FACT CHECK: ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ പരാമര്‍ശം നടത്തിയതായി വ്യാജ പ്രചരണം…

രാഷ്ട്രീയം

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസിൽ പോലീസ് പിടികൂടിയ വാർത്ത ഇന്ന് പുറത്ത് വന്നിരുന്നു.  നാല് വര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് ആര്യന്‍ കുറ്റസമ്മതം നടത്തിയതായി വാര്‍ത്തകളുണ്ട്.  ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന ഒരു പ്രചരണത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത് 

പ്രചരണം 

ഷാരൂഖ് ഖാൻ മകൻ അറസ്റ്റുമായി ബന്ധപ്പെട്ട്  കേരളത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണൻ നടത്തിയ ഒരു പരാമര്‍ശമാണ്  ഇപ്പോൾ പ്രചരിക്കുന്നത്. കൊടിയേരി ബാലകൃഷ്ണന്‍റെ ചിത്രവുമായി പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “മക്കളെ നല്ല രീതിയിൽ വളർത്തുന്നതില്‍ ഷാരൂഖ്ഖാൻ പരാജയപ്പെട്ടു… ആഞ്ഞടിച്ച്  കോടിയേരി ബാലകൃഷ്ണൻ”

archived linkFB post

അതായത് കോടിയേരി ബാലകൃഷ്ണൻ  ഷാറൂഖ് ഖാന്‍റെ മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്തി എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണ്ണമായും വ്യാജ പ്രചരണമാണ് നടത്തുന്നത് എന്ന് കണ്ടെത്തി.

വസ്തുത ഇങ്ങനെ

പലരും ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

ഞങ്ങൾ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിലും കോടിയേരി ബാലകൃഷ്ണന്‍റെ സാമൂഹ്യ മാധ്യമ  അക്കൌണ്ടുകളിലും ഈ വാർത്തയെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഇത്തരത്തിൽ കോടിയേരി ബാലകൃഷ്ണൻ എന്തെങ്കിലും പരാമർശം നടത്തിയതായി കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് ഞങ്ങൾ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചു. 

 അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ പ്രതികരണം ഇങ്ങനെയാണ്: “ഞാൻ ഇത്തരത്തിൽ യാതൊരു പരാമർശവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. പൂർണ്ണമായും വ്യാജ പ്രചരണമാണ് എനിക്കെതിരെ നടത്തുന്നത്. ആരുടെയോ ഭാവനാസൃഷ്ടി വെറുതെ എനിക്കെതിരെ പ്രയോഗിച്ചുനോക്കുകയാണ്.”

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി. ജയരാജനെ കുറിച്ച് കോടിയേരി ബാലകൃഷ്ണൻ ഇത്തരത്തിലൊരു പരാമർശം നടത്തിയതായി മുമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പ്രചരണം നടന്നിരുന്നു. ഇത് തെറ്റാണെന്ന് കണ്ടെത്തി ഞങ്ങൾ  അക്കാലത്ത് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

FACT CHECK: മക്കളെ നല്ല രീതിയിൽ വളർത്തുന്നതിൽ പി ജയരാജൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കൊടിയേരി പറഞ്ഞതായി വ്യാജ പ്രചരണം…

പൂർണ്ണമായും വ്യാജ പ്രചരണമാണ് കോടിയേരിയുടെ പേരില്‍ പേരിൽ നടക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

 നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഷാരൂഖ് ഖാന്‍റെ മകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ യാതൊരു പരാമർശവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജപ്രചരണം നടത്തുകയാണ്. ഇക്കാര്യം അദ്ദേഹം തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ പരാമര്‍ശം നടത്തിയതായി വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *