിൽ പോലും മറ്റൊരാളുടെ തലവെട്ടി ഒട്ടിച്ചിട്ട് അതു പ്രചരിപ്പിക്കുക എന്നിട്ടയാളെ സമൂഹത്തിൽ മോശമായി ചിത്രികരിക്കുക.

ഞാനെന്നും മാനവികതയുടെ കൂടെയാണ് നിന്നിട്ടുള്ളത്.എൻ്റെ സുഹൃത്തുക്കളിൽ എല്ലാതരത്തിൽപ്പെട്ട സുഹൃത്തുക്കളുമുണ്ട്. ഞാൻ മനുഷ്യരെയാണ് സുഹൃത്തുക്കളാക്കുന്നത്. എൻ്റെ ചിന്തയിൽ ഒരിക്കലും ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്ത്യാനിയെന്നോ എന്നു വേർതിരിച്ചല്ല ഞാൻ ആളുകളെ സുഹൃത്തുക്കളാക്കുന്നതും , എൻ്റെ ചിന്ത മാനവികതയുടെതാണ്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്ന മുസ്ലിംലീഗിനെ എന്ത് ചെയ്യണമെന്ന് മുസ്ലീ ലീഗിലുള്ള മാന്യ സുഹൃത്തുക്കൾത്തന്നെ ചിന്തിക്കണം . ഈ വ്യാജ പ്രചരണങ്ങൾക്കെതിരെ ഞാൻ പാർലമെന്റ് ഇലക്ഷൻ സമയത്ത് തന്നെ പരാതിയും നൽകിയതാണ് .  ഇതാണ് ബിനീഷ് ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന വിവരണം. 

Top of Form


Bottom of Form

തുടര്‍ന്ന് ഞങ്ങള്‍ ബിനീഷ് കൊടിയേരിയുമായി സംസാരിച്ചു. “ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്.  ഇക്കാര്യം എന്‍റെ  ഫേസ്ബുക്ക് പേജ് പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ഇത്തരത്തില്‍ പെട്ട യാതൊന്നും ഇതുവരെ എന്‍റെ ഫേസ്ബുക്ക് പേജിലോ മറ്റേതെങ്കിലും മാധ്യമങ്ങളിലോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.” ഇതാണ് ബിനീഷ് നല്‍കിയ മറുപടി. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. ബിനീഷ് കോടിയേരിയുടെ പേരില്‍ ഉണ്ടാക്കിയ  വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ചെയ്തിരിരിക്കുന്നത്.  ഇക്കാര്യം ബിനീഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:ബിനീഷ് കോടിയേരിയുടെ പേരില്‍ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •