FACT CHECK: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിക്കുന്നത് കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ്…

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളായും പ്രസ്താവനകളായും പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.  ഇത്തരത്തില്‍  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനുമുമ്പും കെ സുരേന്ദ്രന്‍റെ പ്രസ്താവന എന്ന പേരിലും മറ്റും പ്രചരിച്ച ചില പോസ്റ്റുകളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.  

പ്രചരണം ഇങ്ങനെ:  റിപ്പോർട്ടർ ചാനല്‍ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ  ഒരു 

സ്ക്രീൻഷോട്ട് എന്ന രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്. സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: നോട്ട് നിരോധനത്തിന്‍റെ ഫലമായി ജനങ്ങളുടെ കയ്യിൽ സമ്പത്ത് കുമിഞ്ഞു കൂടി.  അതുകൊണ്ടാണ് ഇന്ധനവിലയിൽ ആർക്കും പരാതിയോ പ്രതിഷേധമോ ഇല്ലാത്തത്. മോദി ഭരണത്തിൽ രാജ്യത്ത് ഇന്ന് ദാരിദ്ര്യം ഇല്ല- കെ സുരേന്ദ്രൻ. ഇതിനൊപ്പം പെട്രോളിന് ലിറ്ററിന് ആയിരം രൂപയായാലും അടിക്കാൻ ത്രാണിയുള്ള ഒരു ജനതയെ വാർത്തെടുക്കാൻ കഴിഞ്ഞു എന്നതാണ് ബിജെപി സർക്കാർ ഉണ്ടാക്കിയ നേട്ടം… എന്നാ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. 

archived linkFB post

എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത് ഒരു വ്യാജ പ്രചരണം മാത്രമാണെന്ന് മനസ്സിലായി.  

വസ്തുത ഇതാണ്  

ഞങ്ങൾ റിപ്പോർട്ടർ ടിവിയുടെ ഓൺലൈൻ പതിപ്പിൽ ഈ വാർത്ത അന്വേഷിച്ചു.  എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത അവർ പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല. ഒരു മാധ്യമങ്ങളിലും സമാനമായ വാര്‍ത്തകളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിനാൽ ഞങ്ങൾ റിപ്പോർട്ടർ ചാനലിൽ മാധ്യമ പ്രവര്‍ത്തകയായ നിഷയോട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. 

ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നും വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് എന്നും എന്ന നിഷ ഞങ്ങളെ അറിയിച്ചു.  

ഒരു മാധ്യമങ്ങളിലും ഇത്തരത്തിൽ ഒരു വാർത്ത കാണാൻ സാധിച്ചില്ല കൂടാതെ കെ സുരേന്ദ്രനോട്‌ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍  ഇത് വെറും വ്യാജപ്രചാരണം ആണെന്നും ഇത്തരത്തിൽ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.  

റിപ്പോര്‍ട്ടര്‍ ചാനൽ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ സ്ക്രീന്‍ ഷോട്ട് രൂപത്തില്‍  

കെ സുരേന്ദ്രന്‍റെതായി പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണ്.

നിഗമനം 

പോസ്റ്റിലെ  വാർത്ത പൂർണ്ണമായും വ്യാജമാണ്.  കെ സുരേന്ദ്രന്‍റെ

പ്രസ്താവനയുടെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജ പ്രചരണം നടത്തുകയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യം ചാനൽ അധികൃതരും കെ സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട് 

Avatar

Title:റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിക്കുന്നത് കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •