FAKE ALERT: 13 പേര്‍ക്ക് ഫോര്‍വേഡ് ചെയ്‌താല്‍ പ്രധാനമന്ത്രി മോദി സൌജന്യമായി 400 രൂപ റീചാര്‍ജ് നല്‍കുമെന്ന വാട്ട്സാപ്പ് സന്ദേശം വിശ്വസിക്കരുത്….

ദേശീയം സാമൂഹികം

കൊറോണ കാലത്ത് വാട്ട്സാപ്പിലൂടെ ഒരുപാട് തെറ്റായ സന്ദേശങ്ങള്‍ നമ്മള്‍ക്ക് ലഭിച്ച് കാണും. വ്യാജ വാര്‍ത്ത‍യോടപ്പം സൌജന്യമായി ബാലന്‍സ് അലെങ്കില്‍ മൊബൈല്‍ ഡാറ്റാ ലഭിക്കും എന്ന് പ്രലോഭനം നല്‍കി സന്ദേശം പ്രചരിപ്പിക്കാന്‍ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങളും വ്യാപകമായി വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. കാലങ്ങളായി പല സമയങ്ങളില്‍ പ്രചരിക്കുന്ന ചില സന്ദേശങ്ങളും വിണ്ടും വാട്ട്സാപ്പില്‍ പ്രത്യക്ഷപെടാന്‍ തുടങ്ങിട്ടുണ്ട് എന്ന കാര്യമാണ് ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ ഒരു സന്ദേശമാണ് നമ്മള്‍ ഇന്ന് നോക്കാന്‍ പോകുന്നത്. ഞങ്ങള്‍ക്ക് അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ ലഭിച്ച സന്ദേശമാണ് താഴെ നല്‍കിയിരിക്കുന്നത്. സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.

സന്ദേശത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്: “നിങ്ങളുടെ മൊബൈൽ റീചാർജ് ചെയ്യരുത് നരേന്ദ്ര മോദി 400 രൂപ നൽകുന്നു. അദ്ദേഹത്തിന്‍റെ  പ്രോജക്റ്റിന് (സ്മാർട്ട് സിറ്റി) മികച്ച വിജയത്തിലേക്ക്. 13 പേർക്ക് ഈ സന്ദേശം അയച്ച് അഞ്ച് മിനിറ്റിനുശേഷം നിങ്ങളുടെ ബാലൻസ് പരിശോധിക്കുക.

വോഡഫോൺ * 111 * 6 * 2 #.

എയർടെൽ * 121 * 2 #.

ആശയം * 123 * 10 #.

എയർസെൽ * 165 * 6 * 1 #.

ജിയോ -1991.

ഞാനും അത്ഭുതപ്പെടുന്നു

പക്ഷെ അത് ശരിയാണ്”

ഈ സന്ദേശം വാട്ട്സാപ്പ് അടക്കം ഫെസ്ബൂക്കിലും പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

FacebookArchived Link

പക്ഷെ ഈ പോസ്റ്റില്‍ അവകാശപെടുന്നത് തെറ്റാണ് എന്ന് ഞങ്ങള്‍ ചെറിയൊരു അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തി. എന്താണ് വസ്തുത നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ ഒരു സാധാരണമായി അന്വേഷിച്ചപ്പോള്‍ ഈ സന്ദേശം തെറ്റാണെന്ന് പറയുന്ന നിരവധി ലേഖനങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. പ്രത്യേകം പറഞ്ഞാല്‍ 2016 മുതല്‍ ഈ സന്ദേശം വാട്ട്സാപ്പില്‍ പ്രച്ചരിക്കുകയാണ്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ 2016ല്‍ check4spam.com എന്ന വെബ്സൈറ്റ് ആണ് ആദ്യം ഈ വ്യാജ വാര്‍ത്ത‍യെ കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപെടുത്തിയത്.

2017ല്‍ വിണ്ടും ഇതേ പോലെയുള്ള സന്ദേശം വാട്ട്സാപ്പില്‍ വൈറല്‍ ആയതോടെ ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഇതിനെ കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ ആവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കുകയുണ്ടായി. ഈ ആര്‍ട്ടിക്കിള്‍ പ്രകാരം, ലിങ്കുള്ള ഒരു വാട്ട്സാപ്പ് സന്ദേശം പ്രധാനമന്ത്രി നിങ്ങള്‍ക്ക് 500 സൌജന്യമായി റീചാര്‍ജ് നല്‍കുന്നു എന്ന് പറഞ്ഞു സ്വകാര്യ വിവരങ്ങള്‍ തട്ടി എടുക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങളെ വിശ്വസിക്കരുത്.

2020ലും അമര്‍ ഉജാല എന്ന പ്രശസ്ത ഹിന്ദി മാധ്യമം അവരുടെ വെബ്സൈറ്റില്‍ ഇതര സന്ദേശങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. അവര്‍ ഈ സന്ദേശത്തില്‍ പറഞ്ഞ പോലെ ഫോര്‍വേഡ് ചെയ്ത് ബാലന്‍സ് നോക്കിയപ്പോള്‍ സൌജന്യമായി റീചാര്‍ജ് ലഭിച്ചിട്ടില്ല ഇത് വെറും ഒരു തട്ടിപ്പ് മാത്രമാണ് എന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇത് പോലെ ഒരു അനുംഭവം സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന ഈ സന്ദേശം പരിശോധിച്ച newstracklive.com എന്ന വെബ്സൈറ്റിനുമുണ്ടായി. ഇവര്‍ സന്ദേശത്തില്‍ പറഞ്ഞ പോലെ മൂന്ന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം ഫോര്‍വേഡ് ചെയ്ത് ബാലന്‍സ് പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് ഒന്നും ലഭിച്ചില്ല.

നിഗമനം

2016 മുതല്‍ പല തരത്തില്‍ ഈ വ്യാജ സന്ദേശം വാട്ട്സാപ്പിലൂടെ പ്രച്ചരിപ്പിക്കുകയാണ്. ഈ സന്ദേശം ഫോര്‍വേഡ് ചെയ്‌താല്‍ ബാലന്‍സ് കിട്ടും എന്ന് പറയുന്നത് വെറും തട്ടിപ്പാണ്. ചില സമയങ്ങളില്‍ ഒരു ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സൌകര്യ വിവരങ്ങള്‍ ചോര്‍ക്കാനും ഇതര സന്ദേശങ്ങളില്‍ നിന്ന് ശ്രമം നടത്തും അതിനാല്‍ ഇത്തരത്തില്‍ സന്ദേശം ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:FAKE ALERT: 13 പേര്‍ക്ക് ഫോര്‍വേഡ് ചെയ്‌താല്‍ പ്രധാനമന്ത്രി മോദി സൌജന്യമായി 400 രൂപ റീചാര്‍ജ് നല്‍കുമെന്ന വാട്ട്സാപ്പ് സന്ദേശം വിശ്വസിക്കരുത്….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •