
വിവരണം
രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. കാസര്‍ഗോഡ് നിന്നുള്ള എംപിയായ അദ്ദേഹം കെ പി സി സി യുടെ വക്താവുമാണ്. അദ്ദേഹം പറഞ്ഞതായി ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പോസ്റ്റര്‍ രൂപത്തിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി ഐ (എം) ന്‍റെ അന്ത്യം കുറിക്കുമെന്ന് സംഘിത്താന്‍… നന്ദിയുണ്ട്.. കേരളത്തിലെ കോണ്‍ ഗ്രസിന്‍റെ തനിനിറം കാട്ടിത്തന്നതിന് …”

ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണമാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു.
വിശദാംശങ്ങള്‍
ഫേസ്ബുക്കില്‍ നിരവധിപ്പേര്‍ ഇതേ പോസ്റ്റ് പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങള്‍ പ്രചാരണത്തിന്‍റെ വസ്തുത അറിയാനായി ആദ്യം മാധ്യമങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിതാനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ തിരഞ്ഞു. എന്നാല്‍ അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയതായി മാധ്യമ വാര്‍ത്തകള്‍ ഒന്നുംതന്നെയില്ല. കൂടാതെ ചാനല്‍ വാര്‍ത്തകളുടെ യു ട്യുബ് ലിങ്കുകളിലും മറ്റും തിരഞ്ഞെങ്കിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തി എന്നാ പ്രചാരണത്തെ സാധൂകരിക്കുന്ന യാതൊന്നും ലഭ്യമായില്ല. പിന്നീട് ഞങ്ങള്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞു. അതിലും പോസ്റ്റിലെ പ്രചാരണങ്ങള്‍ പോലെ യാതൊന്നും ലഭ്യമല്ല.
അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ രാജ്മോഹന്‍ ഉണ്ണിത്താനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ഞാന്‍ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. ബിജെപി-ആര്‍ എസ് എസ് സംഘടനകള്‍ തന്നെയാണ് ഞങ്ങളുടെ പ്രധാന ശത്രുക്കള്‍. ബംഗാളില്‍ ഞങ്ങളുടെ പാര്‍ട്ടി ഇടതു പക്ഷവുമായി സഖ്യം ചേര്‍ന്നതു പോലും ബിജെപിക്ക് എതിരെയാണ്. മരണംവരെ ഞാന്‍ കോ ഗ്രസ്സുകാരന്‍ തന്നെയായിരിക്കും. ബിജെപിയുമായോ ആര്‍ എസ് എസുമായോ യാതൊരു സഖ്യത്തിനോ പിന്തുണയ്ക്കോ മരണം വരെ ഞാന്‍ പോകില്ല. ബാക്കി നടക്കുന്നതെല്ലാം വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ്.
പോസ്റ്റിലെ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. രാജ്മോഹന്‍ ഉണ്ണിത്താന്റെ പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിപ്പിക്കുന്നത്. ഇത് വ്യാജ പരാമര്‍ശമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Title:വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി എമ്മിന്‍റെ അന്ത്യം കുറിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
