വിനു വി. ജോണിന്‍റെ ട്വീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട് ആണ്…

രാഷ്ട്രീയം

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വാർത്താ അവതാരകനായ വിനു വി ജോണിന്‍റെ ഒരു ട്വീറ്റ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്. 

പ്രചരണം 

വിനു വി ജോണ്‍ തന്‍റെ ട്വിറ്റർ പേജില്‍ കുറിച്ച വാചകങ്ങളാണ് പ്രചരിക്കുന്നത്.  അത് ഇങ്ങനെ:  “അദാനിയുടെ കീഴിൽ ജോലി ചെയ്യേണ്ട രാവിഷ് കുമാറിന്‍റെ ദുരവസ്ഥ എനിക്ക് മനസ്സിലാവും ഞാനും സിന്ധുവും വർഷങ്ങള്‍ ആയി രാജീവ് ചന്ദ്രശേഖറിന്‍റെ കീഴിൽ അനുഭവിക്കുന്നത് തന്നെ.”

FB postarchived link

എന്നാൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

സ്ക്രീൻഷോട്ടിനെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ ആദ്യം വിനു വി ജോണിന്‍റെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചു നോക്കി. എന്നാല്‍ ഇത്തരത്തിൽ ഒരു ട്വീറ്റ് കാണാൻ സാധിച്ചില്ല.  മാത്രമല്ല പ്രസ്തുത ട്വീറ്റ്  വ്യാജമാണെന്ന് ഒരു ട്വിറ്റര്‍  യൂസർ നൽകിയ ട്വീറ്റ്  വിനു റിട്വീറ്റ് ചെയ്തിട്ടുണ്ട്.  

വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍  അവിടെ നിന്നും ഇത് വ്യാജ പ്രചരണമാണ് എന്ന് വിശദീകരണം ലഭിച്ചു.  വിനു വി ജോൺ ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്:  “ഇത് തെറ്റായ പ്രചരണമാണ്.  ഇങ്ങനെയൊരു ട്വീറ്റ്  ഞാൻ നൽകിയിട്ടില്ല. ഇതേ തുടർന്ന് പല വ്യാജപ്രചരണങ്ങൾ എന്‍റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നതായി അറിയാൻ സാധിച്ചു എന്നാൽ എന്നാൽ ഈ ട്വീറ്റുകൾ എന്നും എന്‍റെതല്ല. ഞാനുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. 

നിങ്ങൾ എന്‍റെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചാൽ മനസ്സിലാവും എനിക്ക് ബ്ലൂ ടിക് ഇല്ല.  എന്നാൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിൽ ബ്ലൂ ടിക് നൽകിയിട്ടുണ്ട്.”

വ്യാജ ട്വീറ്റിനെതിരെ വിനു നല്കിയ വിശദീകരണം എന്ന പേരില്‍ മറ്റൊരു വ്യാജ ട്വീറ്റ് പ്രചരിക്കുന്നുണ്ട്. ഇക്കാര്യം വിനു തന്നെ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. 

തെറ്റായ പ്രചരണമാണ് പോസ്റ്റിലൂടെ നടക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിന്‍റെ ട്വീറ്റ് എന്ന പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നത്. വ്യാജ ട്വീറ്റ് ഉപയോഗിച്ച് വ്യാജ സ്ക്രീൻഷോട്ട് നിര്‍മ്മിച്ച്  പ്രചരിപ്പിക്കുകയാണ്.  ഇത്തരത്തിൽ ഒരു ട്വീറ്റ്  വിനു നൽകിയിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വിനു വി. ജോണിന്‍റെ ട്വീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട് ആണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •