
വിവരണം
ഇന്ത്യയുടെ അഭിമാനമായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ പാരച്യൂട്ടിൽ ലാൻഡ് ചെയുന്ന വീഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറല്‍ ആവുകയാണ്. ഈ വീഡിയോയിൽ ആളുകൾ ഓടി ചെല്ലുന്നത് കാണാൻ സാധിക്കും. ഒരു പൈലറ്റ് പാരച്യൂട്ടിൽ ഇറങ്ങുന്ന കാഴ്ചയും നമുക്ക് ഈ വീഡിയോയിൽ ദർശിക്കാം. . ആളുകൾ ഓടി ആ പൈലറ്റിന്റെ അടുത്ത് ചെല്ലുന്നതും ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങളും ഇതിൽ കാണാൻ സാധിക്കും. ഇതേ സന്ദര്ഭത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ ഇപ്രകാരം:
ഏകദേശം ആയിരം ഷെയറുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ കണ്ടാൽ ഒരുപാട് സംശയങ്ങൾ മനസിൽ കടന്നുവരാം. ഈ വീഡിയോ സത്യമാണോ അതോ വ്യാജമാണോ. വ്യാജമാണെങ്കിൽ യഥാർത്ഥത്തിൽ ഈ സംഭവം എവിടെ നടന്നതാണ്? ഇങ്ങനെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഞങ്ങൾ തേടുന്നു.
വസ്തുത വിശകലനം
ഈ വീഡിയോ വ്യാജമാണെന്നു ഉറപ്പിക്കാൻ പല കാര്യങ്ങളും വീഡിയോ കണ്ടാലുടൻ കണ്ണില്‍ പെടും. വീഡിയോയിൽ പൈലറ്റിനെ സൂക്ഷിച്ചു നോക്കിയാൽ അയാൾ അഭിനന്ദൻ അല്ലെന്ന് മനസിലാവും. അഭിനന്ദന്റെ കട്ട മീശ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. വീഡിയോയിൽ കാണുന്ന പൈലറ്റിന് മീശയില്ല. അഭിനന്ദന്റെ ചര്‍മത്തിന്റെ നിറം വീഡിയോയിലുള്ള പൈലറ്റ്ന്റെ നിറവുമായി യോജിക്കുന്നില്ല. അഭിനന്ദൻ പാകിസ്ഥാൻ അധീന കാശ്മീരിൽ ഇറങ്ങിയ ഉടൻ പ്രദേശ വാസികൾ അദ്ദേഹത്തെ കൈകാര്യം ചെയ്തുവെന്നും ശേഷം പാക് സൈന്യം അഭിനന്ദനെ അവരുടെ അടുത്തേയ്ക്ക് കൊണ്ടുപോവുകയുമാണ് ഉണ്ടായതെന്നാണ് ഈ വീഡിയോ തരുന്ന സന്ദേശം.
നിലവിൽ പ്രചരിപ്പിക്കുന്ന വീഡിയോ ഒരു ടിക്ക് ടോക്ക് അക്കൌണ്ടിൽ ഇട്ടതാണ്.
https://tikvid.com/atulsingh9235/tiktok-video/6652750050625588485
ഈ വീഡിയോ ഒരു മാസം മുമ്പേയാണ് പ്രസിദ്ധീകരിച്ചത്. വിംഗ് കമാൻഡർ അഭിനന്ദനെ പാക് സൈന്യം പിടികൂടിയത് കഴിഞ്ഞ മാസം 26 നാണ്. ഇതേ സന്ദര്‍ഭത്തിൽ പാക് സൈന്യത്തിന്റെ വക്താവിന്റെ ട്വീറ്റ് താഴെ നൽകിട്ടുണ്ട്:
ഈ സംഭവം എവിടുത്തേതാണെന്ന് വ്യക്തമായി പറയാൻ സാധിക്കില്ല. ഇത് ഉത്തർ പ്രദേശിൽ കുഷിനഗരിലുണ്ടായ വിമാന അപകടത്തിന്റേതാണെന്ന് ഈ വീഡിയോയിൽ ഒരാള്‍ കമന്റിൽ എഴുതിയിട്ടുണ്ട്. ഈ സംഭവം ഒരു മാസം മുമ്പേ ഉത്തർ പ്രദേശിലെ കുഷിനഗരില്‍ നടന്നതാണെന്നു അനുമാനിക്കാം. ഗോരഖ്പൂർ എയർ പോർട്ടിൽ IAF Jaguar Fighter വിമാനം കുഷിനഗരില്‍ അപകടപ്പെട്ടു. ഇതിന്റെ വിശദാംശങ്ങൾ ഈ വീഡിയോയില്‍ കാണാം.
വീഡിയോയിൽ കാണിക്കുന്ന പൈലറ്റും ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ള പൈലറ്റുമായി സാമ്യമില്ല.
നിഗമനം
ഈ വീഡിയോ വ്യാജമാണ്. ഈ വീഡിയോയിൽ കാണിക്കുന്ന പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദന്‍ വർധമാനല്ല എന്ന് വ്യക്തമാണ്. ഇത്തരം വീഡിയോ വസ്തുത പരിശോധിക്കാതെ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:അഭിനന്ദൻ ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങുന്ന വീഡിയോയുടെ വസ്തുത എന്താണ് …?
Fact Check By: Harish NairResult: False
