
വിവരണം
ഒടുവില്‍ രാജഗോപാലും സമ്മതിച്ചു പിണറായി തന്നെ ഹീറോ.. വളരെയേറെ പ്രതീക്ഷിയുണ്ട് ഈ സര്‍ക്കാരില്‍ ചാണ്ടിയേക്കാള്‍ നിശ്ചയദാര്‍ഢ്യം ഉള്ളയാള്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയിവുള്ളയാള്‍.. പ്രായോഗിക വീക്ഷണമുള്ളയാള്‍ ഇതൊക്കെ പിണറായി വിജയന്‍റെ പ്ലസ് പോയിന്‍റുകളാണ്.. എന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എന്ന പേരില്‍ ഒരു പോസ്റ്റര്‍ കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എയായ രാജഗോപാല്‍ പിണറായി വിജയനെ പുകഴ്‌ത്തി പറഞ്ഞ വാക്കുകളാണിവയെന്ന പേരിലാണ് പലരും ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ ഏലംകുളം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് –

എന്നാല്‍ ഒ.രാജഗോപാല്‍ ഇത്തരത്തിലൊരു പ്രസ്താവന പിണറായി വിജയനെ കുറിച്ച് നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഗൂഗിള്‍ സെര്‍ച്ചില്‍ ബിജപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തു. എന്നാല്‍ ഇത്തരം പ്രസ്താവനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് രാജഗോപാല്‍ എംഎല്‍എയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ പ്രതികരണം തേടുകയും ചെയ്തു. രാജഗോപാലിന്‍റെ മറുപടി ഇങ്ങനെ-
പിണറായി വിജയനെ പുകഴ്‌ത്തി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. അടുത്ത് കാലത്തെന്ന് മാത്രമല്ല മുന്‍പും ഇങ്ങനെയുള്ള വാക്കുകള്‍ പറഞ്ഞതായി ഓര്‍മ്മയിലില്ല. ഇതൊക്കെ നുണപ്രചാരണം മാത്രമാണെന്നും രാജഗോപാല്‍ പ്രതികരിച്ചു.
നിഗമനം
ഒ.രാജഗോപാല്‍ എംഎല്‍എ തന്നെ പ്രസ്താവന വ്യാജമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഒ.രാജഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
