
ഇറ്റലിയില്‍ കൊറോണവൈറസ് ബാധയുടെ മുന്നില്‍ നിസഹായരായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കീഴടങ്ങി എന്ന തരത്തിലുള്ള വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് കരഞ്ഞു എന്ന വാദിച്ച് ബ്രസിലിന്റെ പ്രസിഡന്റിന്റെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറല്‍ ആയിരുന്നു.
ഇതുപോലെ ഇറ്റലിയില്‍ സര്‍ക്കാര്‍ കൊറോണ വൈറസിന്റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിക്കുന്നു എന്ന വാദിച്ച് പഴയ വീഡിയോയും പ്രചരിക്കുകയുണ്ടായി.
ഇതേ പരമ്പരയില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസ്സിപ്പ് കൊന്തേയുടെ പേരില്‍ ഒരു വ്യാജ പ്രസ്താവനയാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ പൂര്‍ണ്ണമായി വ്യജമാന്നെന്ന് ഞങ്ങള്‍ അന്വേഷത്തില്‍ നിന്ന് തെളിയിച്ചിട്ടുണ്ട്. ഇറ്റലിയന്‍ പ്രധാനമന്ത്രിയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവനയുടെ സത്യാവസ്ഥ അറിയാം.
വിവരണം
Archived Link |
പോസ്റ്റിന്റെ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ഇറ്റലി കീഴടങ്ങല്‍ പ്രഖ്യാപ്പിച്ചു…പ്രധാനമന്ത്രി പറയുന്നു “ഞങ്ങല്ക്ക് പുര്‍ണമായും നിയന്ത്രണം നഷ്ടപെട്ടു. പകര്‍ച്ചവ്യാധി നമ്മെ കൊല്ലുകയാണ്. ഭുമിയില്‍ ചെയ്യാനുള്ള പരിഹാരമാര്‍ഗങ്ങള്‍ അവസാനിച്ചു ഇനി ആകാശത്തിലേക്ക് (ദൈവത്തിലേക്ക്) വിടുകയാണ്.”
വസ്തുത അന്വേഷണം
ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസ്സിപ്പ് കൊന്തേ ഇത്തരത്തിലുള്ള പ്രസ്താവന എവിടെങ്കിലും നടത്തിയോ എന്ന് അറിയാന്‍ ഗൂഗിളില്‍ അന്വേഷിച്ചു. ഇറ്റലിയും പ്രധാനമന്ത്രി കൊന്തേയുടെയും കുറിച്ചുള്ള വാര്‍ത്തകല്‍ പരിശോധിച്ചു. പക്ഷെ ഇത്തരത്തില്‍ യാതൊരു പ്രസ്താവന അദേഹം എവിടെയും നടത്തിട്ടില്ല. ഇന്നി വരുന്ന കാലങ്ങളില്‍ ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ തുടരും എന്നല്ലാതെ അദേഹം ഒന്നും മാധ്യമങ്ങളോട് പറഞ്ഞതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിട്ടര്‍, ഫെസ്ബൂക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചു പക്ഷെ അവിടെയും അദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിട്ടില്ല.
ഏറ്റവും ഉടവില്‍ അദേഹം ലാ സ്താംപ എന്ന മാധ്യമ പ്രസ്ഥാനത്തിന് നല്കിയ അഭിമുഖത്തിലും വളരെ സകാരാത്മകമായ മനോഭാവമാണ് വ്യക്തമാക്കുന്നത്. ഇറ്റലി ഈ പ്രതിസന്ധിയെ നേരിട്ട് കരകയരും എന്ന് വിശ്വാസം അദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ അഭിമുഖം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് നല്‍കിയിരിക്കുന്നത്. അഭിമുഖത്തിന്റെ ലിങ്ക് താഴെ നല്കിട്ടുണ്ട്.
കൂടാതെ ഫുള്‍ ഫാക്റ്റ് എന്ന വസ്തുതാ അന്വേഷണ വെബ്സൈറ്റ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ മുകളില്‍ വസ്തുത അന്വേഷണം നടത്തിയിരുന്നു. പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്നുമുള്ള നിഗമനത്തിലാണ് അവരും എത്തിചേര്‍ന്നിട്ടുള്ളത്.
നിഗമനം
തനിക്ക് സ്ഥിതികളുടെ മുകളിലുള്ള നിയന്ത്രണം നഷ്ടപെട്ടു, ചെയ്യാന്‍ പറ്റാവുന്ന എല്ലാം ചെയ്തു ഇന്നി എല്ലാം ദൈവത്തിന്റെ മുകളിലാണ് എന്ന തരത്തില്‍ യാതൊരു പ്രസ്താവന ഇറ്റാലിയന്‍ പ്രധാനമന്ത്രി എവിടെയും നടത്തിയതായി കണ്ടെത്തിയില്ല. അതിനാല്‍ പോസ്റ്റിലൂടെ പ്രചരിക്കുന്നത് വ്യാജമാണെന്ന് അനുമാനിക്കാം.

Title:FACT CHECK: കൊറോണവൈറസ് ബാധയുടെ മുന്നില്‍ ഇറ്റലി കീഴടങ്ങിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു എന്ന പ്രചരണം വ്യാജം…
Fact Check By: Mukundan KResult: False
