മാതൃഭൂമിയുടെ വ്യാജ സ്ക്രീന്‍ഷോട്ട് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

പ്രാദേശികം രാഷ്ട്രീയം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണി എന്ന തരത്തിൽ വാർത്തകൾ വരികയും പിന്നീട് വീട് മുത്തുകോയ തങ്ങൾ തന്നെ ഇത് തെറ്റായ പ്രചരണമാണ്  എന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു. 

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. നിയമനങ്ങൾ പിഎസ്സിക്കു വിടുന്ന നടപടിയോട്  മുസ്ലിംലീഗിന് യോജിപ്പില്ല എന്നാണ് വാര്‍ത്തകളില്‍ നിന്ന്  മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ജിഫ്രി തങ്ങളെ പരിഹസിക്കുന്നു എന്നമട്ടിൽ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയിരുന്നു.

പ്രചരണം 

മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീൻഷോട്ട് രൂപത്തിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. “ജിഫ്രി തങ്ങളെ പരിഹസിച്ചു പി എം എ സലാം. തങ്ങൾക്ക് വധഭീഷണി എന്ന് കേട്ടപ്പോൾ ചിരി വന്നെന്നും…”  കൂടാതെ മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനത്തിലെ തലക്കെട്ടിന്‍റെ ചില ഭാഗങ്ങളായി “ജിഫ്‌രി തങ്ങൾക്ക് വധഭീഷണി എന്ന് കേട്ടപ്പോൾ ചിരിയാണ് വന്നത് പരിഹാസവുമായി പിഎം എ”  എന്ന വാചകവുമാണ്  കാണാൻ സാധിക്കുന്നത്.

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചു.  പൂർണ്ണമായും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇതാണ് 

പ്രചരണത്തെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ വാര്‍ത്തയുടെ കീ വേര്‍ഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോൾ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. മാതൃഭൂമിയുടെ പേരിൽ പ്രചരിക്കുന്നത് തെറ്റായ സ്ക്രീൻഷോട്ട് ആണെന്നും അധികൃതർ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് എന്നും ലേഖനത്തില്‍ നൽകിയിട്ടുണ്ട്.

കൂടാതെ ഞങ്ങൾ ഞങ്ങൾ മാതൃഭൂമി വാർത്ത വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ഈ പ്രചരണം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും ഇതിനെതിരെ വിശദീകരണവുമായി ഓൺലൈൻ പതിപ്പിൽ ലേഖനം നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി.  തുടർന്ന് ഞങ്ങൾ പി എം എ സലാമുമായി സംസാരിച്ചിരുന്നു: “സമസ്ത അധ്യക്ഷൻ ‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ചു ഒന്നുംതന്നെ  പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്നതെല്ലാം തെറ്റായ വാര്‍ത്തകളാണ്.”  

പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. പി എം എ സലാം ജിഫ്രി മുത്തുകോയ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതായി പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മാതൃഭൂമിയുടെ വ്യാജ സ്ക്രീന്‍ഷോട്ട് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •