ഒട്ടകമൂത്രത്തെ കുറിച്ച് സക്കീര്‍ നായിക്കിന്‍റെ പരാമര്‍ശവുമായി പ്രചരിക്കുന്ന കൈരളി ഓണ്‍ലൈന്‍ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

സാമൂഹികം

ഇസ്ലാം പ്രഭാഷകൻ സക്കീർ നായിക് ഒട്ടകമൂത്രത്തിന്‍റെ ഗുണങ്ങളെപ്പറ്റി പറഞ്ഞ ഒരു പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഒട്ടക മൂത്രം മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി അള്ളാഹു നൽകിയത് ഒട്ടകമൂത്രം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടില്ലാത്ത മുസ്ലീങ്ങൾ നരകത്തിൽ പോകുംസക്കീർ നായിക് എന്ന് പറഞ്ഞ പ്രസ്താവന പ്രസിദ്ധീകരിച്ച കൈരളി ഓൺലൈൻ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്.

archived linkFB post

ഞങ്ങൾ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ കൈരളി ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ല എന്ന് വ്യക്തമായി 

 വസ്തുത ഇങ്ങനെ

ഇതേ സ്ക്രീൻഷോട്ട് പലരും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 

ഈ സ്ക്രീന്‍ഷോട്ട് 2021 ഒക്ടോബര്‍  മുതല്‍ പ്രചരിക്കുന്നുണ്ട്.  

എന്നാൽ ഈ വാർത്ത കൈരളി ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല. കൈരളി ഓൺലൈൻ പതിപ്പിൽ ഞങ്ങൾ വാർത്ത തിരഞ്ഞെങ്കിലും ലഭ്യമായില്ല.  തുടര്‍ന്ന് ഞങ്ങൾ വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ അവിടെനിന്നും അറിയിച്ചത് ഇങ്ങനെയാണ്:  “ഇത് പൂർണമായും വ്യാജമായ സ്ക്രീൻഷോട്ട് ആണ്. ഞങ്ങൾ ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ല.  താഴെയുള്ള ന്യൂസ് കൈരളി(newzkairali) എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചാൽ തന്നെ ഒറ്റനോട്ടത്തിൽ ആർക്കും ഇക്കാര്യം മനസ്സിലാവുന്നതാണ്.”

ഞങ്ങൾ സക്കീർ നായിക്കിനെ ഈ പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഖുദാ ടിവി ജനുവരി 7 2021 പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു. 

ഇന്ത്യൻ ഇസ്ലാമിസ്റ്റ് പ്രഭാഷകൻ സാക്കിർ നായിക് ഒട്ടകമൂത്രത്തിന്‍റെ ആരോഗ്യഗുണങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോ. തന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതിനായി, പുരാതന പേർഷ്യൻ ഭിഷഗ്വരനായ ഇബ്നു സീനയെ ഉദ്ധരിച്ച് ഇസ്‌ലാമിക പ്രബോധകൻ പറഞ്ഞു, “എല്ലാ മൂത്രങ്ങളിലും വെച്ച് ഏറ്റവും പ്രയോജനപ്രദമായത് ബെഡൂയിൻ ഒട്ടകങ്ങളുടെ മൂത്രമാണ്. ഇന്ന്, ലബോറട്ടറി പരിശോധനകൾക്ക് ശേഷം, ഒട്ടകത്തിന്‍റെ മൂത്രത്തിൽ പൊട്ടാസ്യവും ആൽബുമിനസ് പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. അതിൽ യൂറിക് ആസിഡ്, സോഡിയം, ക്രിയാറ്റിൻ എന്നിവയുടെ അംശങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം.”

വീഡിയോയുടെ അവസാനത്തിൽ, സാക്കിർ നായിക് സാഹിഹ്-അൽ-ബുഖാരിയുടെ ഹദീസിലെ 5686 വാക്യം ഉദ്ധരിച്ചു. അത് ഇങ്ങനെ: “മദീനയിലെ കാലാവസ്ഥ ചില ആളുകൾക്ക് അനുയോജ്യമല്ല, അതിനാൽ പ്രവാചകൻ അവരോട് തന്‍റെ ഇടയനെ, അതായത് ഒട്ടകങ്ങളെ പിന്തുടരാനും അവയുടെ പാലും മൂത്രവും കുടിക്കാനും (മരുന്നായി) കൽപ്പിച്ചു. അങ്ങനെ അവർ ഒട്ടകങ്ങളായ ഇടയനെ അനുഗമിക്കുകയും അവയുടെ പാലും മൂത്രവും കുടിച്ച് ശരീരത്തിന് ആരോഗ്യം ലഭിക്കുകയും ചെയ്തു. എന്നിട്ട് അവർ ഇടയനെ കൊന്ന വാർത്തയറിഞ്ഞപ്പോൾ പ്രവാചകൻ അവരെ തേടി ചിലരെ അയച്ചു. അവരെ കൊണ്ടുവന്നപ്പോൾ, അവൻ അവരുടെ കൈകളും കാലുകളും മുറിച്ചു, അവരുടെ കണ്ണുകൾ ചൂടാക്കിയ ഇരുമ്പ് കഷണങ്ങൾ കൊണ്ട് മുദ്രകുത്തപ്പെട്ടു.”

ഗോമൂത്രത്തെ ഗുണം നിറഞ്ഞതാണ് ഒട്ടക മൂത്രം എന്നും നിത്യവും ഉപയോഗിക്കുന്നത് ഗുണപ്രദമാണ് എന്നും സക്കീർ നായിക്  പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്നതുപോലെ ഒരു പരാമര്‍ശം സക്കീര്‍ നായിക് നടത്തിയിട്ടില്ല. സക്കീര്‍ നായിക്കിന്‍റെ ഇങ്ങനെയൊരു പരാമര്‍ശവുമായി കൈരളി ചാനൽ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ് കൈരളി ചാനൽ ഓൺലൈൻ ലൈൻ ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല കൈരളിയുടെ ലോഗോയും സ്ക്രീൻഷോട്ട് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാർത്താ വിഭാഗത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഒട്ടകമൂത്രത്തെ കുറിച്ച് സക്കീര്‍ നായിക്കിന്‍റെ പരാമര്‍ശവുമായി പ്രചരിക്കുന്ന കൈരളി ഓണ്‍ലൈന്‍ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •