FACT CHECK: രമേശ് ചെന്നിത്തലയുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

രാഷ്ട്രീയം

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തി എന്ന മട്ടിൽ ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട് 

പ്രചരണം 

രണ്ടുപേരുടെയും ചിത്രങ്ങളും പരാമര്‍ശങ്ങളുമാണ് പ്രചരിക്കുന്നത്. പരാമര്‍ശങ്ങള്‍ ഇങ്ങനെ:  കോണ്‍ഗ്രസ്സിന്‍റെ കൊലപാതക രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി – കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് നേതാക്കളുടെ അഴിമതി കേസുകൾക്ക് മുന്നണി വലിയ വില കൊടുക്കേണ്ടി വന്നു- രമേശ്‌ ചെന്നിത്തല. കുഞ്ഞാപ്പ V/S ഉസ്മാൻ

ജൂദ്ധം തുടങ്ങി….🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️” എന്നൊരു അടിക്കുറിപ്പും പോസ്റ്റിന് നല്‍കിയിട്ടുണ്ട്. 

archived linkFB post

യുഡിഎഫ് മുന്നണിയിലെ രണ്ടു സഖ്യകക്ഷികളുടെ നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തി ഇത്തരത്തിൽ പരാമർശം നടത്തി എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണ്ണമായും തെറ്റായ പരാമർശമാണ് നടത്തുന്നത് എന്ന് വ്യക്തമായി 

വസ്തുത അന്വേഷണം

ഫേസ്ബുക്കില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. 

അന്വേഷണത്തിന്‍റെ ഭാഗമായി ഞങ്ങൾ മാധ്യമങ്ങളിൽ പ്രസ്തുത നേതാക്കളുടെ ഇത്തരത്തിലുള്ള പരാമർശങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു വാർത്തയും കണ്ടെത്താനായില്ല. ഇരുമുന്നണികളുടെയും മുതിർന്ന നേതാക്കളായ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും പരാമർശങ്ങൾ നടത്തുകയാണെങ്കിൽ അത് തീർച്ചയായും മാധ്യമ വാർത്തയാകുന്നതാണ്.  എന്നാൽ ഒരു മാധ്യമവും ഇത്തരത്തിൽ യാതൊരു വാർത്തയും നൽകിയിട്ടില്ല. കൂടാതെ ഞങ്ങൾ രമേശ്‌ ചെന്നിത്തലയുടെയും  പികെ കുഞ്ഞാലിക്കുട്ടിയുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു നോക്കി. പോസ്റ്റിലെ പരാമര്‍ശത്തെ സാധൂകരിക്കുന്ന യാതൊരു അഭിപ്രായവും ഇരുവരും പങ്കുവച്ചിട്ടില്ല. മാത്രമല്ല, അനാവശ്യമായി യുഡിഎഫ് നേതാക്കളെ സിപിഎം നിരന്തരം വേട്ടയാടുകയാണ് എന്ന് പറഞ്ഞുകൊണ്ട് രമേശ്‌ ചെന്നിത്തല ഒരു പോസ്റ്റ്  കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.  

കൂടാതെ ഞങ്ങൾ രണ്ടു നേതാക്കന്മാരുമായും സംസാരിച്ചു. ചെന്നിത്തല ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: പൂർണമായും വ്യാജപ്രചരണമാണ്.  ഞാൻ ഇത്തരത്തിൽ അതിൽ യാതൊരു പരാമർശവും ഇവിടെയും നടത്തിയിട്ടില്ല ഒരിക്കലും നടത്തുകയും  ഇല്ല കരുതിക്കൂട്ടി വ്യാജപ്രചരണം നടത്തുകയാണ്.”

കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചപ്പോഴും അദ്ദേഹം ഇത് വ്യാജപ്രചരണമാണെന്ന് ആവര്‍ത്തിച്ചു. “ഞാൻ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. പറയുകയുമില്ല. കോണ്‍ഗ്രസിനെ  കുറ്റപ്പെടുത്തി യാതൊന്നും ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല.”

തെറ്റായ പ്രചരണമാണ് യുഡിഎഫ് നേതാക്കളുടെ പേരില്‍ നടക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. രമേശ് ചെന്നിത്തലയോ പികെ കുഞ്ഞാലിക്കുട്ടിയോ പോസ്റ്റില്‍ നല്‍കിയിട്ടുള്ളതുപോലെ യാതൊരു പരാമർശവും ഒരിടത്തും നടത്തിയിട്ടില്ല. തങ്ങളുടെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:രമേശ് ചെന്നിത്തലയുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *