
വിവരണം
ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമ താരം ചിരഞ്ജീവിയും സംഘവും ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കം. ചിരഞ്ജീവിയുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ സന്നിധാനത്ത് തൊഴുന്ന ചിത്രം സഹിതാണ് പ്രചരണം. 30 വയസില്‍ താഴെ വരുന്ന ആര്‍ത്തവമുള്ള സ്ത്രീ ശബരിമലയില്‍ പ്രവേശിച്ചു എന്നും എന്നാല്‍ സംഘികള്‍ക്ക് ഇപ്പോള്‍ പ്രതിഷേധിക്കണ്ടേയെന്നും ദളിത് യുവതിയായ ബിന്ദു അമ്മിണി മല ചവട്ടിയപ്പോള്‍ മാത്രമായിരന്നു പ്രതിഷേധമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും ശ്രീഹര്‍ഷന്‍ വാസു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 881ല്‍ അധികം റിയാക്ഷനുകളും 475ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 30 വയസിന് താഴെ പ്രായമുള്ള സ്ത്രീയാണോ ശബരിമലിയില്‍ ചിരഞ്ജീവിക്കൊപ്പം മലകയറിയത്? എന്താണ് പ്രചരണങ്ങള്‍ക്ക് പിന്നിലെ വസ്ർതുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ച് മനോരമ ന്യൂസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇപ്രകാരമാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കപ്പള്ളിയുടെ ഭാര്യ ചുക്കപ്പള്ളി മധുമതിയുടെ ഫോട്ടോയാണ് ശബരിമലയില്‍ യുവതി പ്രവേശിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത്. മധുമതിക്ക് 55 വയസാണ് പ്രായമെന്നും മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ശബരിമല സന്ദര്‍ശിച്ചിട്ടുണ്ടെന്നും മനോരമ ന്യൂസില്‍ വ്യക്താമാക്കുന്നു. പ്രായം തെളിയിക്കുന്നതിനായി ഇവരുടെ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26/07/1966 ആണ് ആധാറിലെ ജനന വര്‍ഷം. അതായത് 55 വയസാണ് മധുമതിക്ക് എന്നതാണ് വസ്‌തുത.
ശബരിമലയിലെ സ്വര്‍ണ്ണ കൊടിമരം വഴിപാടായി നല്‍കിയിരിക്കുന്നതും ഇവരുടെ കുടുംബമാണ്. മാത്രമല്ല ഇത്തവണത്തെ സന്ദര്‍ശനത്തിന് ശേഷം ചിരഞ്ജീവിയും സംഘവും സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് സ്വന്തം ചിലവില്‍ നവീകരിച്ചു നല്‍കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.
മനോരമ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

ആധാര്‍ വിവരങ്ങള്‍-

ഇതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രചരണം വ്യാജമാണെന്നും ചിരഞ്ജീവിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ കൃത്യമായി ആധാര്‍ കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥരെ കാണിച്ച ശേഷമാണ് സന്നിധാനത്തേക്ക് പ്രവേശിച്ചതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്ദഗോപാന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. യുവതി പ്രവേശനം നടന്നു എന്ന വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്‍റെ പ്രതികരണം (മനോരമ ന്യൂസ്)-
ശബരിമലയില്‍ പ്രവേശനം നടത്തിയ ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും അവരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ യുവതി പ്രവേശനം നടന്നു എന്നും ചിരിഞ്ജീവിക്കൊപ്പം എത്തിയ യുവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിനടിയില്‍ ശബരിമലയില്‍ പ്രവേശനം നടത്തിയ 56 വയസുകാരിയായ ചുക്കപ്പളി മധുമതിയുടെ മകന്‍ അവിനാശ് ബിന്ദു അമ്മിണിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് തന്‍റെ മാതാവിന്‍റെ ആധാര്‍ കാര്‍ഡിന്‍റെ ചിത്രം സഹിതം കമന്‍റെ ചെയ്തു. എന്ത് ധൈര്യത്തിലാണ് എന്‍റെ അമ്മയെ കുറിച്ചും എന്‍റെ ഹിന്ദു മത വിശ്വാസത്തെ കുറിച്ചും നിങ്ങള്‍ പ്രചരണം നടത്തുന്നതെന്നാണ് അവിനാഷിന്‍റെ പ്രതികരണം.
ബിന്ദു അമ്മിണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
ചുക്കപ്പള്ളി അവിനാഷിന്‍റെ കമന്‍റ്-

ചുക്കപ്പള്ളി അവിനാഷ് തന്‍റെ മാതാവ് മധുമതിക്കൊപ്പം-

നിഗമനം
55 വയസുള്ള ഹൈദരബാദിലെ വ്യവസായിയായ ചുക്കപ്പള്ളി മധുമതിയാണ് ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് എല്ലാ തെളിവുകളും സഹിതം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ശബരിമലയില്‍ വീണ്ടും ആചാര ലംഘനം എന്ന പ്രചരണം വ്യാജം.. ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ എത്തിയതാര് എന്ന് അറിയാം..
Fact Check By: Dewin CarlosResult: False
