
വിവരണം
“നിയുക്ത BJP പ്രസിഡന്‍റിന്‍റെ (ഭാവി മിസോറാം ഗവർണ്ണർ) ആദ്യ പ്രസ്താവനയിറങ്ങി, ഇനി ഇതുപോലുള്ള മഹത്തായ പ്രവചനങ്ങൾ നിങ്ങൾക്ക് കേട്ടുകൊണ്ടിരിക്കാം” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. “പാവപ്പെട്ട സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ല” എന്ന് കെ സുരേന്ദ്രൻ പറഞ്ഞു എന്നാണ് പോസ്റ്റിലുള്ള വാർത്ത.

archived link | FB post |
ഫെബ്രുവരി 15 നാണ് കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്. അദ്ദേഹത്തിന് അനുമോദനം നേർന്നുകൊണ്ടും ആശംസയർപ്പിച്ചുകൊണ്ടുമുള്ള പോസ്റ്റുകളുടെ ഒപ്പമാണ് ഇതേ പോസ്റ്റും പ്രചരിക്കുന്നത്. എന്നാല്‍ ഈ വാർത്ത തെറ്റാണെന്നും ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെ :
വസ്തുതാ വിശകലനം
ഈ വാർത്തയിൽ അദ്ദേഹം ഇത് എപ്പോൾ പറഞ്ഞതാണെന്നോ എവിടെ വച്ച് പറഞ്ഞതാണെന്നോ പരാമർശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പേരിൽ അടുത്ത കാലത്ത് പുറത്തിറങ്ങിയ മാധ്യമ വാർത്തകളിൽ ഞങ്ങൾ തിരഞ്ഞെങ്കിലും ഇത്തരത്തിലൊരു വാർത്ത വന്നിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലും ആധികാരികമായി ഈ പ്രസ്താവന കാണാൻ കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾ ഇക്കാര്യത്തെപ്പറ്റി വ്യക്തത വരുത്താനായി കെ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചു.

പോസ്റ്റിലെ വാദം വെറും ദുഷ്പ്രചാരണമാണ് എന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജ പ്രചാരണമാണ്. ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ തന്നെ ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണ്.

Title:സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ലെന്ന് കെ സുരേന്ദ്രൻ എവിടെയും പറഞ്ഞിട്ടില്ല..
Fact Check By: Vasuki SResult: False
