
പ്രചരണം
വണ്ടിപ്പെരിയാറിൽ 6 വയസ്സുള്ള പെൺകുഞ്ഞിനെ അർജുൻ എന്ന അയല്‍വാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ രാഷ്ട്രീയം വെളിപ്പെടുത്തിയാണ് മാധ്യമങ്ങള്‍ വാർത്ത നൽകിയത്. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.
“പീഡനം നടത്താൻ വേണ്ടി പാർട്ടിയിലേക്ക് കടന്നു വരുന്നവരെ നിരീക്ഷിക്കും- വർഗീയ രാഘവൻ. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഒരു പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു വിജയരാഘവൻ ഇത്തരത്തിൽ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ പ്രസ്താവനയെ കുറിച്ച് കൂടുതൽ അന്വേഷിച്ചെങ്കിലും മറ്റൊരിടത്തും ഇങ്ങനെയൊന്ന് കാണാൻ സാധിച്ചില്ല. അദ്ദേഹം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതായി കാണാൻ കഴിഞ്ഞില്ല. ഞങ്ങള്‍ എ വിജയരാഘവന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു നോക്കി. അതിലും പോസ്റ്റിലെ പ്രചരണത്തെ പിന്തുണയ്ക്കുന്ന യാതൊരു പരാമര്‍ശവും കാണാനില്ല. സ്ത്രീധന പീഡന മരണത്തിന് ഇരയായ വിസ്മയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അദ്ദേഹം ഒരു ഒരു കുറിപ്പ് നൽകിയിട്ടുണ്ട്. സ്വന്തം പാർട്ടിയിലെ പ്രവര്‍ത്തകര്‍ ആയാൽ പോലും ഇത്തരത്തിൽ കുറ്റവാസന ഉള്ളവരെ കണ്ടെത്തി നടപടികൾ എടുക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഉൾപ്പാർട്ടി അച്ചടക്കത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും നടപടി എടുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ വ്യക്തതക്കായി ഞങ്ങൾ വിജയരാഘവനുമായി സംസാരിച്ചിരുന്നു. ഇത് വ്യാജപ്രചരണം ആണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയിട്ടില്ല. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ അകപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്ന സംസ്ക്കാരമാണ് പാര്‍ട്ടിക്ക് ഉള്ളത്. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും അകാര്യം വ്യക്തമാകും. നടപടി എടുക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഇതൊക്കെ വെറും അപകീർത്തിപരമായ പ്രചരണം മാത്രമാണ്.”
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പേരിൽ വ്യാജ പരാമര്‍ശമാണ് പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഇത്തരത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…
Fact Check By: Vasuki SResult: False
