
വിവരണം
മലയാള സൂപ്പർ താരം ആസിഫ് അലി… ഇടതിന്റെ തകർപ്പൻ വിജയം ആഷോഷിക്കുന്നു… എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചലച്ചിത്ര താരം ആസിഫ് അലി തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആഘോഷിക്കുന്നു എന്ന തരത്തില്‍ അദ്ദേഹമെന്ന് തോനിക്കുന്ന വ്യക്തി നൃത്തം ചെയ്യുന്നതാണ് വീഡിയോ. തുടര്‍ഭരണം എല്‍ഡിഎഫ് 2021 എന്ന ഗ്രൂപ്പില്‍ റഷീദ് എന്‍പി റഷീദ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 461ല്‍ അധികം റിയാക്ഷനുകളും 324ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ വീഡിയോയില്‍ കാണുന്നത് ചലച്ചിത്ര താരം ആസിഫ് അലി തന്നെയാണോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
വീഡിയോയിലുള്ളത് നടന്‍ ആസിഫ് അലി തന്നെയാണോ എന്ന് അറിയാന്‍ ആസിഫ് അലിയുടെ ബന്ധുവും പ്രൈവറ്റ് സെക്രട്ടറിയുമായ ആത്തിഫുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ആതിഫിന്‍റെ മറുപടി ഇങ്ങനെയാണ്-
“ഒരുപാട് പേര്‍ പേഴ്‌സണലായി വീഡിയോ അയച്ച് തന്നിരുന്നു. ആസിഫ് ആണോ എന്ന് അറിയാന്‍. എന്നാല്‍ വീഡിയോയിലുള്ള വ്യക്തി ആസിഫ് അലി അല്ല എന്നതാണ് വാസ്‌തവം. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി രാജസ്ഥാനില്‍ പോയ ശേഷം തിരികെ നാട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുമ്പോഴാണ് തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നത്. വീഡിയോയില്‍ നൃത്തം ചെയ്യുന്ന വ്യക്തിക്ക് ആസിഫിനോട് സാദൃശ്യമുണ്ട്. അതുകൊണ്ടാവാം ആളുകള്‍ തെറ്റ്ദ്ധരിച്ചതെന്നും” ആതിഫ് പറഞ്ഞു.
നിഗമനം
രാജസ്ഥാനില്‍ ഷൂട്ടിങ് പൂര്‍ത്തീകരിച്ച് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. വീഡിയോയിലുള്ള വ്യക്തി ആസിഫ് അലിയല്ലെന്നം ആസിഫിനോട് സാമ്യമുള്ളതിനാല്‍ തെറ്റ്ദ്ധരിക്കപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതാണെന്ന് ആസിഫിന്‍റെ ബന്ധുവായ ആതിഫ് പറഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഇടതുപക്ഷത്തിന്‍റെ വിജയം ആഘോഷിച്ച് തെരുവില്‍ നൃത്തം ചെയ്യുന്ന നടന്‍ ആസിഫ് അലി.. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
