സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നു എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്ടര്‍ ചെയ്യുക.. https://kerala.ugm.edu.pl/register.html എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് അധികവും ഈ സന്ദേശം പ്രചരിക്കുന്നത്. പലരും ഇതിനോടകം രജിസ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറിലേക്കും നിരവധി പേര്‍ ഇത് വസ്‌തുതാപരമാണോ എന്ന് അറിയാന്‍ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്.

ഇതാണ് പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ? പ്രചരിക്കുന്ന ലിങ്ക് ഇതിന് വേണ്ടി രജിസ്ടര്‍ ചെയ്യാനുള്ളത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.സിവന്‍കുട്ടി തന്നെ പ്രചരണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച പ്രതികരണ പോസ്റ്റ് ഇപ്രകാരമാണ്. ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.

ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകി…

വി.സിവന്‍കുട്ടി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

V Sivankutty – FB Post 

നിഗമനം

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.സിവന്‍കുട്ടി തന്നെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ചിഹ്നം ദുരുപയോഗം ചെയ്ത് തെറ്റായ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False