FACT CHECK: വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പിന്തുണച്ച് സുരേഷ് ഗോപി സംസാരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യമിതാണ്…

രാഷ്ട്രീയം

കൊല്ലത്ത് വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്തിരുന്ന വിസ്മയയുടെ ഭർത്താവിനെ പ്രതിയാക്കി, അന്വേഷണം നടത്തുന്നതിനെ തുടര്‍ന്ന് ജോലിയിൽ നിന്നും ഇയാളെ  പിരിച്ചു വിട്ടതായി കഴിഞ്ഞദിവസം വകുപ്പ് മന്ത്രി വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. 

പ്രചരണം 

FB post

മുകളിലെ സ്ക്രീന്‍ഷോട്ടില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രതിചേർക്കപ്പെട്ട ഭർത്താവ് കിരൺകുമാറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടിയെക്കുറിച്ച് വാർത്ത വന്നതിന് പിന്നാലെയാണിത്‌. ബിജെപിയുടെ രാജ്യസഭാ എം പിയായ സുരേഷ് ഗോപിയുടെ ഒരു പ്രസ്താവനയാണ് പ്രചരിക്കുന്നത്.  തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കിരണിനെ ജോലിയിൽ തിരിച്ചെടുക്കട്ടെ…  കൊലക്കേസ് പ്രതിയെ പിന്തുണച്ച് സുരേഷ് ഗോപി… ഈ മുതുവാഴയാണ് ആ കുട്ടി ഒന്ന് ഫോൺ വിളിച്ചിരുന്നു ഓടിവന്നു രക്ഷിച്ചേനെ എന്ന് പറയുന്നത്

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു.  തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണ് ആണ് അദ്ദേഹത്തിന്‍റെ പ്രസ്താവന പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി.

 വസ്തുത ഇങ്ങനെ 

പലരും ഫേസ്ബുക്കില്‍ ഇതേ പ്രചരണം പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങൾ വാർത്താമാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്തകളൊന്നും ലഭ്യമായില്ല. യൂട്യൂബിൽ തിരഞ്ഞപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച  ഒരു വീഡിയോ ലഭിച്ചു. 

വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: ലോകം മുഴുവനുള്ള മലയാളികള്‍ക്ക്, വിസ്മയയ്ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നവര്‍ക്ക് ഇതൊരു സാന്ത്വനമാണ്. ഇതൊന്നും സന്തോഷിക്കാനുള്ള മുഹൂര്‍ത്തമല്ല. ഒരാളെ പണിയില്‍ നിന്ന് പറഞ്ഞയയ്ക്കുമ്പോള്‍ അത് അയാളെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത് എന്നതും നമ്മുടെ വേദന ആയിരിക്കണം. പക്ഷേ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അനുയോജ്യമാണ്. ആദ്യംതന്നെ ഞാന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെയും ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമൊക്കെ  അഭിനന്ദിക്കുകയാണ്. ഇതാണ് യഥാര്‍ത്ഥത്തില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍. ഇത് വളച്ചൊടിച്ച്  മറ്റൊരു തരത്തിൽ ആക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു പ്രാദേശിക ചാനലും സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍റെ വീഡിയോ നല്‍കിയിട്ടുണ്ട്. 

കൂടുതൽ വ്യക്തതക്കായി ഞങ്ങൾ സുരേഷ് ഗോപിയുടെ ഡൽഹി ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ഞങ്ങളോട് വിശദീകരിച്ചത് ഇങ്ങനെയാണ്: അദ്ദേഹം വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം വാഹന മോട്ടോർ വാഹന വകുപ്പിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇക്കാര്യം ഞാൻ അദ്ദേഹവുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കിരൺ തെറ്റുകാരൻ ആണെങ്കിൽ ശിക്ഷ ലഭിക്കുക തന്നെ വേണം എന്നാണ് സുരേഷ് ഗോപി എംപി വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം പറഞ്ഞത്. കൂടാതെ കിരണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.  അദ്ദേഹത്തിന്‍റെ വാക്കുകള്‍ മറ്റൊരു രീതിയിൽ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പിന്തുണച്ച് സുരേഷ് ഗോപി സംസാരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •