മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്‍- വ്യാജ സ്ക്രീന്‍ഷോട്ടില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

പ്രാദേശികം രാഷ്ട്രീയം

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഒരു പരാമർശം എന്ന നിലയിൽ ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട് 

പ്രചരണം

റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത എന്ന നിലയില്‍ റിപ്പോർട്ടർ ചാനലിന്‍റെ ലോഗോയും പേരുമുള്ള സ്ക്രീൻഷോട്ടിലാണ് കെ സുരേന്ദ്രന്‍റെ പ്രസ്താവന പ്രചരിക്കുന്നത്. 

ആർത്തവമുള്ള സ്ത്രീകൾക്കും പുലവാലായ്മ ഉള്ളവർക്കും മാളികപ്പുറം സിനിമ കാണാം. സ്ക്രീനിലെ അയ്യപ്പന് അയിത്തമില്ല- കെ സുരേന്ദ്രൻ ഇതാണ് പ്രചരിക്കുന്ന പ്രസ്താവന. 

FB postarchived link

പൂർണമായും യും തെറ്റായ പ്രചരണമാണ് നടത്തുന്ന അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങൾ വാർത്തയുടെ സത്യാവസ്ഥ അറിയാനായി ആദ്യം റിപ്പോർട്ടർ ഓൺലൈൻ പതിപ്പ് പരിശോധിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട്  മറ്റു പല വാർത്തകളും റിപ്പോര്‍ട്ടര്‍ ഓൺലൈൻ പതിപ്പില്‍  ലഭ്യമാണ്.  മാത്രമല്ല മറ്റു മാധ്യമങ്ങളിലും ഇത്തരത്തിൽ കെ സുരേന്ദ്രൻ ഒരു പരാമർശം നടത്തിയതായി വാർത്ത നൽകിയിട്ടില്ല. 

കൂടുതൽ വ്യക്തതയ്ക്കായി  ഞങ്ങൾ കെ സുരേന്ദ്രനുമായി സംസാരിച്ചു.  അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:  “പൂർണ്ണമായും തെറ്റായ പ്രചരണമാണ്. ഞാൻ ഇത്തരത്തിൽ യാതൊന്നും മാളികപ്പുറം എന്ന സിനിമയെക്കുറിച്ച് പറഞ്ഞിട്ടില്ല”

കൂടുതൽ അറിയാൻ ഞങ്ങൾ റിപ്പോർട്ടർ ചാനൽ സീനിയർ റിപ്പോർട്ടറും ബ്യൂറോ ചീഫുമായ അനുരാജുമായി സംസാരിച്ചു. “ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ടർ ചാനൽ നൽകിയിട്ടില്ല. ഞങ്ങളുടെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണ്. മാത്രമല്ല വാർത്തയുടെ തലക്കെട്ട് നൽകിയിരിക്കുന്ന ഫോണ്ട് ഞങ്ങൾ ഉപയോഗിക്കുന്നതല്ല. അതിൽ നിന്നുതന്നെ  വാര്‍ത്ത വ്യാജമാണ് എന്ന് വ്യക്തമാണ്.” 

തെറ്റായ പ്രചരണമാണ് പോസ്റ്റിലൂടെ നടക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

 നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  റിപ്പോർട്ടർ ചാനലിന്‍റെ വ്യാജ ലോഗോയും സ്ക്രീൻഷോട്ട് ഉണ്ടാക്കി കെ സുരേന്ദ്രന്‍റെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണ്. സുരേന്ദ്രൻ ഇങ്ങനെ യാതൊരു  പ്രസ്താവനയും മാളികപ്പുറം സിനിമയെ പറ്റി  നടത്തിയിട്ടില്ല. മാത്രമല്ല റിപ്പോർട്ടർ ചാനൽ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്‍- വ്യാജ സ്ക്രീന്‍ഷോട്ടില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു..

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *