വിമാന അപകടം ദൃശ്യങ്ങൾ വീഡിയോ ഗെയിമിന്റെതാണോ …?

സാമൂഹികം
വീഡിയോ സ്ക്രീന്ഷോട്ട്

വിവരണം

ഫേസ്ബുക്കിൽ  പല പേജുകളിലായി  കാനഡയിൽ നടന്നെന്നു പറയപ്പെടുന്ന  ഒരു വിമാനത്തിന്റെ അപകടത്തിൽ നിന്നുമുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ  വീഡിയോ പ്രചരിപ്പിക്കുന്നു. ഈ വീഡിയോയിൽ ഒരു ബോയിംഗ് 747 വിമാനം ആകാശത്തിൽ  പറക്കുന്ന നേരം ഒരു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു. അതുമൂലം വിമാനത്തിന്റെ  ചിറകിൽ തീ പിടിച്ചു. എന്നിട്ടും വിമാനം അത്ഭുതകരമായി രക്ഷപെട്ടു. ഈ വീഡിയോ കാനഡയിൽ നടന്ന  സംഭവത്തിതന്റേതെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. ഫേസ്ബുക്കിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ ഇപ്രകാരം:

Archived Link

Archived Link

Archived Link

ഈ ദൃശ്യങ്ങളും  കഥയും വിശ്വസിക്കാൻ  പ്രയാസം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഇതിന്റെ വാസ്തവം എന്താണ് എന്നറിയാൻ  ഞങ്ങൾ ഈ വാർത്ത പരിശോധിച്ചു. ഇതിന്റെ വാസ്തവം എന്താണെന്ന് നമുക്ക് നോക്കാം .

വസ്തുത വിശകലം

പ്രാഥമിക നിഗമനത്തിൽ  ഈ വീഡിയോ വ്യാജമാണെന്ന്  തോന്നിയെങ്കിലും ഞങ്ങൾ ഈ വീഡിയോയുടെ വസ്തുതകൾ  പരിശോധിച്ചു. ഈ വീഡിയോയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ  പോസ്റ്റിൽ നല്കിട്ടില്ല. ഇത് കാനഡയിൽ നിന്ന് അയച്ചതാണ് എന്ന് മാത്രമേ പോസ്റ്റിൽ  വ്യക്തമാക്കിയിട്ടുള്ളു.. ഇത്ര വലിയ ഒരു സംഭവത്തിന്റെ വാർത്ത ഒരുപക്ഷേ പ്രമുഖ മാധ്യമങ്ങളിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ടാവാം . അത് കൊണ്ട് ഈ സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ അന്വേഷിക്കാൻ  ശ്രമിച്ചു. പക്ഷെ ഇതിനെ സംബന്ധിച്ച ഒരു വാർത്ത യും ലഭിച്ചില്ല.

ഈ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ  ഇതൊരു വീഡിയോ ഗെയിമിന്റെ  ദൃശ്യങ്ങളായി തോന്നും. ഇതേ ഗെയിമിൽ നിന്നുള്ള  ദൃശ്യങ്ങൾ തന്നെയാണോ വീഡിയോയുടെ ഉള്ളടക്കം..?   സൂക്ഷ്മമായി നിരീക്ഷിച്ചാൽ  ഇതിന്റെ  ഗ്രാഫിക്കിന്  GTA V എന്ന ഗെമിന്റെ ഗ്രാഫിക്ക്സും ആയി സാമ്യമുണ്ടെന്നു തോന്നും. ഞങ്ങള്‍ യുട്യുബിൽ അന്വേഷിച്ചപ്പോൾ ഒരു വീഡിയോ ലഭിച്ചു. ഇതിൽ  GTA V ഗെയിമിൽ ഉപയോഗിച്ച വിവിധ വിമാനങ്ങളുടെ വിവരണങ്ങളുണ്ട്

മുകളിൽ കാണുന്ന  രണ്ടു  ചിത്രങ്ങൾ   പോസ്റ്റിൽ നൽകിയ വീഡിയോയിൽ  കാണുന്ന  വിമാനതിന്റെതാണ്  വലത്  ഭാഗത്തുള്ള ചിത്രം GTA V വീഡിയോ ഗെയിമിലുള്ള വിമാനതിന്റെതാണ്. ഈ രണ്ട് വിമാനങ്ങളുടെ ഗ്രാഫിക്ക്സിൽ നമുക്ക് സാമ്യത വ്യക്തമായി കാണാം.

വീഡിയോയിൽ കാണുന്ന  വിമാനവും ഗെയിമിൽ നൽകിയ ഗ്രഫിക്ക്സും ആയി യാതൊരു വ്യത്യാസവുമില്ല. ഈ കാര്യം ഞങ്ങൾ  വേറെ ഒരു യുട്യൂബ്  വീഡിയോ വഴി മനസിലാക്കി.

https://www.youtube.com/watch?v=e0bRbBrxOIk

വ്യക്തമായി പറയാൻ പറ്റില്ലെങ്കിലും ഈ വീഡിയോ GTA V ഗെയിം ഉപയോഗിച്ച്  സൃഷ്ടിച്ചതാകാമെന്ന് അനുമാനിക്കുന്നു .

നിഗമനം

ഈ വാർത്ത‍ വ്യാജമാണെന്ന് നിസന്ദേഹം പറയാം. ഇങ്ങനെ ഒരു സംഭവം നടന്നതിന്റെ ഒരു വാർത്ത‍യും മാധ്യമങ്ങളിലില്ല.ദൃശ്യങ്ങൾ  വീഡിയോ ഗെയിമിന്റെ സഹയത്തോടെ ഉണ്ടാക്കിയതാവാം. ഗെയിം യഥാർത്ഥത്തിൽ  ഏതാണ് എന്ന് അറിയാൻ സാധിച്ചില്ല, പക്ഷെ ഈ വീഡിയോ GTA V ഗെയിം ഉപയോഗിച്ച്‌  ഉണ്ടാകിയതാകാനാണ്  സാധ്യത.

Avatar

Title:വിമാന അപകടം ദൃശ്യങ്ങൾ വീഡിയോ ഗെയിമിന്റെതാണോ …?

Fact Check By: Harish Nair 

Result: False

 • 7
 •  
 •  
 •  
 •  
 •  
 •  
 •  
  7
  Shares