FACT CHECK: മുസ്ലീം ലീഗിനെ കുറിച്ച് ഇ ശ്രീധരന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല…

രാഷ്ട്രീയം

വിവരണം 

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ നടത്തിയ ഒരു പരാമര്‍ശമാണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. “ഒരു കൂട്ടം കോമാളികളുടെ പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് മെട്രോമാന്‍  ഇ.ശ്രീധരന്‍. ഗതികേട് കൊണ്ടു മാത്രമാണ് കോണ്‍ഗ്രസ് അവരെ കൂടെ കൊണ്ടുനടക്കുന്നതെന്നും ഇ.ശ്രീധരന്‍” ഇതാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്ന വാചകങ്ങള്‍. 

archived linkFB Post

എന്നാല്‍ പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം 

വസ്തുതാ വിശകലനം

ഫെസ്ബുക്കിലും വാട്ട്സ് ആപ്പിലും ഈ പോസ്റ്റ് ഒരേപോലെ പ്രചരിക്കുന്നുണ്ട്. ഫെസ്ബുക്കിലെ പ്രചരണം വ്യാപകമായി കൊണ്ടിരിക്കുന്നു. 

ഞങ്ങള്‍ ഇങ്ങനെയൊരു പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങള്‍ ഏതെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. കാരണം ഇ ശ്രീധരനെ പോലെ പ്രമുഖ വ്യക്തി ഇത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയാല്‍ അത് തീര്‍ച്ചയായും വാര്‍ത്താ പ്രാധാന്യം നേടും. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത മാധ്യമങ്ങള്‍ ആരും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. 

അദ്ദേഹത്തിനു സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും ഒന്നിലും അദ്ദേഹം സജീവമല്ല. അതിനാല്‍ വാര്‍ത്തയുടെ വസ്തുത അറിയാനായി ഞങ്ങള്‍ അദ്ദേഹത്തിന്‍റെ സെക്രട്ടറി മാത്യുവുമായി സംസാരിച്ചു. “ശ്രീധരന്‍ സര്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല, മാത്രമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് ഒരിക്കലും ഇത്തരത്തില്‍ പറയുന്ന ആളല്ല അദ്ദേഹം. ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്. മാത്രമല്ല, കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ഒന്നും ഉണ്ടായിട്ടില്ല.” ഇതാണ് അവിടെ നിന്നും ലഭിച്ച മറുപടി. 

ചില സാമൂഹ്യ മാധ്യമ പ്രചാരണങ്ങള്‍ അല്ലാതെ മറ്റൊരിടത്തും ഇ ശ്രീധരന്‍ മുസ്ലിംലീഗിനെ ഇകഴ്ത്തി പരാമര്‍ശം നടത്തിയതായി കാണാനില്ല. 

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായി തെറ്റാണ്. മുസ്ലിം ലീഗിനെ തരാംതാഴ്ത്തി ഇ ശ്രീധരന്‍ പരാമര്‍ശം നടത്തി എന്നത് തെറ്റായ പ്രചാരണമാണ്.  ഇക്കാര്യം അദ്ദേഹത്തിന്‍റെ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്

Avatar

Title:മുസ്ലീം ലീഗിനെ കുറിച്ച് ഇ ശ്രീധരന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •