FACT CHECK – മുസ്‌ലിം സമുദായത്തിന്‍റെ സുബഹി വാങ്ക് വിളി നിര്‍ത്തലാക്കണമെന്ന് പിണറായി വിജയന്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

രാഷ്ട്രീയം

വിവരണം

പുലര്‍ച്ചയുള്ള സുബഹി ബാങ്ക് വിളി അവിശ്വാസികള്‍ക്ക് അത് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് മുസ്‌ലിം സമുദായം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന എന്ന പേരില്‍ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. അശോക് നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്  കാണാം-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പുലര്‍ച്ച നമസ്കാരത്തിന്‍റെ ഭാഗമായി മസ്ജിദുകളില്‍ വാങ്ക് വിളി മുഴങ്ങുന്നതിനെതിരെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായ പി.എം.മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹതത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

2017 മുതല്‍ മുഖ്യമന്ത്രിക്കെതിരെ മുസ്‌ലിം ലീഗ് സൈബര്‍ പ്രവര്‍ത്തകര്‍ പ്രചരിക്കുന്ന വ്യാജ പ്രചരണമാണിത്. മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇതിനെതിരെ സൈബര്‍ സെല്ല് ഉള്‍പ്പടെ കേസ് എടുത്ത് അന്വേഷിച്ചിരുന്നു. കാസര്‍കോഡ് കേന്ദ്രീകരിച്ചായിരുന്നു അന്ന് അന്വേഷണം നടന്നത്. പിന്നീട് മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇതെ പ്രചരണം ബിജെപി-മുസ്‌ലിം ലീഗ് ഫേക്ക് പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ നിയസഭ തെരഞ്ഞെടുപ്പ് എത്തിനില്‍ക്കുമ്പോള്‍ പ്രചരിപ്പിക്കുന്നതാണെന്നും പി.എം.മനോജ് പറഞ്ഞു.

കൂടാതെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് ഇത്തരത്തില്‍ ഒരു പ്രസ്താവനയെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിരീകരിച്ചു.

നിഗമനം

ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണം മാത്രമാണിതെന്ന് പിണറായി വിജയന്‍റെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വ്യാജ പ്രചരണത്തിനെതിരെ നിയമനടപടിയും സ്വീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മുസ്‌ലിം സമുദായത്തിന്‍റെ സുബഹി വാങ്ക് വിളി നിര്‍ത്തലാക്കണമെന്ന് പിണറായി വിജയന്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *