ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകനെന്ന് രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി  പുകഴ്ത്തിയെന്ന് വ്യാജ പ്രചരണം… 

ദേശീയം രാഷ്ട്രീയം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി പ്രകീർത്തിച്ചുവെന്ന് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. 

പ്രചരണം 

“ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകൻ” എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാവ് എൽ കെ അദ്വാനി പുകഴ്ത്തി പറഞ്ഞു എന്നാണ് പോസ്റ്റിലെ ഇംഗ്ലീഷ് വാചകങ്ങൾ പറയുന്നത്.

FB postarchived link

എന്നാൽ എൽ കെ അദ്വാനിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തിൽ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി. 

കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങൾ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ തിരഞ്ഞെങ്കിലും ഇത്തരത്തിൽ ഒരു വാർത്ത കാണാൻ കഴിഞ്ഞില്ല. കോൺഗ്രസ്സ് പാർട്ടിയുടെ പല സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. 

ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനി കോൺഗ്രസ്സ് നേതാവായ രാഹുൽ ഗാന്ധിയെ പുകഴ്ത്തി എന്തെങ്കിലും  പ്രസ്താവന നടത്തുകയാണെങ്കിൽ തീർച്ചയായും അത് വാർത്തയാകുമായിരുന്നു. 

പ്രചരിക്കുന്ന വാർത്തയുടെ ഒപ്പം അദ്വാനിയുടെയും ഫോട്ടോയും ‘avadhbhoomi.com’ എന്ന വെബ്‌സൈറ്റിന്റെ ലിങ്കുമുണ്ട്.

ഈ സൂചന ഉപയോഗിച്ച്, രാഹുൽ ഗാന്ധിയെയും എൽകെ അദ്വാനിയെയും കുറിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ അവധ്ഭൂമി ഹിന്ദിയിൽ പ്രസിദ്ധീകരിച്ച ‘രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകൻ: എൽ കെ അദ്വാനി’ എന്ന ലേഖനത്തിന്റെ ആർക്കൈവ് ലിങ്ക് ലഭിച്ചു. യഥാർത്ഥ  ലേഖനം വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ആര്‍ക്കൈവ് ലിങ്കില്‍ നിന്നും ഞങ്ങള്‍ പകര്‍ത്തിയ സ്ക്രീന്‍ഷോട്ട് കാണാം.

ഹിന്ദിയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൻ്റെ തലക്കെട്ട് വൈറലായ പോസ്റ്റിലെ  അടിക്കുറിപ്പിന് സമാനമാണ്. ‘അനിൽ ശുക്ല മധുകർ’ എന്ന ലേഖകന്‍റെ പേരിലുള്ള ലേഖനം പ്രസിദ്ധീകരിച്ചത്  2024 മെയ് 8-നാണ്. ഈ വെബ്‌സൈറ്റിലെ മിക്കവാറും എല്ലാ ലേഖനങ്ങളുടെയും ലേഖകൻ അനിൽ ശുക്ല മധുകർ എന്ന ഒരേ വ്യക്തിയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 

കൂടാതെ, വെബ്‌സൈറ്റിൻ്റെ നിബന്ധനകളും വ്യവസ്ഥകളും നെതർലാൻഡ്‌സിൻ്റെ നിയമമനുസരിച്ച് ക്രമപ്പെടുത്തിയതാണെന്ന് വെബ്സൈറ്റില്‍ പരാമര്‍ശിക്കുന്നു. 

പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളില്‍  “വിവരങ്ങളുടെ പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവ ഉറപ്പ് നൽകുന്നില്ല” എന്ന് പ്രസ്താവിക്കുന്ന ഒരു ഡിസ്ക്ലൈമര്‍ വ്യക്തമായി നല്കിയിട്ടുണ്ട്. 

എല്‍ കെ അദ്വാനി രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തി എന്ന പ്രചരണത്തെ കുറിച്ചുള്ള കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് സംസാരിച്ചു. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്നും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നിഗമനം 

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ പേരില്‍ പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണ്. എല്‍കെ അദ്വാനിയുടെ പേരില്‍ പരാമര്‍ശം പ്രചരിപ്പിക്കുന്ന മാധ്യമം വിശ്വാസ്യത ഇല്ലാത്തതാണ്. രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി എല്‍ കെ അദ്വാനി ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി‌ജെ‌പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകനെന്ന് രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി പുകഴ്ത്തിയെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *