
പ്രചരണം
കണ്ണൂർ സിപിഎം മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പി ജയരാജനെ കുറിച്ച് നിരവധി വ്യാജപ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു വരുന്നുണ്ട്. സ്വന്തം പാർട്ടിയായ സിപിഎമ്മിനെതിരെ അദ്ദേഹം സംസാരിച്ചു എന്നമട്ടിലാണ് പല പ്രചരണങ്ങളും നടന്നിട്ടുള്ളത്. ഇത്തരം പ്രചരണങ്ങൾക്ക് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലേഖനങ്ങള്‍ വായിക്കാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജോ വെബ്സൈറ്റോ പരിശോധിച്ചാല്‍ മതിയാകും. ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ വീണ്ടും ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടന്നുവരുന്നുണ്ട്.
അദ്ദേഹത്തിന്റെ ചിത്രവും ഒപ്പം “കിറ്റിലെ ഭക്ഷ്യവസ്തുക്കൾ മുഖ്യമായും കേന്ദ്ര മോഡി സർക്കാർ നൽകിയത്. കേരളത്തിലെ നാഷണൽ ഹൈവേകൾ ഉം ഗ്രാമീണ റോഡുകളും നിർമ്മാണം നടത്തിയത് കേരളം നൽകിയത് 25 ശതമാനം മാത്രം ബാക്കി 75 ശതമാനം കേന്ദ്ര മോഡി സർക്കാർ നൽകിയത്. പി ജയരാജൻ” എന്ന വാചകങ്ങളും ചേർത്താണ് പ്രചരണം.

അടിക്കുറിപ്പായി ജയരാജൻ മിക്കവാറും പാർട്ടിയിൽ നിന്ന് പുറത്താകും, അല്ലെങ്കിൽ ജയിലിലാകും.. !!! എന്നും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ 11000 ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. വ്യാജ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇങ്ങനെ
ഫേസ്ബുക്കില്‍ പി ജയരാജന്റെ പേരിലെ പരാമര്‍ശം പെട്ടെന്ന് വൈറല്‍ ആയി മാറിയിട്ടുണ്ട്.

ഈ പരാമര്‍ശത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തി നോക്കിയപ്പോള്‍ 24 ന്യൂസ് ചാനലില്‍ പി.ജയരാജന് പങ്കെടുത്തതിന്റെ ഒരു വീഡിയോ ലഭിച്ചു. ചര്‍ച്ചയില്‍ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്ത സന്ദീപ് വാചസ്പതിയുടെ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് സിപിഎമ്മിന് വേണ്ടിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുമാണ് ചര്‍ച്ചയിലുടനീളം അദ്ദേഹം സംസാരിച്ചത്. ഒരു സന്ദര്‍ഭത്തില്‍ മറുപടി പറയുന്ന വേളയില്‍ സന്ദീപ് വാചസ്പതിയുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു പറയുന്നുണ്ട്. ഇതാണ് പി ജയരാജന്റെ വാക്കുകളായി പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.
താഴെ നല്കിയ വീഡിയോ ശ്രദ്ധിച്ചാല്‍ പി. ജയരാജന്റെ പേരില്‍ തെറ്റായ പ്രചരണമാണ് നടത്തുകയാണ് എന്ന് വ്യക്തമാകും.
അദ്ദേഹം ഇത്തരത്തിൽ എന്തെങ്കിലും ഒരു പരാമർശം നടത്തിയ എന്നറിയാൻ ഞങ്ങൾ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചിരുന്നു. “ഇത് ഇപ്പോൾ തെരഞ്ഞെടുപ്പ് വേളയിൽ എനിക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇത്തരത്തിൽ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയും ഞാനും രണ്ട് തട്ടിലാണ് എന്ന് വരുത്തിത്തീർക്കാൻ ചിലർ ചെയ്യുന്ന ബോധപൂർവ്വമായ ശ്രമമാണിത് ഇതില്‍ യാഥാർത്ഥ്യം ഒന്നുമില്ല.” ഇതാണ് അദ്ദേഹം നൽകിയ മറുപടി.
പി ജയരാജന്റെ പേരിൽ പോസ്റ്റ് നൽകിയിരിക്കുന്ന പരാമർശം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നിഗമനം
കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ചും സംസ്ഥാന സർക്കാരിനെ ഇകഴ്ത്തിയും പി ജയരാജൻ പരാമർശം നടത്തി എന്ന മട്ടിൽ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജവാർത്തയാണ്. അദ്ദേഹം ഇത്തരത്തിൽ യാതൊരു കാര്യവും പറഞ്ഞിട്ടില്ല. ഇത് പൂർണമായും വ്യാജ പ്രചരണമാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സംസ്ഥാന സർക്കാരിനെ ഇകഴ്ത്തിയും കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ചും പി ജയരാജൻ പരാമർശം നടത്തിയെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ ഇതാണ്
Fact Check By: Vasuki SResult: False
