FACT CHECK: മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

രാഷ്ട്രീയം | Politics

കേരള സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ഡോ ടി പി സെൻകുമാർ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

പ്രചരണം

സ്ത്രീ  പുരുഷന്‍റെ കൃഷിയിടമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളെക്കണ്ടു… അടിമ സ്ത്രീകളെ എങ്ങനെ വ്യാപാരം നടത്താമെന്ന നിയമങ്ങളും കണ്ടു… എന്നാൽ ഇപ്പോൾ പഠിപ്പിക്കുന്നത് എങ്ങനെ സ്ത്രീ ശരീരത്തിന്‍റെ എല്ലാ ദ്വാരങ്ങളും ഉപയോഗിച്ച് സ്വർണ്ണവും മയക്കുമരുന്നും കടത്താമെന്നാണ് മതത്തിന്‍റെ ഒരു വളർച്ച- ടി പി സെൻകുമാർ എന്ന വാചകങ്ങളുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. ടി പി സെന്‍കുമാര്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തി എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്.

ടി പി സെൻകുമാർ ഇത്തരത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വാട്സാപ്പിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചിരുന്നു.

 കൂടാതെ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഈ പ്രചരണം നടക്കുന്നതായി കാണാൻ കഴിഞ്ഞു.

archived linkFB post

ഡോ. സെന്‍കുമാറിന്‍റെ  പേരിൽ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത അന്വേഷണം

 ടി പി സെൻകുമാർ ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞോ എന്നറിയാൻ ഞങ്ങൾ അദ്ദേഹത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. അദ്ദേഹം നിലപാടുകളും അഭിപ്രായങ്ങളും പതിവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാരുണ്ട്. എന്നാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രസ്താവനയോ അതിനു സമാനമായ മറ്റെന്തെങ്കിലും  പരാമർശങ്ങളോ അദ്ദേഹം നടത്തിയതായി കാണാൻ സാധിച്ചില്ല.

സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ, മറ്റൊരിടത്തും  ഇത്തരത്തിൽ ഒരു പരാമർശം ഡി പി സെൽകുമാർ നടത്തിയതായി യാതൊരു പ്രചരണവും വന്നിട്ടില്ല. തുടർന്ന് വാർത്തയുടെ വസ്തുത അറിയാൻ അദ്ദേഹവുമായി സംസാരിച്ചു. വ്യാജ പരാമർശമാണ് പ്രചരിക്കുന്നതെന്നും ഇത്തരത്തിൽ യാതൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് . 

നിഗമനം

ഇസ്ലാം മതത്തിനെതിരെ ഡോ. ടിപി സെൻകുമാർ നടത്തിയ പ്രസ്താവന എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചരണമാണ് നടക്കുന്നത്. ഇത്തരത്തിൽ യാതൊരു പരാമർശവും നടത്തിയിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

Fact Check By: Vasuki S 

Result: False