പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ്

രാഷ്ട്രീയം

വിവരണം 

സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്കും  വ്യാജ പ്രചാരണങ്ങൾക്കും ഇരയാകാത്ത രാഷ്ട്രീയ നേതാക്കളില്ല. ചില രാഷ്ട്രീയക്കാർ ഇത്തരത്തിൽ നിരന്തരം വേട്ടയാടപ്പെടുന്നു. ഇത്തരത്തിൽ ഒരാളാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സ്വന്തം പാർട്ടിയെ പറ്റിയും പാർട്ടി അംഗങ്ങളെ പറ്റിയും വിമർശങ്ങളും പരാമർശങ്ങളും ഉന്നയിച്ചു എന്ന രീതിയിലാണ് പി ജയരാജനെ പറ്റിയുള്ള പോസ്റ്റുകളിൽ ചിലവ കാണപ്പെടുന്നത്. ഇത്തരത്തിൽ ചില പോസ്റ്റുകളുടെ വസ്തുത അന്വേഷണം ഞങ്ങൾ നടത്തുകയും തെറ്റാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല…

സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ?

സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി പീഡന കേസിലെ പ്രതി നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണ്…

ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റ് കൂടി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

archived linkFB post

പി ജയരാജന്‍റെ ചിത്രവും ഒപ്പം “മുഖ്യമന്ത്രിയുടെ കാട്ടിക്കൂട്ടലുകൾ പാർട്ടിക്ക് പേരുദോഷമുണ്ടാക്കുന്നു – പി ജയരാജൻ എന്ന പരാമർശവുമാണ് പോസ്റ്റിലുള്ളത്. ഈ വാർത്ത തെറ്റാണ്. 

വിശദാംശങ്ങൾ ഇങ്ങനെ

തന്നെപ്പറ്റി വരുന്ന വ്യാജ വാർത്തകൾക്കെതിരെ പി ജയരാജൻ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴി വിശദീകരണം നൽകാറുണ്ട്. യാഥാർഥ്യമെന്താണെന്നും അദ്ദേഹം അതിലൂടെ തന്നെയാണ് അറിയിക്കുക. അതിനാൽ പോസ്റ്റിനെ പറ്റി കൂടുതലറിയാൻ ആദ്യം ഞങ്ങൾ അദ്ദേഹത്തിന്റെ പേജ് പരിശോധിച്ചു. തന്‍റെ പേരിൽ പുതുതായി പ്രചരിച്ചു തുടങ്ങിയ  പ്രസ്തുത പോസ്റ്റിലെ പ്രചാരണത്തെ പറ്റി അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്.

archived linkp jayarajan

കൂടാതെ ഞങ്ങൾ പോസ്റ്റിനെ പറ്റിയുള്ള പ്രതികരണം പി ജയരാജനോട് അന്വേഷിച്ചിരുന്നു. വെറും വ്യാജ പ്രചരണം മാത്രമാണിതെന്ന്  അദ്ദേഹം മറുപടി നൽകി. “മുഖ്യമന്ത്രിയെ പറ്റി ഒരിക്കലും ഒരിടത്തും ഞാൻ ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടില്ല.” 

പി ജയരാജന്‍റെ പരാമർശമായി പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. മുഖ്യമന്ത്രിയുടെ കാട്ടിക്കൂട്ടലുകൾ പാർട്ടിക്ക് പേരുദോഷമുണ്ടാക്കുന്നു എന്നൊരു പരാമർശം പി ജയരാജൻ നടത്തിയിട്ടില്ല.

Avatar

Title:പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •