
വിവരണം
കൊറോണ ഒഴിഞ്ഞു പോയി എന്ന് കരുതി ഇടതുപക്ഷം അഹങ്കരി കണ്ട് നമുക്ക് കാത്തിരുന്ന് കാണാം ജോസഫ് വാഴക്കൻ കോൺഗ്രസ് എന്ന ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെപിസിസി വക്താവും മുൻ എംഎൽഎയുമാണ് ജോസഫ് വാഴക്കൻ.

“ഒന്നും രണ്ടും കോവിഡ് വരവിനെ നമ്മൾ അതിജീവിച്ചു. മൂന്നാം വരവുണ്ടായാൽ അതിജീവിക്കുക അത്ര എളുപ്പമാകില്ല. കാരണം കോവിഡിനെക്കാൾ ഭീകരമായ കോൺഗ്രസിനെയും കൂട്ടുപിടിച്ചാണ് ഇത്തവണ കോവിഡ് കേരളത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി നിൽക്കുന്നത് അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കുത്തിത്തിരിപ്പും കുന്നായ്മയും കൈമുതലാക്കി വെളുക്കെ ചിരിച്ചവർ പരക്കെ പറന്ന് നടക്കുന്നുണ്ട്… സാമൂഹ്യ അകലം പാലിക്കുക.. കൊറോണയിൽ നിന്നും കോൺഗ്രസ്സിൽ നിന്നും…” എന്ന വിവരണവുമായിട്ടാണ് ജോസഫ് വാഴക്കന്‍റെത് എന്ന പേരിലുള്ള പ്രസ്താവന പ്രചരിക്കുന്നത്. ജോസഫ് വാഴക്കൻ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട് എന്നാൽ ജോസഫ് വാഴയ്ക്കൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ല സത്യമെന്താണെന്ന് നമുക്ക് അന്വേഷിക്കാം.
സത്യം എന്താണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത് തെറ്റായ വാർത്തയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്
വസ്തുത വിശകലനം
ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാനായി ആദ്യം വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റിലും ഓൺലൈൻ മാധ്യമങ്ങളിലും തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത കണ്ടെത്താനായില്ല. കൂടാതെ ജോസഫ് വാഴക്കന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും തിരഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ചില നയങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിക്കൊണ്ടും വിമര്‍ശിച്ചു കൊണ്ടും ചില പോസ്റ്റുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അപഹസിക്കുന്ന രീതിയിൽ ഒരു പ്രസ്താവനയും അദ്ദേഹം നടത്തിയതായി കാണാൻ സാധിച്ചില്ല. തുടർന്ന് വാർത്തയുടെ വസ്തുത അറിയാനായി ഞങ്ങൾ ജോസഫ് വാഴക്കനുമായി തന്നെ നേരിൽ ബന്ധപ്പെട്ടു.
അപ്പോൾ അദ്ദേഹം പറഞ്ഞത് ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം ഒരിടത്തും നടത്തിയിട്ടില്ല എന്നാണ്.

എന്‍റെ പേരിൽ ദുഷ്പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യമാണ് പ്രസ്താവനയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.” 24 ന്യൂസിന്‍റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴുള്ള വാക്കുകള്‍ വളച്ചൊടിച്ച് മറ്റൊന്നായി പ്രചരിപ്പിക്കുകയാണുണ്ടായത്.
ഈ ചാനല്‍ ചര്‍ച്ചയില്‍ ചര്‍ച്ചയുടെ വീഡിയോ ആരോപണത്തിനുള്ള വിശദീകരണം സഹിതം വാഴയ്ക്കന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോ കാണുമ്പോള്‍ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് എളുപ്പം മനസ്സിലാകും.
ജോസഫ് വാഴയ്ക്കൻ തന്നെ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം ഈ പ്രസ്താവന നടത്തി എന്ന് പറയപ്പെടുന്ന ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ലഭ്യമാണ്. അതില്‍ ജോസഫ് വാഴയ്ക്കന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാണ്. അതിനാൽ വാർത്ത വിശ്വസിക്കാനാകില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. തന്‍റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവനയെപ്പറ്റി ഒരിടത്തും നടത്തിയിട്ടില്ലെന്ന് ജോസഫ് വാഴക്കൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ അദ്ദേഹം നിയമ നടപടിക്ക് ഒരുങ്ങുകയുമാണ്.

Title:കെപിസിസി വക്താവ് ജോസഫ് വാഴക്കന്‍റെ പേരിൽ വ്യാജ പ്രസ്താവന പ്രചരിക്കുന്നു..
Fact Check By: Vasuki SResult: False
