
യുപിയില്‍ ഒരു ഏഴ് വയസായ മുസ്ലിം പെണ്‍കുട്ടിയെ ‘ഹിന്ദു ഭീകരര്‍’ ബലാല്‍സംഗം ചെയ്ത് കൊന്ന് കരള് എടുത്ത് ഭക്ഷിച്ചു എന്ന തരത്തില്‍ ഫെസ്ബൂക്കില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തില്‍ വര്‍ഗീയമായ യാതൊരു ആംഗിള്‍ ഇല്ല എന്ന് കണ്ടെത്തി. കൂടാതെ ഇത്തരം വ്യാജപ്രചരണം നടത്തുന്ന പോസ്റ്റുകള്‍ ഉപയോഗിച്ചിരിക്കുന്ന ബീഹാറില്‍ ചിത്രങ്ങളും മറ്റൊരു സംഭവത്തിന്‍റെതാണ്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വൈറല്‍ പ്രചാരണവും സംഭവത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അറിയാം.
പ്രചരണം

Screenshot: Post claiming a minor Muslim girl was raped and killed in UP. (Images)
മുകളില്‍ നമുക്ക് ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ ചിത്രങ്ങള്‍ കാണാം. കൂടെ ഒരു മൃതദേഹത്തിനെ വെച്ച് പ്രതിഷേധിക്കുന്ന ഒരു സ്ത്രിയെയും കാണാം. പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “യുപിയിൽ…കുട്ടികളില്ലാത്ത പരശുറാം എന്ന ഹിന്ദുത്വ ഭീകരനും ഭാര്യയും 1000 രൂപയ്ക്ക് ക്വട്ടേഷൻ നൽകി…
ഏഴ് വയസുള്ള കുട്ടിയെ കൊന്ന് കരള് എടുത്ത് കൊണ്ടുവരാൻ…(കുട്ടികളുണ്ടാവാനാണത്രേ…)
രണ്ട് യുവാക്കൾ ചേർന്ന് ഒരു മുസ്ലിം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം ശരീരം വെട്ടിക്കീറി കരള് പറിച്ചെടുത്ത് അയാളുടെ കൈയിൽ കൊണ്ടു കൊടുക്കുന്നു…
ആ കരള് ആ ഹിന്ദുത്വ ഭീകരൻ തിന്നു…
മുസ്ലിം സ്ത്രീകളുടെ മൃതദേഹം ഖബർസ്ഥാനിൽ നിന്നെടുത്ത് ഭോഗിക്കണമെന്ന് പറഞ്ഞ ഭോഗിയുടെ യുപിയിലാണ്…
അതേ ആശയം പിൻപറ്റുന്നവന്റെ ക്വട്ടേഷനാണ്…
ദേശീയ വനിതാ കമ്മീഷൻ അറിഞ്ഞിട്ടില്ല…
ഒരൊറ്റ സ്ത്രീയവകാശ പ്രവർത്തകരും കണ്ണീരുമായി ഇറങ്ങിയിട്ടില്ല…
NB: മുസ്ലിം പേരുള്ള റിപ്പോർട്ടർമാർ അങ്ങോട്ട് പോകേണ്ട…
ഈ ക്രൂരകൃത്യം ചെയ്തവർക്കല്ല, നിങ്ങൾക്കു വേണ്ടിയാണ് യുഎപിഎ...”
ഇതേ അടികുറിപ്പ് വെച്ച് ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.
വസ്തുത അന്വേഷണം
ഈ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളെ കുറിച്ചാണ് ഞങ്ങള്‍ ആദ്യം അന്വേഷിച്ചത്. ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ബീഹാറില്‍ സതീഷ് റായി, ചന്ദന്‍ കുമാര്‍ എന്നി രണ്ട് ഗുണ്ടകള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധിച്ച ഒരു 20 വയസുകാരിയായ ഗുല്‍നാസ് ഖാതൂണിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. ഈ സംഭവത്തിനെ തുടര്‍ന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ വലിയ പ്രക്ഷോഭമുണ്ടായി. ഈ ചിത്രങ്ങള്‍ അപ്പോഴാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടത്.


Janjwar news report Screenshot.
ലേഖനം വായിക്കാന്‍-Janjwar | Archived Link
പോസ്റ്റില്‍ പറയുന്ന സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ഇങ്ങനെയൊരു സംഭവം യുപിയിലെ കാന്‍പൂറില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ പോസ്റ്റില്‍ വാദിക്കുന്ന പോലെ പെണ്‍കുട്ടി മുസ്ലിമായിരുന്നില്ല. സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത നമുക്ക് താഴെ കാണാം.
ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് വിശദാംശങ്ങള്‍ തേടി കാന്‍പൂര്‍ റുറല്‍ എസ്. പി. ബ്രജേഷ് ശ്രീവാസ്തവുമായി ബന്ധപെട്ടു. ഈ സംഭവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “പ്രതികളും ക്രൂരതക്കിരയായ പെണ്‍കുട്ടിയും ഒരേ ജാതിയില്‍ പെട്ടവരാണ്. പരശുറാം എന്ന വ്യക്തിയുടെ വിവാഹം 1999ലാണ് നടന്നത്. പക്ഷെ ഇയാള്‍ക്ക് കുട്ടികളില്ല. കുട്ടിയുടെ കരള്‍ തിന്നാല്‍ തനിക്ക് മക്കളുണ്ടാകും എന്നൊരു അന്ധവിശ്വാസത്തിന്‍റെ പേരില്‍ ഇയാള്‍ തന്‍റെ അനന്തരവന്‍ അങ്കൂലും, അങ്കൂലിന്‍റെ സുഹുര്‍ത്ത് ബീരനെയും പണം നല്‍കി ഒരു പെണ്കുട്ടിയുടെ കരള്‍ കൊണ്ട് വരാന്‍ പറഞ്ഞു. അങ്കുലും ബീരനും അവരുടെ അയല്‍വാസിയായ ഒരു ഏഴ് വയസായ പെണ്കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു പിന്നിട് കൊലപ്പെടുത്തി. അതിനു ശേഷം ഈ പെണ്‍കുട്ടിയുടെ കരള്‍ ചൂഴ്ന്ന്‍എടുത്ത് ഇവര്‍ പരശുറാമിന് നല്‍കി. അങ്കൂലും ബീരനും കുറ്റം സമ്മതിചിട്ടുണ്ട്. ഈ കേസില്‍ പ്രതികളായ ബീരനെയും , അങ്കൂലിനെയും പരശുറാമിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരശുറാമിന്‍റെ ഭാര്യക്കും ഈ സംഭവത്തിനെ കുറിച്ച് അറിയാമായിരുന്നു അതിനാല്‍ അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ വര്‍ഗീയമായ യാതൊരു ആംഗിളില്ല.”
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ വാദമാണ്. ക്രൂരതക്കിരയായ പെണ്‍കുട്ടിയും അറസ്റ്റിലായ പ്രതികളും ഒരേ ജാതി കാരാണ്. പോസ്റ്റില്‍ വാദിക്കുന്ന പോലെ പെണ്‍കുട്ടി മുസ്ലിമല്ല. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും ബീഹാറില്‍ ഗുണ്ടകള്‍ തീ കൊളുത്തി കൊന്ന ഗുല്‍നാസ് ഖാതൂന്‍ എന്ന 20 വയസായ പെണ്‍കുട്ടിയുടെതാണ്. ഈ ചിത്രങ്ങള്‍ യുപിയില്‍ നടന്ന സംഭവത്തിന്‍റെതല്ല.

Title:യുപിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിനെ വര്‍ഗീയമായി കാണിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
