വിനു വി. ജോണിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ട്വീറ്റ് വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

ലഹരിക്കെതിരായി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ വ്യജ വാര്‍ത്ത പ്രചരണം നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ എംഎല്‍യുടെ പരാതിയെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍, അവതാരിക എന്നിവര്‍ക്കെതിരെ പോലീസ് അന്വേഷണം നടന്നു വരുകയാണ്. അതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകനായ വിനു വി.ജോണിന്‍റെ പേരില്‍ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തിലെ ചിലര്‍ ചെയ്ത മോശം പ്രവര്‍ത്തികള്‍ക്ക് സൈബര്‍ ഗുണ്ടകള്‍ എന്നെ എന്തിനാണ് തെറി വിളിക്കുന്നത് എന്ന് മനസിലാവുന്നില്ല. എന്തായാലും സംഭവിച്ചത് അപലപനീയം എന്നെ എന്നേ പറയാനുള്ളു. എന്ന് വിനു വി.ജോണ്‍ ട്വിറ്ററിലൂടെ തന്‍റെ പ്രതികരണം അറിയിച്ചു എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രചരണം. ഷിന്‍റു കൊട്ടായി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ  പോസ്റ്റിന് ഇതുവരെ 23ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിനു വി.ജോണ്‍ തന്‍റെ സഹപ്രവര്‍ത്തകരെ തള്ളി പറഞ്ഞ് ഇത്തരത്തില്‍ ഒരു ട്വീറ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ വിനു വി ജോണിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു ട്വീറ്റ് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങളുടെ പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയല്‍ ഡെസ്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്വീറ്റ് സ്ക്രീന്‍ഷ‌ോട്ടിനെ കുറിച്ച് അന്വേഷിച്ചു. സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ച ട്വിറ്റര്‍ സ്ക്രീന്‍ഷോട്ടാണെന്നും വിനു വി.ജോണിനും സ്ഥാപനത്തിനുമെതിരെയും ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ വ്യക്തമാക്കി.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത അവതാരകന്‍ വിനു വി.ജോണിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റടാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വിനു വി. ജോണിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ട്വീറ്റ് വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *